വിജയ് പറയുന്നതെല്ലാം ശരിയാണെന്ന് സമ്മതിക്കാനാവില്ല; ഞാനും എന്റാളും വേദിയിലെ അനിഷ്ട സംഭവം! വിവാഹത്തെക്കുറിച്ചും വിവാഹശേഷമുള്ള കാര്യങ്ങളെക്കുറിച്ചുമെല്ലാം താരങ്ങൾ തുറന്ന് പറഞ്ഞിരുന്നു. രസകരമായ ടാസ്‌ക്കുകളും അപ്രതീക്ഷിത ട്വിസ്റ്റുകളുമൊക്കെയായി മുന്നേറുകയാണ് പരിപാടി. സാജു നവോദയ, വിജയ്, ജോബി, യമുന, ഹരി പത്തനാപുരം, ദർശന അനൂപ് തുടങ്ങി നിരവധി പേരാണ് പരിപാടിയിൽ അണിനിരന്നിട്ടുള്ളത്. അനൂപുമായുള്ള പ്രണയവിവാഹത്തെ തുടർന്നുള്ള വീട്ടുകാർ മിണ്ടാതിരുന്നതിന്റെ വിഷമം ദർശന പങ്കുവെച്ചിരുന്നു. ആഗ്രഹിച്ചത് പോലയുള്ള കൂടിച്ചേരലിനും പരിപാടി സാക്ഷ്യം വഹിച്ചിരുന്നു. ശനി, ഞായർ ദിവസങ്ങളിലായി സംപ്രേഷണം ചെയ്തുവരുന്ന പരിപാടിയുടെ പുതിയ പ്രമോ വൈറലായിക്കൊണ്ടിരിക്കുകയാണ്. സിനിമയിലും ചാനൽ പരിപാടികളിലുമൊക്കെയായി സജീവമായ താരങ്ങളാണ് ഞാനും എന്റാളിൽ പങ്കെടുക്കുന്നത്.
ഡ്രസുകളെല്ലാം വാരിവലിച്ചിടുന്ന ഭാര്യമാർ. അതെല്ലാം ഒരുക്കി വെക്കേണ്ട ഡ്യൂട്ടി ഭർത്താക്കൻമാർക്കാണ്. ഇതാണ് പുതിയ ടാസ്‌ക്കെന്നായിരുന്നു അവതാരകയായ അശ്വതി പറഞ്ഞത്. ഡ്രസ് മടക്കി വെക്കുന്നതിനിടയിലെ തമാശകളാണ് പ്രമോയിൽ കാണുന്നത്. അതിനിടയിലായിരുന്നു അപ്രതീക്ഷിത സംഭവം. സാജുവിന്റെ ഭാഗത്തേക്ക് വിജയ് ഒരു ഡ്രസ് വലിച്ചിരുന്നു. തമാശയ്ക്കായാണ് അത് ചെയ്തതെങ്കിലും സാജുവിന് അതിഷ്ടമായിരുന്നില്ല. ദേഷ്യത്തോടെ സംസാരിക്കുന്ന സാജുവിനെയാണ് വീഡിയോയിൽ കാണുന്നത്.അത് അങ്ങോട്ടേക്ക് വലിച്ചെറിഞ്ഞത് മോശമായിപ്പോയെന്ന് സാജു പറയുന്നുണ്ടായിരുന്നു. ചുമ്മാതെയായി ചെയ്തതാണെന്നായിരുന്നു വിജയ് സാജുവിനോട് പറഞ്ഞത്.
നമ്മളും രാവിലെ ഈ ഷൂട്ടിനായിത്തന്നെ വന്നിരിക്കുന്നതാണ്. പിന്നെ എന്നെ ഇൻസൽട്ട് ചെയ്യുന്നത് പോലെയാണ് വിജയ് സംസാരിച്ചതെന്നും പറഞ്ഞായിരുന്നു സാജു വഴക്കിട്ടത്. വേൾഡ്കപ്പ് ഫുട്‌ബോളൊന്നും അല്ലല്ലോ എന്നായിരുന്നു സാജുവിനോട് വിധികർത്താക്കളിലൊരാളായ ജോണി ആന്റണി ചോദിച്ചത്.അല്ല സാർ, പിന്നെയും ഇൻസൽട്ട് ചെയ്യുന്നത് പോലെയായാണ് വിജയ് സംസാരിച്ചതെന്നായിരുന്നു സാജു പറഞ്ഞത്. പ്രശ്‌നം ആളിക്കത്തിച്ചത് ഹരിച്ചേട്ടനാണെന്നായിരുന്നു വിജയ് പറഞ്ഞത്. താനെന്താണ് പറഞ്ഞതെന്ന് ഹരി വിശദീകരിക്കുന്നതും വീഡിയോയിൽ കാണിക്കുന്നുണ്ട്. ഇനി ഇവിടെ നിൽക്കുന്നില്ല, സംസാരിക്കാനറിയാമെന്ന് പറഞ്ഞ് വിജയ് പറയുന്നതെല്ലാം ശരിയാവണമെന്നില്ലെന്ന് പറഞ്ഞ് ഇറങ്ങിപ്പോവുകയായിരുന്നു സാജു.
സാജു പോവുന്നത് കണ്ട് സഹതാരങ്ങളും വിധികർത്താക്കളുമെല്ലാം ഞെട്ടലോടെ നോക്കുന്നതും പ്രമോയിലുണ്ട്. എല്ലാം പ്രാങ്കായി മാറുന്ന കാലമായതിനാൽ ഇതും അത്തരത്തിലുള്ള സംഭവമാണെന്നാണ് കമന്റുകൾ. രശ്മിയുമായുള്ള പ്രണയത്തെക്കുറിച്ചും, എതിർത്തവരെല്ലാം അംഗീകരിച്ചതിനെക്കുറിച്ചുമെല്ലാം സാജു തുറന്നുപറഞ്ഞിരുന്നു. ഫാമിലി റൗണ്ടിൽ സാജുവിന്റെയും രശ്്മിയുടെയും ബന്ധുക്കളും പങ്കെടുത്തിരുന്നു. കല്യാണം കഴിഞ്ഞിട്ട് 21 വർഷമായെങ്കിലും കുട്ടികളില്ല, അടുത്തിടെ ഗർഭിണിയായിരുന്നുവെങ്കിലും അത് അബോർട്ട് ചെയ്യാനായിരുന്നു ഡോക്ടർ പറഞ്ഞത്.
Find out more: