സിനിമയെ വെല്ലും, സോഷ്യൽ മീഡിയകളിൽ വൈറലായി ബേഡകത്തെ സ്ഥാനാർഥികൾ.  ടീ ഷർട്ടുകളിലും കീ ചെയ്‌നുകളിലും മാസ്‌കുകളും പാർട്ടി ചിഹ്നവും സ്ഥാനാർഥിയുടെ ചിരിക്കുന്ന ചിത്രവും സംസ്ഥാനത്തെല്ലായിടത്തും കാണാം. എന്നാൽ തെരഞ്ഞെടുപ്പ് പോസ്റ്റർ ഒരുക്കുന്നതിൽ ബേഡകത്തെ സ്ഥാനാർഥികൾ വ്യത്യസ്തരാകുന്നത് ഇങ്ങനെയാണ്.കൊവിഡ് കാലത്ത് തദ്ദേശതെരഞ്ഞെടുപ്പിൽ പാർട്ടികൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി പ്രചാരണത്തിലെ പുതുമയാണ്.  കടുവ സിനിമ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ നടൻ പൃഥ്വിരാജ് ജീപ്പിന് മുകളിൽ ഇരിക്കുന്നത് പോലെ ഇരിപ്പുറപ്പിച്ച ചെമ്പക്കാട് നാരായണൻ എന്ന കർഷകൻ, പയസ്വിനി പുഴയിലൂടെ തോണിയിൽ യാത്രയാവുന്ന പ്രിയ, നാട്ടുമ്പുറത്തെ വല്യമ്മയോട് കുശലം പറയുന്ന ധന്യയും ഗോപാലകൃഷ്ണനും, എഫ്,സി ബൈക്കിൽ വരുന്ന പിള്ളേരോട് സംസാരിക്കുന്ന മാധവനും, ശിൽപ നിർമാണത്തിലേർപ്പെട്ട ശങ്കരനും...


 ഇങ്ങനെ പോകുന്നു പോസ്റ്ററുകൾ.സ്ഥാനാർഥികളുടെ പ്രചരണ പോസ്റ്ററുകൾ കണ്ടാൽ സിനിമയാണോന്ന് ആദ്യം അൽഭുതപ്പെടും. കടുവ സിനിമ ഫസ്റ്റ് ലുക്ക് പോസ്റ്ററു മുതൽ ചായക്കടവരെ സീനിലുണ്ട്. പഞ്ചായത്തിലെ ഓരോ വാർഡിലെ പോസ്റ്ററിനും ഒരു കഥ പറയാനുണ്ട്. തദ്ദേശ തെരരഞ്ഞെടുപ്പിന് കാഹളം മുഴങ്ങിയതോടെയാണ് കാസർകോട് ബേഡകത്തെ എൽഡിഎഫ് സ്ഥാനാർഥികളുടെ വ്യത്യസ്തമായ പോസ്റ്റർ പ്രചരണം. പതിവു പ്രചരണങ്ങളിൽ നിന്ന് അൽപം പുതുമ നൽകിയാണ് ബഡേഡുക്ക പഞ്ചായത്ത് ഇത്തവണ തദ്ദേശ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. അങ്ങനെ സ്‌ഥാനാർത്ഥികളും ഇലക്ഷനും അങ്ങ് നീണ്ടു പോകുകയാണ്. വാശിയേറിയ പോരാട്ടമാണ് നടക്കാൻ പോകുന്നത്. അതിനുള്ള തയ്യാറെടുപ്പിലാണ് ഓരോ സ്‌ഥാനാർത്ഥികളും.


  ബേഡഡുക്ക പഞ്ചായത്തിലെ എൽഡിഎഫ് സ്ഥാനാർഥികളുടെ പോസ്റ്ററുകൾ വെറും പോസ്റ്ററുകളല്ല. എല്ലാം ഫോട്ടോ സ്‌റ്റോറികളാണ്.വാട്‌സ് ആപ് ഗ്രൂപ്പുകൾ വഴി നാട്ടിലെ എല്ലാവരിലേക്കും എത്തിക്കുകയാണ് ചെയ്യുന്നത്. പോസ്റ്ററുകൾക്ക് ഇതിനകം നവമാധ്യമങ്ങളിൽ വലിയ പ്രചരണം നേടിക്കഴിഞ്ഞിരിക്കുകയാണ്. തെരഞ്ഞെടുപ്പിൽ യുവാക്കളാണ് സജീവമായി രംഗത്തിറങ്ങിയിരിക്കുന്നത്. കഴിഞ്ഞ തവണ തലനാരിഴയ്ക്ക് കൈ വിട്ട ഒരു സീറ്റുമടക്കം മുഴുവൻ സീറ്റും തൂത്തുവാരുമെന്ന വിശ്വാസത്തിലാണ് ബേഡഡുക്ക പഞ്ചായത്തിലെ എൽഡിഎഫ് നേതൃത്വം.


അതുകൊണ്ട് തന്നെ പോസ്റ്ററൊരുക്കാനും ഡിസൈൻ ചെയ്യാനുമൊക്കെയായി യുവാക്കളുടെ പ്രത്യേക ടീമും ഇവിടെ സജീവമാണ്.ബേഡഡുക്ക പഞ്ചായത്തിലെ എൽഡിഎഫ് സ്ഥാനാർഥികളുടെ പോസ്റ്ററുകൾ വെറും പോസ്റ്ററുകളല്ല. എല്ലാം ഫോട്ടോ സ്‌റ്റോറികളാണ്. പഞ്ചായത്തിലെ ഓരോ വാർഡിലെ പോസ്റ്ററിനും ഒരു കഥ പറയാനുണ്ട്.

మరింత సమాచారం తెలుసుకోండి: