
രണ്ടാം സ്ഥാനത്താണ് ഇവർ. ഇൻസ്റ്റഗ്രാമിലെ ഒറ്റ പോസ്റ്റിന് 7.24 കോടി രൂപയാണ് കെയ്‍ലിയ്ക്ക് കിട്ടുന്നത്. ഇൻസ്റ്റഗ്രാം പേജിലൂടെ പണം ഉണ്ടാക്കുന്നവരിൽ സ്പോർട് താരങ്ങളും ഒട്ടും പിന്നിലല്ല. ക്രിസ്റ്റ്യാനോ ഡൊണാൾഡോ ഒറ്റ പോസ്റ്റ് ഷെയർ ചെയ്ത് നേടുന്നത് 6.4 കോടി രൂപയോളമാണ്.വൻകിട ബ്രാൻഡുകൾ ലോകപ്രശസ്ത സെലിബ്രിറ്റികളുമായി സോഷ്യൽ മീഡിയ പ്രമോഷന് കരാർ ഒപ്പിടുന്നത് വെറുതെയല്ല. അതേസമയം മലയാളികൾക്കടക്കം ഇഷ്ടമുള്ള തെന്നിന്ത്യൻ താരസുന്ദരികളാണ് സമാന്ത അക്കിനേനി, തമന്ന, കാജൽ അഗർവാൾ, തപ്സി പനു എന്നിവർ.
അഭിനയത്തോടൊപ്പം ഫാഷൻ സങ്കൽപ്പങ്ങളിലും എന്നും വ്യത്യസ്ത പുലർത്താൻ ഇവർ ശ്രമിക്കാറുണ്ട്. ഈ വ്യത്യസ്തതാണ് ഇവർ ബിസിനസ്സിലും പരീക്ഷിച്ചത്. അടുത്തിടെയാണ് സമാന്ത വസ്ത്രവിപണന രംഗത്തേക്ക് ചുവടുവച്ചത്. സാഖി എന്നാണ് തന്റെ സ്വപ്ന സംരംഭത്തിന് താരം നൽകിയ ഫാഷൻ ലേബൽ. തമന്നയും കാജലും ജ്വല്ലറി ബിസിനസ്സിലാണ് ശ്രദ്ധകേന്ദ്രീകരിച്ചതെങ്കിൽ ഇവന്റ് മാനേജ്മെന്റിലാണ് തപ്സി നിക്ഷേപമിറക്കിയത്. നാല് പേരുടെയും സംരംഭങ്ങൾ വൻ വിജയംനേടി മുന്നേറുകയാണ്. അഭിനയേതാക്കൾ എന്നതിലുപരി ഇവരുടെ ഉത്പന്നങ്ങൾക്കും സേവനങ്ങൾക്കും ആരാധകരേറെയാണ്.