പെരുമാതുറ: പെരുമാതുറ പഞ്ചായത്ത് രൂപീകരിക്കണമെന്ന ആവശ്വം ശക്തിപ്പെടുത്താനൊരുങ്ങി മുസ്ലീംലീഗ്. മുതലപ്പൊഴിയോടു ചേർന്നുകിടക്കുന്ന ചിറയിൻകീഴ്, അഴൂർ, കഠിനംകുളം പഞ്ചായത്തുകളിലെ തീരദേശവാർഡുകൾ ഉൾപ്പെടുത്തിയാണ് പഞ്ചായത്ത് രൂപവത്കരണം. അതിനായി സമരപരിപാടികൾ കൂടുതൽ ശക്തിപ്പെടത്താൻ മുസ്ലീം ലീഗ് ചിറയിൻകീഴ് നിയോജക മണ്ഡലം പ്രവർത്തക സമിതി യോഗം തീരുമാനിച്ചു.
ചേരമാൻതുരുത്ത്, വടക്കേവിള, താമരക്കുളം, മുണ്ടൻചിറ, പുതുക്കുറിച്ചി, വെസ്റ്റ്, പുതുക്കുറിച്ചി നോർത്ത്, ഒറ്റപ്പന സൗത്ത്, ഒറ്റപ്പന നോർത്ത്, പെരുമാതുറ സിറ്റി, പെരുമാതുറ, പൊഴിക്കര, മാടൻവില, കൊട്ടാരംതുരുത്ത് എന്നിവ ഉൽപ്പടുത്തി പൊരുമാതുറ പഞ്ചായത്ത് രൂപികരിയ്ക്കണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന ജനകീയ സമരങ്ങലെ ശക്തിപ്പെടുത്താനും യോഗം തീരുമാനിച്ചു.
മണ്ഡലം പ്രസിഡന്റ് കടവിളാകം കബീർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ലീഗ് പ്രസിഡന്റ് പ്രഫ: തോന്നയ്ക്കൽ ജമാൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി ഷഹീർ ജി അഹമ്മദ് സ്വാഗതം പറഞ്ഞു.
ജില്ലാ ലീഗ് സെക്രട്ടറി അഡ്വ: കണിയാപുരം ഹലീം, സംസ്ഥാന പ്രവർത്തക സമിതി അംഗം ചാന്നാങ്കര എം.പി. കുഞ്ഞ് എന്നിവർ റിപ്പോർട്ടിങ് നടത്തി. എം.എസ് കമാലുദ്ദീൻ, ചാന്നാങ്കര കബീർ, ഷഹീർ ഖരീം, ബദർ ലബ്ബ, സുൽങി സാഗർ, കെ.കെ. വനം മാഹിൽ ,ജിംഖാൻ, നസീമ കബീർ, അബ്ദുൽ ഖരിം മാസ്റ്റർ, എന്നിവർ സംസാരിച്ചു.
click and follow Indiaherald WhatsApp channel