പുതിയ മേക്ക് ഓവറുമായി നടൻ വിനയ് ഫോർട്ട്! ഞാനും പിന്നെ ഞാനും എന്ന ചിത്രത്തിൻ്റെ റിലീസ് ദിവസം സംവിധായകനും അഭിനേതാവുമായ രാജസേനൻ പെൺവേഷം കെട്ടിയെത്തിയത് ഏറെ ശ്രദ്ധിക്കപ്പെട്ടു. കഴിഞ്ഞ ദിവസം 'രാമചന്ദ്ര ബോസ് ആൻ്റ് കോ' എന്ന ചിത്രത്തിനായി എത്തി വിനയ് ഫോർട്ടും ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുകയാണ്. വിനയിയുടെ ലുക്കാണ് ചർച്ചകൾക്ക് വഴിവെച്ചത്. ഇതിന് പിന്നിലെ ചില രസകരമായ നിമിഷങ്ങൾ പങ്കുവെയ്ക്കുകയാണ് വിനയ് ഫോർട്ട്. സിനിമയുടെ പ്രമോഷനുകളിൽ എത്തുന്ന താരങ്ങളും അവരുടെ വേഷവിധാനങ്ങളും ഏറെ ശ്രദ്ധേയമാകാറുണ്ട്. അപ്പൻ സിനിമയുടെ സംവിധായകൻ മജുവിനൊപ്പം ചെയ്യുന്ന സിനിമയാണ് ഈ മേക്കോവറിന് കാരണം. ഒരു സാങ്കൽപ്പിക ലോകത്തിലെയും അവിടുത്തെ ആളുകളുടേയും കഥ പറയുന്ന ചിത്രത്തിൻ്റെ ഷൂട്ടിങ്ങിനിടെയാണ് വിനയ് ബോസ് ആൻ്റ് കോയുടെ പ്രമോഷന് എത്തിയത്. ചിത്രത്തിലെ തൻ്റെ മേക്കോവറായിരുന്നു അതെന്ന് പറയുകയാണ് താരം. ഒരിക്കലും ഇത്രമാത്രം ശ്രദ്ധിക്കപ്പെടുമെന്ന് കരുതിയിരുന്നില്ലെന്നും വിനയ് പറയുന്നു.
'പെരുമാനി' എന്ന ചിത്രത്തിൽ വളരെ വിചിത്രമായ വേഷത്തിലാണ് വിനയ് എത്തുന്നത്. ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങളും ഇത്തരത്തിലാണ്. പ്രസ്മീറ്റിൽ എത്തുമ്പോഴോ അത് കഴിഞ്ഞ് ഇറങ്ങുമ്പോഴോ എനിക്ക് ഒന്നും തോന്നിയില്ല. ഇതെല്ലാം കഴിഞ്ഞാണ് ഞാൻ ഈ സംഭവങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ കാണുന്നത്. അന്ന് രാവിലെ വീട്ടിൽ നിന്ന് ഇറങ്ങാൻ നിക്കുമ്പോൾ ഭാര്യഎന്നോട് പറഞ്ഞു ഇത് പണിയാകുമെന്ന്. ഞാനിട്ട ടീഷർട്ടിനെക്കുറിച്ചാണ് അവൾ പറഞ്ഞത്. നാസയുടെ ഒരു ടീഷർട്ടായിരുന്നു അത്. ഞാൻ തിരിച്ച് അവളെ കളിയാക്കിയാണ് പോകുന്നത്. എല്ലാം കഴിഞ്ഞ് വീട്ടിൽ ചെന്നപ്പോഴേയ്ക്ക് അവൾ തിരിച്ച് ചോദിച്ചു, ഇപ്പൊ എന്തായീന്ന്... ഈ ലുക്ക് സോഷ്യൽ മീഡിയ ഏറ്റെടുത്തത് എന്നെ ശരിക്കും ഞെട്ടിച്ചു.
സിനിമയ്ക്കു വേണ്ടി ഇത്തരത്തിലൊരു മേക്കോവർ ചെയ്തിരിക്കുമ്പോൾ അഭിനയിച്ച മറ്റൊരു സിനിമയുടെ പ്രസ് മീറ്റിൽ പങ്കെടുക്കാൻ ഒരു നടനെന്ന നിലയിൽ എനിക്ക് മടി തോന്നേണ്ട ആവശ്യമില്ല. വേണമെങ്കിൽ എനിക്ക് ഇതിലൊന്നും പങ്കെടുക്കാതെ ഇരിക്കാമായിരുന്നു. പക്ഷേ ഒരു അഭിനേതാവാകുമ്പോൾ എൻ്റെ രൂപം ഇടയ്ക്കിടെ മാറിക്കോണ്ടിരിക്കും. എന്നെ സംബന്ധിച്ചിടത്തോളം എനിക്കെൻ്റെ കഥാപത്രവും സിനിമയും തന്നെയാണ് പ്രധാനം. അല്ലായിരുന്നെങ്കിൽ മീശ വടിച്ച് പോകാമായിരുന്നു. സംഭവം കാണുമ്പോൾ കുറച്ച് ചിരിയൊക്കെ വരും എന്ന് എനിക്ക് തോന്നിയിരുന്നെങ്കിലും ഇത്രയേറെ വൈറലാകുമെന്ന് വിചാരിച്ചില്ല.
ഒരു സാങ്കൽപ്പിക ലോകത്തിലെയും അവിടുത്തെ ആളുകളുടേയും കഥ പറയുന്ന ചിത്രത്തിൻ്റെ ഷൂട്ടിങ്ങിനിടെയാണ് വിനയ് ബോസ് ആൻ്റ് കോയുടെ പ്രമോഷന് എത്തിയത്. ചിത്രത്തിലെ തൻ്റെ മേക്കോവറായിരുന്നു അതെന്ന് പറയുകയാണ് താരം. ഒരിക്കലും ഇത്രമാത്രം ശ്രദ്ധിക്കപ്പെടുമെന്ന് കരുതിയിരുന്നില്ലെന്നും വിനയ് പറയുന്നു. 'പെരുമാനി' എന്ന ചിത്രത്തിൽ വളരെ വിചിത്രമായ വേഷത്തിലാണ് വിനയ് എത്തുന്നത്. ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങളും ഇത്തരത്തിലാണ്.
Find out more: