പ്രണവിൻെറ കവിതയുടെ അർത്ഥമറിയാതെ നട്ടംതിരിഞ്ഞ് സോഷ്യൽ മീഡിയ! പുസ്തകത്തിന് 'Like Desert Dunes' എന്ന പേരും ഇട്ടു. അതിൽ വീണു മയങ്ങിയിരിക്കുകയാണ് താരപുത്രൻ എന്ന് ഏറ്റവും പുതിയ പോസ്റ്റ് കണ്ടാൽ മനസ്സിലാവും. അതി മനോഹരമായ ഒരു കവിതയാണ് പ്രണവ് തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചിരിയ്ക്കുന്നത്. തന്റെ ആദ്യത്തെ കവിതാ സമാഹാരം പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് എന്ന് കഴിഞ്ഞ ആഴ്ചകൾക്ക് മുൻപ് പ്രണവ് മോഹൻലാൽ ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചിരുന്നു. 'അവളുടെ മെലിഞ്ഞ ശരീരത്തെ തപ്പിത്തടഞ്ഞ വസ്ത്രം നൂലും കീറിപ്പോയതുമായിരുന്നു, പക്ഷേ അവളുടെ കൈകാലുകളുടെയും പെരുമാറ്റത്തിന്റെയും കൃപയാൽ അത് ആടിയുലഞ്ഞു
അത് ഒരുവന്റെ കൃപയാണ് പെട്ടെന്ന് പൂത്തുലഞ്ഞത്;






ഇളം മുകുളത്തിൽ നിന്ന് പൂർണ്ണ പൂക്കളിലേക്കുള്ള അതിന്റെ
സാവധാനത്തിലുള്ള വളർച്ച അനുവദിക്കാത്ത ഒന്ന്.
ക്രൂരമായ ഒരു ലോകത്ത് അതിന്റെ
സ്ഥാനത്തിനായി പോരാടിയ കഠിനമായ, ഉറച്ച കൃപയായിരുന്നു അത്'
എന്ത് മനോഹരമായാണ് പ്രണവ് എഴുതിയിരിക്കുന്നത്, അത്രമേൽ മുറിവേറ്റവന് മാത്രമേ ഇത്രമേൽ ചിന്തിച്ച് വാക്കുകളിൽ വേദന അനുഭവിയ്ക്കുന്ന ഇങ്ങനെ ഒരു കവിത എഴുതാൻ സാധിക്കൂ എന്ന് ചിലർ പ്രശംസിക്കുന്നു. എന്നാൽ ഭൂരിഭാഗം ആളുകൾക്കും എന്താണ് പ്രണവ് എഴുതിയത് എന്ന് മനസ്സിലായിട്ടില്ല എന്ന് കമന്റ് സെക്ഷനിൽ വ്യക്തമാണ്. അല്പം കടുകട്ടിയുള്ള ഇംഗ്ലീഷ് കാവ്യ ഭാഷയാണ് പ്രണവ് കവിതയിൽ ഉപയോഗിച്ചിരിയ്ക്കുന്നത്.






 അതുകൊണ്ട് തന്നെ പൃഥ്വിരാജുമായി താരതമ്യപ്പെടുത്തി ചില കമന്റുകൾ വന്നിട്ടുണ്ട്. അതിനെക്കാൾ രസകരമാണ് മറ്റു ചില കമന്റുകൾ. തിളക്കത്തിൽ സലിം കുമാർ പാടുന്ന ട്വിങ്കിൾ ട്വിങ്കിൽ ലിറ്റിൽ സ്റ്റാർ പാടി ചിലർ എത്തിയിട്ടുണ്ട്. ഒന്നും മനസ്സിലായില്ല, പക്ഷേ മനസ്സിലായത് പോലെ ഇരുന്നേക്കാം എന്നാണ് 'ബുദ്ധിജീവികളുടെ' കമന്റ്. പണ്ഡിതനാണെന്ന് തോന്നുന്നു എന്ന് കമന്റുകൾ സ്വാഭാവികമായും ഒരുപാടുണ്ട്. 'പുള്ളി ചെകുത്താനെ തെറി പറഞ്ഞതാണെന്ന് തോന്നുന്നു' എന്നാണ് കൂടുതലായി കണ്ട മറ്റൊരു കമന്റ്.'എന്ത് പ്രശ്‌നമുണ്ടെങ്കിലും നമുക്ക് പറഞ്ഞു തീർക്കാം, അച്ഛനോട് ഇങ്ങനെയൊന്നും പറയരുത് എന്നാണ്' ചിലരുടെ കമന്റ്. എന്ത് മനോഹരമായാണ് പ്രണവ് എഴുതിയിരിക്കുന്നത്, അത്രമേൽ മുറിവേറ്റവന് മാത്രമേ ഇത്രമേൽ ചിന്തിച്ച് വാക്കുകളിൽ വേദന അനുഭവിയ്ക്കുന്ന ഇങ്ങനെ ഒരു കവിത എഴുതാൻ സാധിക്കൂ എന്ന് ചിലർ പ്രശംസിക്കുന്നു. 




എന്നാൽ ഭൂരിഭാഗം ആളുകൾക്കും എന്താണ് പ്രണവ് എഴുതിയത് എന്ന് മനസ്സിലായിട്ടില്ല എന്ന് കമന്റ് സെക്ഷനിൽ വ്യക്തമാണ്. അല്പം കടുകട്ടിയുള്ള ഇംഗ്ലീഷ് കാവ്യ ഭാഷയാണ് പ്രണവ് കവിതയിൽ ഉപയോഗിച്ചിരിയ്ക്കുന്നത്. അതുകൊണ്ട് തന്നെ പൃഥ്വിരാജുമായി താരതമ്യപ്പെടുത്തി ചില കമന്റുകൾ വന്നിട്ടുണ്ട്. അതിനെക്കാൾ രസകരമാണ് മറ്റു ചില കമന്റുകൾ. തിളക്കത്തിൽ സലിം കുമാർ പാടുന്ന ട്വിങ്കിൾ ട്വിങ്കിൽ ലിറ്റിൽ സ്റ്റാർ പാടി ചിലർ എത്തിയിട്ടുണ്ട്. ഒന്നും മനസ്സിലായില്ല, പക്ഷേ മനസ്സിലായത് പോലെ ഇരുന്നേക്കാം എന്നാണ് 'ബുദ്ധിജീവികളുടെ' കമന്റ്. പണ്ഡിതനാണെന്ന് തോന്നുന്നു എന്ന് കമന്റുകൾ സ്വാഭാവികമായും ഒരുപാടുണ്ട്. 'പുള്ളി ചെകുത്താനെ തെറി പറഞ്ഞതാണെന്ന് തോന്നുന്നു' എന്നാണ് കൂടുതലായി കണ്ട മറ്റൊരു കമന്റ്.'എന്ത് പ്രശ്‌നമുണ്ടെങ്കിലും നമുക്ക് പറഞ്ഞു തീർക്കാം, അച്ഛനോട് ഇങ്ങനെയൊന്നും പറയരുത് എന്നാണ്' ചിലരുടെ കമന്റ്.

Find out more: