എന്റേതല്ലാത്ത അവയവങ്ങൾ; മറ്റാരുടെയോ ശരീരത്തിൽ താമസമുറപ്പിച്ച പോലെയുള്ള കാലം; സീമയുടെ വാക്കുകൾ ഇങ്ങനെ! ട്രാൻസ് കമ്യൂണിറ്റിയിൽ സ്വപ്രയത്നം കൊണ്ട് തന്റേതായ ഇടം നേടിയെടുത്ത, സമൂഹത്തിന്റെ മുഴുവനും നിറഞ്ഞ കൈയ്യടി വാങ്ങിയ വ്യക്തിയാണ് സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് സീമ വിനീത്. സീമയുടെ വർഷപൂജയുടെ ചിത്രങ്ങൾ എല്ലാം ഏറെ വൈറൽ ആയിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞ് ഒരു വർഷം തികഞ്ഞപ്പോഴാണ് വർഷപൂജ നടത്തി താൻ പൂർണ്ണമായി സ്ത്രീയായി മാറിക്കഴിഞ്ഞെന്ന് ലോകത്തോട് സീമ വിളിച്ചു പറയുന്നത്. ഇപ്പോഴിതാ സീമ പങ്കിട്ട ഒരു പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്. ഇന്ന് ഞാൻ ഞാനായി മാറിയിട്ട് നാല് വർഷം.
ഒരു പാട് വർഷക്കാലത്തെ വീർപ്പുമുട്ടലുകളിൽ നിന്നും വിരാമമിട്ടിട്ട് ഇന്നേക്ക് നാല് വർഷം.ശരീരത്തിലെ ഓരോ രോമങ്ങളും എനിക്ക് തീയിൽ ചുട്ട ഓരോ കയറുകൾ പോലെയായിരുന്നു മുഖത്തെ രോമക്കൂട്ടങ്ങൾ എനിക്ക് അസഹനീയമായിരുന്നു. സീമ പറയുന്നു. ആ കാലത്തിനെ ഉപേക്ഷിച്ചിട്ട് നാലുവർഷം ഞാൻ ഞാനല്ലാതെ വീർപ്പു മുട്ടിയ അവയവത്തെ എന്നിൽ നിന്നും മോചിപ്പിച്ചിട്ട് നാല് വർഷം.എപ്പളോ... ബാല്യം വിട്ടു കൗമാരത്തിലേക്കു കടക്കുമ്പോൾ ഞാനറിയുന്നത് എന്റെതല്ലാത്ത ശരീരത്തിലാണ് ജീവിതം എന്നാണ്.- സീമ പറയുന്നു.
എന്റേതല്ലാത്ത അവയവങ്ങൾ. എനിക്ക് മറ്റാരുടെയോ ശരീരത്തിൽ താമസമുറപ്പിച്ച പോലെ ആയിരുന്നു. ആ ജീവിതം ഇന്നത്തെ എന്നിലേക്കടുപ്പിച്ചത് എന്റെ ആത്മവിശ്വാസവും മനസ്സിന്റെ ദൃഡതയും കൊണ്ട് മാത്രം...ശരീരത്തിലെ ഓരോ സർജ്ജറി കളും എന്നിലേക്കെത്താനുള്ള ഓരോ വാതിലുകൾ ആയിരുന്നു..... ഒപ്പം നടന്നവർക്കും... വഴിയിലെവിടെയോ വച്ചു മറന്നു പോയവർക്കും ഇപ്പോളും കൂടെ ഉള്ളവരോടും ഒരുപാട് നന്ദിയും സ്നേഹവും. എന്നെ ഞാനാക്കിയ ഡോക്ടർമ്മാരോട് ഒരുപാട് നന്ദി- സീമ പറയുന്നു.ഇന്ന് കാണുന്ന നിലയിലേക്കുള്ള യാത്ര വളരെ കഠിനം തന്നെ ആയിരുന്നു.
അത് ആലോചിക്കുമ്പോൾ തന്നെ എനിക്ക് മുന്പോട്ടുള്ള യാത്രക്കുള്ള ബലവും കൂടും. ഞാൻ ഇത്രയൊക്കെ കടന്നുവന്നപ്പോൾ ഇനിയുള്ള യാത്രയിൽ എനിക്ക് പോകാൻ ഈസിയാണ്- എന്ന് അടുത്തിടെ സീമ നൽകിയ ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി. സീമയുടെ വർഷപൂജയുടെ ചിത്രങ്ങൾ എല്ലാം ഏറെ വൈറൽ ആയിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞ് ഒരു വർഷം തികഞ്ഞപ്പോഴാണ് വർഷപൂജ നടത്തി താൻ പൂർണ്ണമായി സ്ത്രീയായി മാറിക്കഴിഞ്ഞെന്ന് ലോകത്തോട് സീമ വിളിച്ചു പറയുന്നത്.
Find out more: