ജീവിതത്തിലേക്കല്ലാതെ എനിക്കൊരു നായികയെ വേണമെന്ന് നടൻ ഉണ്ണി മുകുന്ദൻ! ഏറ്റവും ഒടുവിൽ നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ, തന്റെ വീട്ടുകാർക്കോ ബന്ധുക്കൾക്കോ ഒന്നും തന്നെ കല്യാണം കഴിപ്പിക്കാൻ യാതൊരു തിരക്കും ഇല്ല എന്നാണ് ഉണ്ണി പറഞ്ഞത്. ജീവിതത്തിലേക്ക് ഇപ്പോൾ ഒരു നായികയെ ആവശ്യമില്ല, പക്ഷെ സിനിമയിലേക്ക് ഒരു നായികയെ വേണം. അതും ഉടൻ!! ജീവിതത്തിൽ ഇതുവരെ ഒരു നായികയെ കണ്ടെത്താത്ത നടനാണ് ഉണ്ണി മുകുന്ദൻ.  തനിക്കൊരു നായികയെ വേണം എന്ന് പറഞ്ഞ് കൊണ്ട് ഉണ്ണി തന്നെയാണ് ഇൻസ്റ്റഗ്രാമിൽ എത്തിയത്. 'എന്റെ പുതിയ സിനിമയായ ഷെഫീക്കിന്റെ സന്തോഷത്തിൽ എനിക്കൊരു നായികയെ വേണം. മാറ്റ്‌നി ഡോട്ട് ലൈവിലേക്ക് നിങ്ങളുടെ പ്രൊഫൈൽ രജിസ്റ്റർ ചെയ്യുക.





   ഒക്ടോബർ 13 വരെയാണ് ലാസ്റ്റ് ഡേറ്റ്' എന്ന് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിവൂടെ ഉണ്ണി പറഞ്ഞു. ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന പുതിയ ചിത്രമായ ഷെഫീക്കിന്റെ സന്തോഷം എന്ന ചിത്രത്തിലേക്ക് നായികയെ തേടുന്നു.  പഴയ ഒരു തട്ടുകടയുടെ പശ്ചാത്തലത്തിൽ പുറത്ത് വിട്ട ടൈറ്റിൽ പോസ്റ്ററിൽ, ടൈറ്റിൽ ടാഗ് ശ്രദ്ധേയമായിരുന്നു. 'ഈ ചില്ലുകൂട്ടിൽ കാണുന്നതെല്ലാം സവർണ പലഹാരങ്ങളാണോ' എന്ന് ചോദിച്ചു കൊണ്ട് പുറത്ത് വിട്ട പോസ്റ്റർ വല്ലാത്ത ഒരു നൊസ്റ്റാൾജിയ ഫീൽ ആണ് നൽകുന്നത്. സൂര്യ ടിവിയിലെ ഗുൽമാൽ എന്ന ഷോയിലടെ ശ്രദ്ധേയനായ അനൂപ് തിരക്കഥ എഴുതി സംവിധാവനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ഇതിന് മുൻപ് റിലീസ് ചെയ്തിരുന്നു. എൽഡോ ഇസാക് ഛായാഗ്രഹണവും നൗഫൽ അബ്ദുള്ള ചിത്രസംയോജനവും നിർവ്വഹിയ്ക്കുന്നു. റിയലിസ്റ്റിക് ഫൺ ചിത്രം എന്ന വിശേഷണത്തോടെയാണ് ഷഫീക്കിന്റെ സന്തോഷം വരുന്നത്.





   നിലനിൽ ഭ്രമം എന്ന ചിത്രത്തിന്റെ വിജയം ആഘോഷിക്കുകയാണ് ഉണ്ണി മുകുന്ദൻ. പൃഥ്വിരാജും ഉണ്ണി മുകുന്ദനും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം ആമസോൺ പ്രൈം വീഡിയോയിലാണ് റിലീസ് ചെയ്തത്. മികച്ച പ്രതികരണങ്ങളാണ് സിനിമയ്ക്ക് കിട്ടിക്കൊണ്ടിരിയ്ക്കുന്നത്. ഉണ്ണി മുകുന്ദൻ ഫിലിംസും ബാദുഷയും ചേർന്ന് നിർമിയ്ക്കുന്ന ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിർവ്വഹിയ്ക്കുത് ഷാൻ റഹ്‌മാനാണ്. എൽഡോ ഇസാക് ഛായാഗ്രഹണവും നൗഫൽ അബ്ദുള്ള ചിത്രസംയോജനവും നിർവ്വഹിയ്ക്കുന്നു. 




  റിയലിസ്റ്റിക് ഫൺ ചിത്രം എന്ന വിശേഷണത്തോടെയാണ് ഷഫീക്കിന്റെ സന്തോഷം വരുന്നത്. അതേസമയം നിലനിൽ ഭ്രമം എന്ന ചിത്രത്തിന്റെ വിജയം ആഘോഷിക്കുകയാണ് ഉണ്ണി മുകുന്ദൻ. പൃഥ്വിരാജും ഉണ്ണി മുകുന്ദനും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം ആമസോൺ പ്രൈം വീഡിയോയിലാണ് റിലീസ് ചെയ്തത്. മികച്ച പ്രതികരണങ്ങളാണ് സിനിമയ്ക്ക് കിട്ടിക്കൊണ്ടിരിയ്ക്കുന്നത്.

Find out more: