ഇങ്ങനെ ഒരു കുഞ്ഞിനെ തന്നതിന് പൊന്നുവിനാണ് നന്ദി; മകൻ സായി കൃഷ്ണന് ആശംസകൾ നേർന്ന് നവ്യ നായരുടെ ഭർത്താവ്! ഏക മകന്റെ പിറന്നാൾ ദിനം അതി ഗംഭീരം ആക്കാനുള്ള തയാറെടുപ്പിലാണ് ഇരുവരും. എന്നാൽ തിരക്കുകൾക്ക്‌ ഇടയിൽ പിറന്നാൾ ദിനം അടിച്ചു പൊളിക്കാൻ നാട്ടിൽ എത്താൻ കഴിയാഞ്ഞതിന്റെ ദുഖത്തിലാണ് സന്തോഷ്. എന്നിരുന്നാലും മകന്റെ പിറന്നാൾ ആഘോഷം അതി ഗംഭീരമായി തന്നെ ആഘോഷിക്കും എന്നാണ് പുതിയ പോസ്റ്റിലൂടെ സന്തോഷ് പറയുന്നത്. നവ്യയും മകന് ആശംസകൾ നേർന്നുകൊണ്ട് എത്തുകയുണ്ടായി. നവ്യ നായരും സന്തോഷ് മേനോനും ഒരു ഇന്ട്രോയും ആവശ്യം ഇല്ലാത്ത വ്യക്തികൾ ആണ്, അഭിനയത്തിലും ബിസിനെസ്സിലും സജീവമായ ഇരുവർക്കും ഒരു മകൻ ആണ് സായി കൃഷ്ണ.




പതിമൂന്നാം വയസ്സിലേക്ക് കടന്നിരിക്കുകയാണ് സായി. പഠനത്തിലും മിടുക്കനായ സായി, നൃത്തത്തിലും അഭിനയത്തിലും താത്പര്യം കാണിച്ചിരുന്നു. കഴിഞ്ഞവർഷം അച്ഛനും അമ്മയും ജാപ്പനീസ് മാംഗ സീരീസിലെ നാരുട്ടോ തീമിലാണ് പിറന്നാൾ കേക്കും മറ്റും അണിയിച്ചൊരുക്കിയത്. കഴിഞ്ഞവർഷം മകന് ജന്മദിന സമ്മാനമായി ലഭിച്ച പുതിയ റിസ്റ്റ് ബാൻഡിന്റെ ചിത്രവും നവ്യ പോസ്റ്റ് ചെയ്തിരുന്നു. ഒപ്പം നവ്യ കുറിച്ചതാകട്ടെ മകനെ കൃഷ്ണൻ ആയി അണിയിച്ചൊരുക്കിയ ഒരു വീഡിയോ ആണ്. ഒപ്പം മനോഹരമായ ഒരു കുറിപ്പും നവ്യ പങ്കിട്ടു. എന്റെ കുഞ്ഞിന് ജന്മദിനാശംസകൾ ... എന്റെ കുഞ്ഞിക്കണ്ണൻ മുതൽ ഈ ഉയരമുള്ള കുട്ടി വരെയുള്ള നിന്റെ യാത്ര, നീ എന്റെ അഭിമാനമാണ് ... നീ എന്നെക്കാൾ ഉയരമുള്ളവനായെങ്കിലും നീ എന്നും അമ്മയുടെ ഗുണ്ടുമണി വാവയാണ് ... ഈ ലോകത്തിൽ മറ്റെന്തിനേക്കാളും ഞാൻ നിന്നെ സ്നേഹിക്കുന്നു ഗുരുവായൂരപ്പൻ നിന്നെ ഉയരങ്ങളിൽ എത്തിക്കട്ടെ- നവ്യ കുറിച്ചു.




 
 മകന്റെ ഓരോ പിറന്നാളും അതി ഗംഭീരമായി തന്നെ നവ്യയും സന്തോഷും ആഘോഷിക്കാറുണ്ട്. കഴിഞ്ഞവർഷവും വ്യത്യസ്ത രീതിയിൽ ആണ് ഇരുവരും സായിയുടെ പിറന്നാൾ ആഘോഷിച്ചത്. എത്ര തിരക്കുണ്ടെങ്കിലും അതെല്ലാം മാറ്റിവച്ചുകൊണ്ട് സന്തോഷ് നാട്ടിൽ എത്തും. നവ്യയും മകനും ഇപ്പോൾ മുംബൈയിൽ നിന്നും നാട്ടിൽ സെറ്റിൽഡ് ആയ കാരണം പിറന്നാൾ ആഘോഷം നാട്ടിലാണ്.നവ്യ കുറിച്ചതാകട്ടെ മകനെ കൃഷ്ണൻ ആയി അണിയിച്ചൊരുക്കിയ ഒരു വീഡിയോ ആണ്. ഒപ്പം മനോഹരമായ ഒരു കുറിപ്പും നവ്യ പങ്കിട്ടു. എന്റെ കുഞ്ഞിന് ജന്മദിനാശംസകൾ ... എന്റെ കുഞ്ഞിക്കണ്ണൻ മുതൽ ഈ ഉയരമുള്ള കുട്ടി വരെയുള്ള നിന്റെ യാത്ര, നീ എന്റെ അഭിമാനമാണ് ...






നീ എന്നെക്കാൾ ഉയരമുള്ളവനായെങ്കിലും നീ എന്നും അമ്മയുടെ ഗുണ്ടുമണി വാവയാണ് ... ഈ ലോകത്തിൽ മറ്റെന്തിനേക്കാളും ഞാൻ നിന്നെ സ്നേഹിക്കുന്നു ഗുരുവായൂരപ്പൻ നിന്നെ ഉയരങ്ങളിൽ എത്തിക്കട്ടെ- നവ്യ കുറിച്ചു. ഇത്രയും നല്ലൊരു കുഞ്ഞിനെ തനിക്ക് സമ്മാനം നൽകിയതിന് നവ്യക്ക് നന്ദി പറഞ്ഞുകൊണ്ടാണ് സന്തോഷ് മേനോൻ പോസ്റ്റ് പങ്കുവച്ചത്. "ഇത്രയും നല്ലൊരു ഒരു കുഞ്ഞിനെ സമ്മാനിച്ചതിന് നന്ദി പ്രിയ പൊന്നു..... ജന്മദിനാശംസകൾ പ്രിയ വാവാ.. നിങ്ങളുടെ ജന്മദിനാഘോഷം ഞായറാഴ്‌ചയിലേക്ക് മാറ്റിവെക്കാനുള്ള എന്റെ അഭ്യർത്ഥന സ്വീകരിച്ചതിന് നന്ദി.. നമ്മൾ മാക്സിമം ആഘോഷിക്കും" എന്നാണ് സന്തോഷ് കുറിച്ചത്.

Find out more: