സിനിമയ്ക്ക് തൃക്കാക്കരയിൽ ഷൂട്ടിംഗിന് താൻ അനുമതി നിഷേധിച്ചിട്ടില്ലെന്ന് കോൺഗ്രസ് ചെയർപേഴ്‌സൺ@ നടൻ ജോജു ജോർജിനെതിരായ കോൺഗ്രസ് പ്രതിഷേധത്തിൻറെ ഭാഗമായി സത്യൻ അന്തിക്കാടിൻറെ പുതിയ സിനിമയുടെ ചിത്രീകരണത്തിന് അനുമതി നൽകിയില്ലെന്ന വാർത്ത രാവിലെ മുതൽ സോഷ്യൽമീഡിയയിലുൾപ്പെടെ പ്രചരിച്ചിരുന്നു. മാതൃഭൂമി ഓൺലൈൻ ഉൾപ്പെടെ ഇത്തരത്തിൽ വാർത്ത നൽകുകയുണ്ടായി. ഇതിൽ വ്യക്തത വരുത്തിയിരിക്കുകയാണ് ഇപ്പോൾ അജിത. സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ജയറാം ചിത്രത്തിന് ഷൂട്ടിംഗ് അനുമതി നിഷേധിച്ചിട്ടില്ലെന്ന് വ്യക്തമാക്കി തൃക്കാക്കര നഗരസഭ ചെയർപേഴ്സൺ അജിത തങ്കപ്പൻ.  




വിവിധ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖങ്ങളിലാണ് തൃക്കാക്കര നഗരസഭ ചെയർപേഴ്‌സൺ അജിത തങ്കപ്പൻ ഇക്കാര്യങ്ങൾ പറഞ്ഞിരിക്കുന്നത്. അന്നത്തെ സംഭവ വികാസങ്ങളിലുള്ള പ്രതിഷേധം അറിയിക്കുക മാത്രമാണ് താൻ ചെയ്തതെന്നാണ് അജിത തങ്കപ്പൻ വ്യക്തമാക്കിയിരിക്കുന്നത്. കോൺഗ്രസ് നേതാക്കൾ ജനങ്ങൾക്ക് വേണ്ടി സമരം ചെയ്തതിനാണ് ഒരു ജോജു ജോർജിൻറെ പേരിലിപ്പോൾ ജയിലിൽ കിടക്കേണ്ടി വന്നതെന്നും അജിത പറയുകയുണ്ടായി. കോൺഗ്രസിന് സിനിമാക്കാരോട് വേറെ എതിർപ്പുമൊന്നുമില്ലെന്നും അജിത തങ്കപ്പൻ ദ ക്യൂവിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ജോജു ജോർജിൻറെ സിനിമയാണെന്ന് കരുതിയാണ് അവരോട് ഇക്കാര്യങ്ങളൊക്കെ താൻ പറഞ്ഞത്.വിവിധ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖങ്ങളിലാണ് തൃക്കാക്കര നഗരസഭ ചെയർപേഴ്‌സൺ അജിത തങ്കപ്പൻ ഇക്കാര്യങ്ങൾ പറഞ്ഞിരിക്കുന്നത്. അന്നത്തെ സംഭവ വികാസങ്ങളിലുള്ള പ്രതിഷേധം അറിയിക്കുക മാത്രമാണ് താൻ ചെയ്തതെന്നാണ് അജിത തങ്കപ്പൻ വ്യക്തമാക്കിയിരിക്കുന്നത്. 



 ജോജു അഭിനയിക്കുന്നില്ലെന്ന് അവർ വ്യക്തമാക്കി, അവരുടെ അപേക്ഷ വാങ്ങി അനുമതി തരുമെന്നും പറഞ്ഞിട്ടുണ്ടെന്നും അജിത പറഞ്ഞിരിക്കുകയാണ്.  തൃക്കാക്കര ബസ് സ്റ്റാൻറിൽ സിനിമയുടെ ഒരു രംഗം ചിത്രീകരിക്കുന്നതിനുള്ള അനുവാദം വാങ്ങുന്നതിനായാണ് സിനിമയുടെ അണിയറപ്രവർ‍ത്തകർ ചെയർപേഴ്സണെ കഴിഞ്ഞ ദിവസം സമീപിച്ചിരുന്നത്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജയറാം, മീരാ ജാസ്മിൻ തുടങ്ങി നിരവധി താരങ്ങളാണ് ഒരുമിക്കുന്നത്. 



ജോജു ജോർജിൻറെ സിനിമയാണെന്ന് കരുതിയാണ് അവരോട് ഇക്കാര്യങ്ങളൊക്കെ താൻ പറഞ്ഞത്. ജോജു അഭിനയിക്കുന്നില്ലെന്ന് അവർ വ്യക്തമാക്കി, അവരുടെ അപേക്ഷ വാങ്ങി അനുമതി തരുമെന്നും പറഞ്ഞിട്ടുണ്ടെന്നും അജിത പറഞ്ഞിരിക്കുകയാണ്. കോൺഗ്രസ് നേതാക്കൾ ജനങ്ങൾക്ക് വേണ്ടി സമരം ചെയ്തതിനാണ് ഒരു ജോജു ജോർജിൻറെ പേരിലിപ്പോൾ ജയിലിൽ കിടക്കേണ്ടി വന്നതെന്നും അജിത പറയുകയുണ്ടായി.

Find out more: