പി ടി യ്ക്ക് കേരളത്തിന്റെ അന്ത്യാഞ്ജലി! പി ടിയുടെ ആഗ്രഹപ്രകാരം രവിപുരം ശ്മശാനത്തിലാണ് സംസ്കാരം നടന്നത്. മക്കളായ ദിലീപും വിഷ്ണുവും ചേർന്നാണ് ചിതയ്ക്ക് തീ പകർന്നത്. ചിത കത്തിപ്പടരുമ്പോൾ വയലാറിന്റെ ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം എന്ന ഗാനം ഗായകർ ആലപിക്കുന്നുണ്ടായിരുന്നു. ആയിരക്കണക്കിന് ആളുകളാണ് പ്രിയ നേതാവിനെ യാത്രയാക്കാൻ എത്തിയത്. ജനപ്രിയ കോൺഗ്രസ് നേതാവ് പി ടി തോമസിന് കേരളം വിട നൽകി. ഔദ്യോഗിക ബചിത കത്തിപ്പടരുമ്പോൾ ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം എന്ന ഗാനം ഗായകർ ആലപിക്കുന്നുണ്ടായിരുന്നു.
വൻ ജനാവലിയാണ് പി ടിക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ തൃക്കാക്കരയിലും രവിപുരം ശ്മശാനത്തിലും എത്തിയത്. ഹുമതികളോടെയാണ് അദ്ദേഹത്തെ കേരളം യാത്രയാക്കിയത്. പി ടി തോമസിന് അന്തിമോപചാരം അർപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തൃക്കാക്കര കമ്മ്യൂണിറ്റി ഹാളിൽ എത്തിയിരുന്നു. പി ടിയുടെ കുടുംബാംഗങ്ങളെ മുഖ്യമന്ത്രി ആശ്വസിപ്പിച്ചു. വ്യവസായി എം എ യൂസഫലിയും പി ടിക്ക് അന്ത്യാഞ്ജലി അർപ്പിക്കാനെത്തി. വൻ ജനാവലിയാണ് പി ടിക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ തൃക്കാക്കരയിലും രവിപുരം ശ്മശാനത്തിലും എത്തിയത്. പി ടിയുടെ മൃതദേഹം പാലാരിവട്ടത്തെ വീട്ടിൽ എത്തിച്ചപ്പോൾ നടൻ മമ്മൂട്ടി അന്തിമോപചാരം അർപ്പിക്കാൻ എത്തി. പി ടിയുമായി വളരെ അടുത്ത ബന്ധമാണ് മമ്മൂട്ടി സൂക്ഷിച്ചിരുന്നത്. ഇരുവരും എറണാകുളം മഹാരാജാസ് കോളേജിലെ പൂർവ്വ വിദ്യാർത്ഥികളാണ്. രാഹുൽ ഗാന്ധി ടൗൺ ഹാളിൽ എത്തിയാണ് പി ടി തോമസിന് ആദരാഞ്ജലിയർപ്പിച്ചത്.
പി ടിയുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്. സമയ പരിമിതി മൂലം വളരെ കുറച്ച് സമയം മാത്രമാണ് വീട്ടിൽ പൊതുദർശനത്തിനു വെച്ചത്. ഡിസിസി ഓഫീസിൽ പൊതുദർശനത്തിനുവെച്ച പി ടിയുടെ ഭൗതിക ദേഹത്തിൽ മുതിർന്ന കോൺഗ്രസ് നേതാക്കൾ പാർട്ടി പതാക പുതപ്പിച്ചു. സ്പീക്കർ എം ബി രാജേഷ്, മന്ത്രിമാരായ പി രാജീവ്, റോഷി അഗസ്റ്റിൻ അടക്കമുള്ളവരും പി ടിയെ യാത്രയാക്കാനെത്തി. ജന്മനാടായ ഇടുക്കി വികാരനിർഭരമായ യാത്രയയപ്പാണ് പ്രിയ നേതാവിന് നൽകിയത്. വഴിനീളെ നേതാവിനെ കാണാൻ ആളുകൾ തിങ്ങിനിറഞ്ഞതിനെത്തുടർന്ന് അഞ്ച് മണിക്കൂറോളം വൈകിയാണ് മൃതദേഹം എറണാകുളത്ത് എത്തിച്ചത്.
Find out more: