മുഖ്യ മന്ത്രിയേയും കുടുംബത്തെയും സ്വപ്നയ്ക്ക് അറിയാം; അറിയില്ലെന്നത് പച്ച കള്ളം! ക്ലിഫ് ഹൗസിൽ വെച്ച് മുഖ്യമന്ത്രിയേയും കുടുംബവുമായി താൻ ഒരുപാട് വട്ടം ചർച്ച നടത്തിയിട്ടുണ്ടെന്നും തീരുമാനങ്ങളെടുത്തിട്ടുണ്ടെന്നും അവർ പറഞ്ഞു. ഇന്ന് മാധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു അവർ. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവുമായി താൻ ഒരുപാട് തവണ ചർച്ചകൾ നടത്തിയിട്ടുണ്ടെന്ന് സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ്. സ്വപ്നയുടെ വാക്കുകൾ ഇങ്ങനെ, എൻ്റെ പേരിൽ എത്ര കേസുകൾ രജിസ്റ്റർ ചെയ്താലും കുഴപ്പമില്ല. കോടതിയിൽ നൽകിയ 164 മൊഴിയിൽ ഇപ്പോഴും ഉറച്ചു നിൽക്കുകയാണ്.
164 മൊഴിയിൽ വ്യത്യാസമുണ്ടെന്ന് പറഞ്ഞാണ് പുതിയ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും സ്വപ്ന പറഞ്ഞു. ഈ മൊഴിയിൽ നിന്നും താൻ പിന്മാറണമെങ്കിൽ തന്നെ കൊല്ലണം. തന്റെ പേരിൽ എത്ര കേസുകൾ എടുത്താലും കുഴപ്പമില്ലെന്നും കോടതിയിൽ നൽകിയ മൊഴിയിൽ ഉറച്ച് നിൽക്കുന്നുവെന്നും അവർ പറഞ്ഞു. ഷാജ് കിരണുമായി മുഖ്യമന്ത്രിക്ക് ബന്ധമുണ്ടെന്നും തന്നെ അറിയില്ലെന്ന് മുഖ്യമന്ത്രി മുൻപ് പറഞ്ഞത് പച്ചക്കള്ളമാണെന്നും സ്വപ്ന പറഞ്ഞു. വിവാദ വനിതയെ അറിയില്ല എന്ന് മുഖ്യമന്ത്രി ഞാൻ ജയിലിൽ കിടക്കുന്ന സമയത്ത് പറഞ്ഞു. ഞാനും മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഭാര്യയും മകളും മകനുമായി ക്ലിഫ് ഹൗസിൽ ഇരുന്ന് ഒരുപാട് കാര്യങ്ങളിൽ ചർച്ച ചെയ്ത് നടപടി എടുത്തിട്ടുണ്ട്.
അതൊക്കെ മുഖ്യമന്ത്രി ഇപ്പോൾ മറന്നുപോയെങ്കിൽ അവസരം വരുന്നതനുസരിച്ച് മുഖ്യമന്ത്രിയേയും കുടുംബത്തേയും ഓർമിപ്പിച്ചു കൊടുക്കാം, സ്വപ്ന പറഞ്ഞു. ഷാജ് കിരണുമായി മുഖ്യമന്ത്രിക്ക് ബന്ധമുണ്ട്. എന്നെ അറിയില്ലെന്ന് മുഖ്യമന്ത്രി മുൻപ് പറഞ്ഞത് പച്ചക്കള്ളമാണ്. അവർ തന്നെയാണ് ഷാജിനെ തൻ്റെ അടുത്തേക്ക് പറഞ്ഞയച്ചത്. മുഖ്യമന്ത്രിയുമായും കുടുംബവുമായും പലവട്ടം ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ വച്ച് സംസാരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ കമല വിജയനുമായും താൻ സംസാരിച്ചിട്ടുണ്ട്. 164 മൊഴി പരാതിക്കാരൻ എങ്ങനെ അറിഞ്ഞു എന്നറിയില്ല.
അതേസമയ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരായ രഹസ്യമൊഴി പിൻവലിക്കാൻ ഷാജ് കിരൺ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തിൽ സ്വപ്ന സുരേഷ് ഇന്ന് ശബ്ദരേഖ പുറത്തുവിട്ടേക്കും. മുഖ്യമന്ത്രിക്ക് വേണ്ടി ഇടനിലക്കാരനായി എത്തിയ ഷാജ് കിരൺ തന്നെ ഭീഷണിപ്പെടുത്തിയെന്നാണ് സ്വപ്നയുടെ ആരോപണം. എന്നാൽ തനിക്ക് മുഖ്യമന്ത്രിയെ പരിചയമില്ലെന്നും അവർക്കായി ഇടപെട്ടിട്ടില്ലെന്നുമാണ് ഷാജ് കിരൺ പറയുന്നത്.
Find out more: