പത്തനംതിട്ടയില്‍ പുറത്തുവന്ന ഒന്‍പതുപേരുടെ ഫലം നെഗറ്റീവ്.
ഒന്നര വയസുള്ള കുട്ടിയുടെ അടക്കമുള്ള ഒന്‍പതുപേരുടെ പരിശോധന ഫലമാണ് ഇത്തരത്തിൽ ആശ്വാസകരമായത്.
ഇതില്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയ പന്തളം സ്വദേശിയുടെ ഫലം പുറത്തുവന്നിട്ടില്ല.
കഴിഞ്ഞ നാലു ദിവസത്തിനിടെ ഒരാള്‍ക്കു പോലും ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചിട്ടില്ല എന്നത് ആശ്വാസകരമാണ്.
ജില്ലയില്‍ പുതിയതായി 162 പേര്‍ കൂടി നിരീക്ഷണത്തിലാണ്. ഉഇതോടെ പേരൂര്‍ക്കട ആശുപത്രിയിലും ഐസോലേഷന്‍ വാര്‍ഡ് തുറന്നു.
അതേസമയം ഡോക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ തരുവനന്തപുരം ശ്രീചിത്ര ആശുപത്രിയില്‍ അതീവ ജാഗ്രത. 25 ഡോക്ടര്‍മാരാണ് നിലവില്‍ നിരീക്ഷണത്തില്‍ ഉള്ളത്.
ഇതോടെ ശസ്ത്രക്രിയകള്‍ നിര്‍ത്തിവച്ചേക്കുമെന്നും സൂചനയുണ്ട്.
അഞ്ച് വിഭാഗങ്ങളിലെ ഡോക്ടര്‍മാരോട് അവധിയില്‍ പോകാന്‍ നിര്‍ദേശം കൊടുത്തു.
click and follow Indiaherald WhatsApp channel