വരാൻ പോകുന്നത് കൂട്ടുകെട്ടുകൾ തകർക്കുന്ന ജനവിധി: രമേശ് ചെന്നിത്തല! ഹരിപ്പാട് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഎമ്മിന് അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടെന്നും, ബിജെപിയും പിഡിപിയുമായി പലയിടത്തും രഹസ്യധാരണ ഉണ്ടായിരുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അതിനിടയിലാണ് തെരഞ്ഞെടുപ്പിൽ സിപിഎം വോട്ടുകൾ യുഡിഎഫിന് ലഭിച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത്. സിപിഎം വോട്ടുകളും യുഡിഎഫിന് ലഭിച്ചുവെന്നും ചെന്നിത്തല പറഞ്ഞു. ഓരോ പ്രസ്ഥാനങ്ങൾക്കും വ്യക്തികൾക്കും ജനാധിപത്യരീതിയിൽ അഭിപ്രായ സ്വാതന്ത്ര്യം ഉണ്ട്. എൻഎസ്എസിനെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാൻ ശ്രമം നടന്നു. അത് ഫലം കണ്ടില്ല.



   അവർക്ക് അവരുടേതായ നിലപാടുണ്ട്. പക്ഷേ ഈ കൂട്ടുകെട്ടുകൾ എല്ലാം തകർക്കുന്ന ജനവിധിയായിരിക്കും ഉണ്ടാവുക. യുഡിഎഫിന് അനുകൂലമായി തിരഞ്ഞെടുപ്പ് ഫലമായിരിക്കും ഉണ്ടാവുക.യുഡിഎഫിനെ പിന്തുണക്കുന്ന എൻഎസ്എസിനെ വിരട്ടാൻ നോക്കേണ്ട. സുകുമാരൻ നായർക്കെതിരെയല്ല അയ്യപ്പനും ദേവഗണങ്ങളും ഇടതുമുന്നണിക്കൊപ്പമെന്നു പറഞ്ഞ മുഖ്യമന്ത്രിക്കെതിരെയായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി കൊടുക്കേണ്ടിയിരുന്നതെന്നും ചെന്നിത്തല പറഞ്ഞു. യുഡിഎഫിനെ പിന്തുണയ്ക്കുന്നവരെ ഭീഷണിപ്പെടുത്താം എന്ന വ്യാമോഹം സിപിഎമ്മിന് വേണ്ടെന്നും ചെന്നിത്തല പറഞ്ഞു. അതേസമയം ഇലക്ഷൻ കഴിഞ്ഞയുടൻ നടന്ന യുഡിഎഎഫ് ആക്രമണത്തിൽ എസ്എഫ്ഐ പീരുമേട് ഏരിയ പ്രസിഡണ്ട് ശ്രീക്കുട്ടൻ(22), സിപിഐഎം ടവർ ബ്രാഞ്ച് സെക്രട്ടറി ഫർദീസ് രാജ(36) എന്നിവർക്ക് പരിക്കേറ്റു.




  വൈകിട്ട് 6.15 ഓടെയായിരുന്നു അപ്രതീക്ഷിതമായ ആക്രമണം നടന്നത്. പ്രവർത്തകർ വോട്ടർപട്ടിക പരിശോധിക്കുന്നതിനിടെ ആയിരുന്നു അപ്രതീക്ഷിതമായ ആക്രമണം.  മാത്രമല്ല കുറച്ചു ദിവസങ്ങൾക്കു മുൻപ് അൽപ്പം നാണം ഉണ്ടെങ്കിൽ കെ.ടി ജലീൽ രാജി വയ്ക്കണം എന്നാവശ്യപ്പെട്ടിട്ടുണ്ടായിരുന്നു. ഉന്നത വിദ്യാഭ്യാസമന്ത്രി കെ ടി ജലീലിനെ പുറത്താക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സർക്കാരിന് അൽപമെങ്കിലും ധാർമികത അവശേഷിക്കുന്നുണ്ടെങ്കിൽ മന്ത്രിയെ പുറത്താക്കാൻ നടപടി സ്വീകരിക്കണമെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ ആവശ്യം. പല തവണ മന്ത്രി ജലീൽ ചട്ടങ്ങളും നിയമങ്ങളും ലംഘിക്കുകയും സ്വജനപക്ഷപാതവും അഴിമതിയും നടത്തുകയും ചെയ്തെങ്കിലും മന്ത്രിയെ സംരക്ഷിച്ചത് മുഖ്യമന്ത്രിയാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.



   ബന്ധുനിയമനക്കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ മന്ത്രിയ്ക്ക് സ്ഥാനത്തു തുടരാൻ അർഹതയില്ലെന്നാണ് ലോകായുക്ത റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്. ഇതിനു പിന്നാലെയാണ് രമേശ് ചെന്നിത്തലയുടെ പ്രതികരണം.
 ന്ത്രി സ്വജനപക്ഷപാതം കാണിച്ചെന്നും മന്ത്രിയ്ക്ക് സ്ഥാനത്തു തുടരാൻ അർഹതയില്ലെന്നും മുഖ്യമന്ത്രിയ്ക്ക് കൈമാറാനുള്ള റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ബന്ധുവായ കെടി അദീപിനെ ജലീൽ ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ജനറൽ മാനേജറായി നിയമിച്ച സംഭവത്തിലാണ് ലോകായുക്തയുടെ കണ്ടെത്തൽ.

మరింత సమాచారం తెలుసుకోండి: