ദേശീയ പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യം മുഴുവന്‍ പ്രക്ഷോഭങ്ങളും മോദി സര്‍ക്കാരിനെതിരെ വിമര്‍ശനം രൂക്ഷമാകുകയും ചെയ്ത സാഹചര്യത്തില്‍ ബോളിവുഡിനെ കൈപ്പിടിയിലാക്കാന്‍ കേന്ദ്രം.
ബോളിവുഡ് താരങ്ങളെയും സംവിധായകരെയും ഉള്‍പ്പെടുത്തി പ്രത്യേക മീറ്റിങ് വിളിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോൾ.
കേന്ദ്രമന്ത്രി പീയൂഷ് ഗോയലിന്റെ നേതൃത്വത്തില്‍ മുംബൈയിലെ ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലില്‍ ഇന്ന് വൈകിട്ടാണ് മീറ്റിങ്. പൗരത്വ നിയമവുമായി ബന്ധപ്പെട്ട വിവിധ ആശയങ്ങളും സംവാദങ്ങള്‍ക്കുമായിട്ടാണ് മീറ്റിങ്ങ് എന്നാണ് പ്രാഥമിക നിഗമനം.
ചടങ്ങിലേക്ക് കരണ്‍ ജോഹര്‍, ഫര്‍ഹാന്‍ അക്തര്‍, കബീര്‍ ഖാന്‍, റിതേഷ് സിദ്വാനി തുടങ്ങിയവരെ ക്ഷണിച്ചുവെന്ന് ഹഫിങ്ടണ്‍പോസ്റ്റ്' റിപ്പോര്‍ട്ട് ചെയ്യുന്നു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭങ്ങള്‍ നടക്കുന്നതിനിടെയാണ് ഇത്തരത്തില്‍ ഒരു മീറ്റിങ് പീയുഷ് ഗോയലിന്റെ നേതൃത്വത്തില്‍ നടക്കുന്നത്. ഇന്ന് വൈകിട്ട് അഞ്ചു മണിക്ക് ഗ്രാന്‍ഡ് ഹയാത്തിലെ മീറ്റിങ്ങില്‍ എത്താനാണ് താരങ്ങള്‍ക്ക് നിര്‍ദേശം ലഭിച്ചത്.
click and follow Indiaherald WhatsApp channel