വിവാഹത്തിന് ചുവന്ന നിറത്തിലുള്ള വേഷത്തിൽ തിളങ്ങിയ താര റാണിമാർ ആരൊക്കെ? തങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസം വധുമാർ തിരഞ്ഞെടുക്കുന്ന വസ്ത്രങ്ങൾ എത്രത്തോളം സമ്പന്നമാക്കുവാൻ കഴിയുമോ അത്രയേറെ സമ്പന്നവും മനോഹരവും ആക്കി തീർക്കാൻ ശ്രമിക്കാറുണ്ട്. ചുവപ്പിൽ തന്നെ വ്യത്യസ്തമായ ഷേഡുകളുള്ള വസ്ത്രങ്ങളാണ് പലപ്പോഴും തിരഞ്ഞെടുക്കുന്നത് എങ്കിലും, പരമ്പരാഗത ചുവപ്പ് നിറത്തിൽ താത്പര്യമുള്ള വധുമാരാണ് അധികവും. വിവാഹ ദിവസം ചുവന്ന വസ്ത്രങ്ങൾ തിരഞ്ഞെടുത്ത ബോളിവുഡിലെ ചില നായികമാരെ കാണാം.ബോളിവുഡിലെ മിക്ക നായികമാരും തങ്ങളുടെ വിവാഹത്തിന് ധരിച്ച വസ്ത്രം ചുവപ്പ് നിറത്തിലുള്ളതാണ്. 



ചുവപ്പ് പ്രണയത്തിൻരെ നിറമായത് കൊണ്ട് മാത്രമല്ല, ചുവപ്പ് നിറത്തിലുള്ള വേഷം എപ്പോഴും ഒരു ക്ലാസിക് ലുക്ക് വധുവിന് നൽകുന്നതുമാണ്. ചുവപ്പ്, പ്രണയത്തിൻരെ നിറമാണെന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെയാവും ബോളിവുഡിലെ അധിക നായികമാരും വിവാഹത്തിന് അണിഞ്ഞ വസ്ത്രത്തിന് വേണ്ടി തിരഞ്ഞെടുത്ത നിറം ചുവപ്പാണ്. അമ്മയുടെ സാരിയിലാണ് യാമി വിവാഹത്തിന് അണിഞ്ഞൊരുങ്ങിയത്. ക്ലാസിക് ചുവപ്പ് നിറത്തിലുള്ള സിൽക് സാരിയിൽ നേർത്ത സ്വർണ നിറത്തിലുള്ള ഡിസൈനുകൾ ചെയ്ത അതി മനോഹരമായ സാരി. അതിനിണങ്ങുന്ന ദുപ്പട്ടയുംസമീപകാലത്ത് വിവാഹിതയായ നടിയാണ് യാമി ഗൗതം. 



ഉറി; ദ സർജിക്കൽ സ്‌ട്രൈക്ക് എന്ന ചിത്രത്തിന്റെ സംവിധായകനായ ആദിത്യ ധർ ആണ് യാമിയുടെ കഴുത്തിൽ മിന്നു ചാർത്തിയത്.  നിക്ക് ജോനാസുമായുള്ള വിവാഹത്തിൽ പ്രിയങ്ക ചോപ്രയും തിളങ്ങുകയായിരുന്നു. ഹിന്ദു മത ആചാര പ്രകാരം നടന്ന വിവാഹത്തിൽ ചുവപ്പ് നിറത്തിലുള്ള ലഹങ്കയാണ് പ്രിയങ്ക ധരിച്ചത്. പ്രിയങ്കയുടെ ഇഷ്ടാനുസൃതം നെയ്‌തെടുത്ത തുണിയിലെ, അലങ്കാര പണികൾ ഹാന്റ് എബ്രോയിഡറികളാണ്. ഡയമണ്ട് ആഭരണങ്ങളാണ് വിവാഹത്തിന് പ്രിയങ്ക ധരിച്ചത്. തലയിൽ ധരിച്ച ദുപ്പട്ടയിൽ 'സധാ സുമംഗലി ഭവം' എന്ന് ദേവനഗ്രി ലിപിയിൽ എഴുതിയിരുന്നു. മൂക്കുത്തിയും മോതിരങ്ങളും വളകളുമൊക്കെയായി വധുവിന്റെ വേഷം ദീപികയും പൂർത്തിയാക്കി.


രൺവീർ സിംഗുമായുള്ള വിവാഹത്തിന് ദീപിക പദുക്കോൺ തിരഞ്ഞെടുത്ത വേഷത്തിന്റെ നിറവും ചുവപ്പാണ്. ആനന്ദ് കറാജ് ചടങ്ങിലാണ് ദീപിക ചുവന്ന ലെഹങ്ക ധരിച്ചത്. ഡയമണ്ട് നക്ലൈസ് ഒക്കെ ധരിച്ച് നേഹ തിളങ്ങുകയായിരുന്നു. പ്രിയങ്ക ചോപ്ര ധരിച്ച വിവാഹ വേഷവുമായി നേഹയുടെ വേഷത്തിനും സാമ്യതകൾ ഒരുപാടുണ്ടായിരുന്നു.സിഖ് വിവാഹ ചടങ്ങിൽ നേഹ ധരിച്ചത് പിങ്ക് നിറത്തിലുള്ള വേഷമാണ്, വൈകുന്നേരം ചുവന്ന ലെഹങ്കയായിരുന്നു വേഷം.മുംബൈയിൽ വച്ച് വളരെ സ്വകാര്യമായിട്ടാണ് വിവാഹ ചടങ്ങുകൾ നടന്നത്. ചുവപ്പും പിങ്കും നിറത്തിലുള്ള ലെഹങ്കയാണ് കാജൾ വിവാഹത്തിന് ധരിച്ചത്. മനോഹരമായ കരകൗശല ആഭരണങ്ങളാൽ നടി വധുവായി അണിഞ്ഞൊരുങ്ങി. ദക്ഷിണേന്ത്യയുമായുള്ള തന്റെ ബന്ധം വിളിച്ചോതും വിധമാണ് കാജളിനെ വിവാഹ വേഷത്തിൽ കണ്ടത്.ലോക്ക്ഡൗണിനിടെയാണ് കാജൾ അഗർവാളിന്റെയും ഗൗതം കിച്‌ലുവിന്റെയും വിവാഹം നടന്നത്.

Find out more: