ആരെയെങ്കിലും സ്‌നേഹിച്ചതിന് പശ്ചാത്തപിക്കരുത്: അഭയ ഹിരൺമയി! കരിയറിലെയും ജീവിതത്തിലെയും വിശേഷങ്ങളെല്ലാം പങ്കിടാറുണ്ട്. ലിവിംങ് ടുഗെതർ ജീവിതത്തെക്കുറിച്ചുള്ള തുറന്നുപറച്ചിലും, അതിന് ശേഷമുള്ള കാര്യങ്ങളുമെല്ലാം വൈറലായിരുന്നു. അഭയ പങ്കുവെച്ച ഇൻസ്റ്റഗ്രാം സ്റ്റോറി ചർച്ചയായി മാറിക്കൊണ്ടിരിക്കുകയാണിപ്പോൾ. സോഷ്യൽമീഡിയയിൽ സജീവമാണ് അഭയ ഹിരൺമയി.നിങ്ങൾ ആർക്കെങ്കിലും നൽകിയ സ്നേഹത്തിൽ പശ്ചാത്തപിക്കരുത്, അത് തിരിച്ച് കിട്ടിയില്ലെങ്കിലും, സ്നേഹം എല്ലായ്പ്പോഴും പൂർണ്ണമായി തിരിച്ചുവരും, ആ സ്നേഹം ഏതെങ്കിലും രൂപത്തിലോ ഭാവത്തിലോ തിരികെ വരും. പ്രണയത്തെ പ്രപഞ്ചത്തിലേക്ക് തുറന്നുവിടുന്നത് തുടരുക, അതെപ്പോഴെങ്കിലും മടങ്ങി വരുമെന്നുമായിരുന്നു അഭയ കുറിച്ചത്. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു അഭയ ഗോപിയുമായി പ്രണയത്തിലാണെന്ന് വ്യക്തമാക്കിയത്.
അന്ന് ഞാനൊരു റാണിയപ്പോലെയാണ് ജീവിച്ചത്. അദ്ദേഹവുമായി പിരിഞ്ഞതിന് ശേഷവും അങ്ങനെയാണ് ജീവിക്കുന്നതെന്നും ഗായിക പറഞ്ഞിരുന്നു.ഗോപി സുന്ദറുമായുള്ള അഭയയുടെ പ്രണയവും ലിവിങ് ടുഗെദർ ജീവിതവും വലിയ ചർച്ചയായിരുന്നു. എന്റെ തീരുമാനത്തിൽ അച്ഛനും അമ്മയ്ക്കും ആശങ്കയുണ്ടായിരുന്നു. അവർക്ക് ഉൾക്കൊള്ളാൻ പറ്റുന്ന കാര്യമായിരുന്നില്ല അത്. ഇനിയെന്ത് സംഭവിക്കുമെന് ആശങ്ക അവരെ അലട്ടിയിരുന്നുവെന്നും അഭയ പറഞ്ഞിരുന്നു.അന്ന് അങ്ങനെയൊരു തീരുമാനമെടുത്ത് അദ്ദേഹത്തിനൊപ്പം ഒന്നിച്ച് ജീവിച്ചതിൽ കുറ്റബോധമൊന്നും തോന്നുന്നില്ലെന്ന് അഭയ വ്യക്തമാക്കിയിരുന്നു. അന്നും സന്തോഷത്തോടെയാണ് ജീവിച്ചത്. ഇപ്പോഴും തന്റെ ജീവിതത്തിൽ സന്തോഷമുണ്ടെന്നും അവർ വ്യ്ക്തമാക്കിയിരുന്നു.
ഐഎഫ്എഫ്‌കെ സമയത്താണ് താൻ ഗോപി സുന്ദറിനെ ആദ്യമായി പരിചയപ്പെട്ടതെന്ന് അഭയ പറഞ്ഞിരുന്നു. പ്രമുഖ ന്യൂസ് ചാനലിന് വേണ്ടി അന്ന് അഭയ ഗോപിയെ ഇന്റർവ്യൂ ചെയ്തിരുന്നു.പ്രത്യേകിച്ചൊരു പ്ലാനിംഗുമില്ലാതെ ജീവിക്കുന്നയാളാണ്. കൃത്യമായൊരു പ്ലാനുണ്ടാക്കി അതനുസരിച്ച് ജീവിക്കുന്നതൊന്നും നടക്കുന്ന കാര്യമല്ല. പ്ലാനില്ലാതെ നടക്കുന്ന കാര്യങ്ങളിൽ ചില മാജിക്കൊക്കെയുണ്ട്. അതിനായി കാത്തിരിക്കുന്നയാളാണ് അഭയ. മാത്രമല്ല പാട്ട് മാത്രമല്ല മോഡേൺ, നാടൻ രീതിയിൽ ഫോട്ടോഷൂട്ട് നടത്തിയും അഭയ ശ്രദ്ധ നേടിയിരുന്നു. മോഡലിംഗ് നേരത്തെ തന്നെ ഇഷ്ടമുള്ള കാര്യമാണ്. സ്വന്തമായി ഡിസൈൻ ചെയ്ത വസ്ത്രം ധരിക്കാനിഷ്ടമുള്ളയാളാണ് ഞാനെന്നും അഭയ പറഞ്ഞിരുന്നു.
സോഷ്യൽമീഡിയയിൽ സജീവമാണ് അഭയ ഹിരൺമയി.നിങ്ങൾ ആർക്കെങ്കിലും നൽകിയ സ്നേഹത്തിൽ പശ്ചാത്തപിക്കരുത്, അത് തിരിച്ച് കിട്ടിയില്ലെങ്കിലും, സ്നേഹം എല്ലായ്പ്പോഴും പൂർണ്ണമായി തിരിച്ചുവരും, ആ സ്നേഹം ഏതെങ്കിലും രൂപത്തിലോ ഭാവത്തിലോ തിരികെ വരും. പ്രണയത്തെ പ്രപഞ്ചത്തിലേക്ക് തുറന്നുവിടുന്നത് തുടരുക, അതെപ്പോഴെങ്കിലും മടങ്ങി വരുമെന്നുമായിരുന്നു അഭയ കുറിച്ചത്. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു അഭയ ഗോപിയുമായി പ്രണയത്തിലാണെന്ന് വ്യക്തമാക്കിയത്. അന്ന് ഞാനൊരു റാണിയപ്പോലെയാണ് ജീവിച്ചത്. അദ്ദേഹവുമായി പിരിഞ്ഞതിന് ശേഷവും അങ്ങനെയാണ് ജീവിക്കുന്നതെന്നും ഗായിക പറഞ്ഞിരുന്നു.ഗോപി സുന്ദറുമായുള്ള അഭയയുടെ പ്രണയവും ലിവിങ് ടുഗെദർ ജീവിതവും വലിയ ചർച്ചയായിരുന്നു. എന്റെ തീരുമാനത്തിൽ അച്ഛനും അമ്മയ്ക്കും ആശങ്കയുണ്ടായിരുന്നു. അവർക്ക് ഉൾക്കൊള്ളാൻ പറ്റുന്ന കാര്യമായിരുന്നില്ല അത്. ഇനിയെന്ത് സംഭവിക്കുമെന് ആശങ്ക അവരെ അലട്ടിയിരുന്നുവെന്നും അഭയ പറഞ്ഞിരുന്നു.
Find out more: