സൗദിയിൽ പ്രാർത്ഥിക്കാനെത്തിയ 22  പേർക്ക് കൊവിഡ്! സൗദിയിലെ വിവിധ ഭാഗങ്ങളിലെ പള്ളികൾ ആണ് അടച്ചത്. പള്ളികൾ അണുമുക്തമാക്കൽ ജോലി ഇപ്പോൾ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. തിങ്കൾ, ബുധൻ ദിവസങ്ങളിലായാണ് ഇത്രയും അധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്.പള്ളിയിൽ പ്രാർത്ഥിക്കാൻ എത്തിയവർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചതിനാൽ ആണ് സൗദി അറേബ്യയിലെ 22 പള്ളികൾ അടച്ചത്. 22 പള്ളികളിൽ എട്ടെണ്ണം റിയാദിലാണ്. ഹുറൈംല, ദിലം, വാദി ദവാസിർ എന്നിവിടങ്ങളിലെ പള്ളികളും അടച്ചു പൂട്ടി.സൗദി കിഴക്കൻ പ്രവിശ്യയിലെ ബഖൈഖിലും ദക്ഷിണ സൗദിയിലെ തത്ലീത്തിലും അൽജൗഫിലും പള്ളികളും കൊവിഡ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ അടച്ചു. ഇന്നലെയും കൊവിഡ് ബാധിച്ചവരുടെ എണ്ണം സൗദിയിൽ കൂടുതലാണ്. 369 പേർക്കാണ് ഇന്നലെ പുതുതായി രോഗം ബാധിച്ചത്. 306 രോഗികൾ സുഖം പ്രാപിച്ചപ്പോൾ വിവിധയിടങ്ങളിലായി അഞ്ച് മരണങ്ങൾ ആണ് റിപ്പോർട്ട് ചെയ്തത്. പള്ളികൾ അണുമുക്തമാക്കി കഴിഞ്ഞാൻ വീണ്ടും തുറന്നു പ്രവർത്തിക്കും.



 രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ ഒമാൻ ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്. വടക്കൻ ശർഖിയ ഗവർണറേറ്റിൽ വാണിജ്യ സ്ഥാപനങ്ങൾ രാത്രി ഏഴ് മുതൽ പുലർച്ചെ ആറുമണി മാത്രമേ പ്രവർത്തിക്കാൻ അനുവദിക്കുയുള്ളു എന്ന് സുപ്രീം കമ്മിറ്റി അറിയിച്ചു. എല്ലാ ബീച്ചുകളും പാർക്കുകളും നാളെ മുതൽ അടച്ചിടും. രണ്ടാഴ്ചത്തേക്കാണ് അടച്ചിടാൻ തീരുമാനിച്ചിരിക്കുന്നത്. കൂടാതെ റസ്റ്റ് ഹൗസുകളിലും, ഫാമുകളിലും ഒത്തുചേരലുകൾ അനുവദിക്കില്ല. രാജ്യത്തിന് പുറത്തേക്ക് അത്യാവശ്യമല്ലാത്ത യാത്രകൾ നടത്താൻ പാടില്ല.


 വീടുകളിലും സ്ഥാപനങ്ങളിൽ അനാവശ്യമായി ആളുകൾ ഒത്തുചേരാൻ പാടില്ല. കൊവിഡ് നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സുപ്രീം കമ്മിറ്റി അറിയിച്ചു. അമ്പത് ശതമാനം ആളുകൾക്ക് മാത്രമേ ഇത്തരം സ്ഥലങ്ങളിൽ നാളെ മുതർ പ്രവേശനം അനുവദിക്കുകയുള്ളു. കര അതിർത്തികൾ ഇപ്പോൾ തുറക്കാൻ തീരുമാനിച്ചിട്ടു. കടൽ, വ്യോമ അതിർത്തികൾ വഴി രാജ്യത്ത് എത്തുന്നവർക്ക് ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റീൻ നിർബന്ധമാണ്. ഇത്തരം നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ ശക്തമായ നിയമ നടപടികളുമായി മുന്നോട്ട് പോകും എന്ന് സുപ്രീം കമ്മിറ്റി അറിയിച്ചു.

Find out more: