വരനും ഒട്ടും മോശമാക്കിയില്ല. 'നയൻതാരയെ കെട്ടുന്നവൻ എന്ന സുമ്മാവാ' എന്ന് തമിഴ് സ്‌റ്റൈലിൽ ചോദിക്കാം വിധം മാസ് ലുക്ക് ആയിരുന്നു വിഘ്‌നേശ് ശിവനും. വിവാഹത്തെ കുറിച്ചുള്ള വിശേഷങ്ങളും നയൻതാരയോടുള്ള സ്‌നേഹവും എല്ലാം ലൈവ് ആയി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യാനും വിഘ്‌നേശ് മറന്നില്ല. 'കതിർമണ്ഡപത്തിലേക്ക് നീ വരുന്നത് കാണാൻ കാത്തിരിയ്ക്കുന്നു' എന്ന് പറഞ്ഞ് കൊണ്ട് ആയിരുന്നു വിക്കിയുടെ ആദ്യത്തെ ഇൻസ്റ്റഗ്രാം പോസ്റ്റ്. വിവാഹ ചടങ്ങിന്, അകത്തേക്ക് മാധ്യമങ്ങൾക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. എന്നാൽ പോലും ലൈവ് ആയി കാര്യങ്ങൾ എല്ലാം അപ്‌ഡേറ്റ് ചെയ്യുന്നുണ്ടായിരുന്നു. മഹാബലിപുരം ഷെറടോൺ ഗ്രാന്റ് ഹോട്ടൽ ആന്റ് റിസോട്ടിലാണ് വിവാഹവും അത് കഴിഞ്ഞുള്ള സത്കാരവും.
ഇങ്ങനെ നാല് ഭാഷക്കാരും ഒന്നിച്ചൊരു കല്യാണം കൂടുന്നത് സമീപകാലത്ത് ഇത് ആദ്യമാണ്. വിവാഹത്തിന് ബോളിഡിൽ നിന്ന് ഷാരൂഖ് ഖാൻ, കത്രീന കൈഫ്, തിഴകത്ത് നിന്ന് രജനികാന്ത് മുതൽ മുഖ്യമന്ത്രി സ്റ്റാലിൻ വരെ സിനിമാ രാഷ്ട്രീയ പ്രവർത്തകർ എല്ലാവരും, മലയാളത്തിൽ നിന്ന് ദിലീപ് അടക്കമുള്ളവരും വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. നാനും റൗഡിതാൻ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് ആണ് നയൻതാരയും വിഘ്‌നേശ് ശിവനും സൗഹൃദത്തിലായത്. ആ സൗഹൃദം പ്രണയത്തിലേക്കും പിന്നീട് ഇപ്പോൾ വിവാഹത്തിലും എത്തി. തുടക്കത്തിൽ പ്രണയ ഗോസിപ്പുകൾ രണ്ട് പേരും നിഷേധിച്ചിരുന്നു.
പിന്നീട് ഒരു അവാർഡ് നിശയിൽ നയൻതാര തന്നെയാണ് ആ വാർത്തകൾ ശരിവച്ചത്. വിവാഹ നിശ്ചയം വളരെ രഹസ്യമായിരുന്നു. ഒരു ചാനൽ ഷോയിൽ അവതാരികയുടെ ചോദ്യത്തോട് പ്രതികരിക്കവെയാണ് ഞങ്ങളുടെ നിശ്ചയം കഴിഞ്ഞു എന്ന് നയൻതാര വെളിപ്പെടുത്തിയത്. അതേ സമയം വിവാഹം എല്ലാവരെയും വിളിച്ച് കൊണ്ട് നാടും നാട്ടുകാരും അറിഞ്ഞുകൊണ്ട് ആയിരിയ്ക്കും എന്ന് അന്നേ വ്യക്തമാക്കിയിരുന്നു. അത് പോലെ തന്നെ സംഭവിയ്ക്കുകയും ചെയ്തു.
click and follow Indiaherald WhatsApp channel