
തൃഷ നായികയായെത്തിയ റാങ്കി എന്ന ചിത്രമാണ് അനശ്വരയുടെ ആദ്യ തമിഴ് ചിത്രം. മൈക്കാണ് അനശ്വരയുടേതായി ഒടുവിൽ തീയേറ്ററുകളിലെത്തിയ ചിത്രം. തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ തുടങ്ങിയ ചിത്രങ്ങളിലെ അനശ്വരയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിത തമിഴ് ചിത്രത്തിലും നായികയാകാനുള്ള ഒരുക്കത്തിലാണ് അനശ്വര. ജിവി പ്രകാശ് കുമാർ നായകനായെത്തുന്ന പുതിയ ചിത്രത്തിലാണ് അനശ്വരയും പ്രധാനവേഷത്തിലെത്തുന്നത്. ഉദയ് മഹേഷാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം നടന്നു. ഫാമിലി എന്റർടെയ്നറായാണ് ചിത്രമൊരുങ്ങുന്നത്.
ഹിഷാം അബ്ദുൾ വഹാബാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറാണ് ചിത്രം നിർമ്മിക്കുന്നത്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തുക. അതേസമയം ഉദാഹരണം സുജാത, തണ്ണീർ മത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ ചിത്രങ്ങളിലെ പക്വതയാർന്ന പ്രകടനത്തിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച അനശ്വര രാജനാണ് മൈക്കിലെ നായിക. ബിവെയർ ഓഫ് ഡോഗ്സ് ഫെയിം വിഷ്ണു ശിവപ്രസാദ് സംവിധാനം ചെയ്ത മൈക്കിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് കല വിപ്ലവം പ്രണയം എഴുതിയ ആഷിഖ് അക്ബർ അലിയാണ്.
നാളൈ, ചക്രവ്യൂഗം എന്നിവയാണ് ഉദയ് മഹേഷ് സംവിധാനം ചെയ്ത മറ്റു ചിത്രങ്ങൾ. അയൻഗരൻ എന്ന ചിത്രത്തിലാണ് ജിവി പ്രകാശ് ഒടുവിൽ അഭിനയിച്ചത്. നിരവധി പ്രൊജക്ടുകളാണ് ജിവി പ്രകാശിന്റേതായി ഒരുങ്ങുന്നത്. തൃഷ നായികയായെത്തിയ റാങ്കി എന്ന ചിത്രമാണ് അനശ്വരയുടെ ആദ്യ തമിഴ് ചിത്രം. മൈക്കാണ് അനശ്വരയുടേതായി ഒടുവിൽ തീയേറ്ററുകളിലെത്തിയ ചിത്രം. തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ തുടങ്ങിയ ചിത്രങ്ങളിലെ അനശ്വരയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിത തമിഴ് ചിത്രത്തിലും നായികയാകാനുള്ള ഒരുക്കത്തിലാണ് അനശ്വര. ജിവി പ്രകാശ് കുമാർ നായകനായെത്തുന്ന പുതിയ ചിത്രത്തിലാണ് അനശ്വരയും പ്രധാനവേഷത്തിലെത്തുന്നത്. ഉദയ് മഹേഷാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം നടന്നു. ഫാമിലി എന്റർടെയ്നറായാണ് ചിത്രമൊരുങ്ങുന്നത്.