കോവിഡ് വാക്‌സിൻ ഇന്ത്യയിൽ മുപ്പതുകാരനിൽ പരീക്ഷിച്ചു. പരീക്ഷണം ആദ്യ ഘട്ടത്തിൽ പൂർത്തിയായി. യുവാവിനെ വീട്ടിലേക്ക് അയക്കുമെങ്കിലും നിരീക്ഷണം തുടരും. ആന്‍റി ബോഡി ഉത്പാദിപ്പിക്കാന്‍ ചിലര്‍ക്ക് ഒരു ഡോസ് മതിയാകുമെന്നാണ് ആരോഗ്യ വിദഗ്‌ധർ വ്യക്തമാക്കുന്നത്. ഐസിഎംആറുമായും നാഷനൽ വൈറോളജി ഇൻസ്റ്റ്യൂട്ടുമായി സഹകരിച്ച് ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭാരത് ബയോടെക് ആണ് കോവാക്‌സിൻ വികസിപ്പിച്ചത്.
ആദ്യഘട്ടത്തിൽ 375 സന്നദ്ധ പ്രവർത്തകർക്കാണ് കൊവാക്‌സിൻ നൽകുക. രണ്ടാം ഘട്ടത്തിൽ 750 പേർക്കും വാക്‌സിൻ നൽകും. ഡബിള്‍ ബ്ലൈന്‍ഡ് എന്ന പരീക്ഷണ നിയന്ത്രണ രീതിയാണ് കൊവാക്‌സിന്റെ പരീക്ഷണത്തിനായി പ്രയോഗിച്ചിരിക്കുന്നത്. വാക്‌സിന്‍ നല്‍കപ്പെട്ട ആള്‍ ആരാണെന്നോ ചികിത്സ ലഭിക്കുന്നത് ആര്‍ക്കാണെന്നോ ഗവേഷകര്‍ക്കോ രോഗിക്കോ വിവരം നല്‍കില്ലെന്നതാണ് ഡബിള്‍ ബ്ലൈന്‍ഡ് രീതിയുടെ പ്രത്യേകത.
ദശാംശം അഞ്ച് മില്ലി വാക്‌സിനാണ് ആദ്യ ഡോസായി നല്‍കിയത്. തുടക്കത്തില്‍ പാര്‍ശ്വഫലങ്ങൾ ഇല്ലായിരുന്നുവെങ്കിലും ആദ്യ രണ്ട് മണിക്കൂർ ഡോക്ടർമാരുടെ പൂർണ നിരീക്ഷണത്തിലായിരുന്നു യുവാവ്.
ഇയാൾക്ക് ഇതുവരെ ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ല. രണ്ടാഴ്‌ചത്തെ നിരീക്ഷണത്തിന് ശേഷം വാക്‌സിൻ്റെ രണ്ടാമത്തെ ഡോസ് നൽകും.ഇന്ത്യ സ്വന്തമായി വികസിപ്പിച്ചെടുത്ത കൊറോണ പ്രതിരോധ വാക്‌സിനാണ് കൊവാക്‌സിന്‍.
ഇതിന്റെ ഫേസ്- 1 ക്രിനിക്കല്‍ ട്രയല്‍ ജൂലായ് 15 നാണ് പൂര്‍ത്തീകരിച്ചത്. രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ദിനം പ്രതി വർധിക്കുന്ന സാഹചര്യം നിലനിൽക്കെയാണ് വാക്‌സിൻ മനുഷ്യരിൽ പരീക്ഷിച്ചത്.രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ വികസിപ്പിച്ച കൊവിഡ് വാക്‌സിൻ്റെ പരീക്ഷണം നടന്നു. ഡൽഹി എയിംസിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മുപ്പതുകാരന് ഇന്ന് ഉച്ചയോടെയാണ് ആദ്യഡോസ് നൽകിയത്.
അതേസമയം രാജ്യത്ത് കൊവിഡ്-19 വാക്സിൻനാല് മാസത്തിനുള്ളിൽ പുറത്തിറങ്ങുമെന്ന് പൂനെ സെറം ഇൻസ്റ്റിറ്റ്യൂട്ട് മേധാവി കുറച്ച് ദിവസങ്ങൾക്കു മുൻപാണ് അറിയിച്ചത്. സർക്കാർ അനുമതി കിട്ടുകയാണെങ്കിൽ ഒക്ടോബറോട് കൂടി അറുപത് ലക്ഷം വരെ വാക്സിൻ നിർമ്മിക്കുമെന്നും സെറം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പറയുന്നു.
'സാധാരണ ഒരു വാക്സിൻ നിർമ്മിച്ച് വിപണിയിലെത്താൻ ആറ് മുതൽ ഏഴ് വർഷം വരെ വേണ്ടി വരാറുണ്ട് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റുയമായുള്ള സഹകരണം കൊണ്ടാണ് ഇത്ര പെട്ടന്ന് വാക്സിൻ നിർമ്മിക്കാനായത്' അദ്ദേഹം പറഞ്ഞു.
click and follow Indiaherald WhatsApp channel