കൊറോണ കൊണ്ടെന്നും ചൈന  എന്നുറപ്പിച്ചിരിക്കുകയാണ്.വവ്വാലുകളെയും പട്ടിയിറച്ചിയും ഈനാംപേച്ചി ഇറച്ചിയും വിൽക്കുന്ന ചന്ത വീണ്ടും തുറന്നിരിക്കുകയാണ്. വവ്വാലുകളിൽ നിന്ന് മറ്റ് മൃഗത്തിലേക്ക് പടർന്നാണ് കൊറോണ വൈറസ് മനുഷ്യരിലേക്ക് എത്തിയതെന്ന് ശാസ്ത്രജ്ഞർ പറയുന്ന സമയത്താണ് വീണ്ടും മാർക്കറ്റ് തുറന്നിരിക്കുന്നത്.

 

   ലോകമെമ്പാടും ഭീതി പടർത്തി കൊറോണ വൈറസ് പടരുന്നതിനിടെ ചൈനയിലെ കുപ്രസിദ്ധ മാംസ ചന്ത വീണ്ടും തുറന്നു.കൊവിഡ്-19 വ്യാപനം തടയാൻ ലോകരാജ്യങ്ങൾ ശ്രമിക്കവേ വീണ്ടും മാംസ മാർക്കറ്റ് തുറന്നത് അപകടകരമായ നീക്കമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

   
 അതേസമയം മാർക്കറ്റുകൾ ഗാർഡുകളുടെ നിരീക്ഷണത്തിലുമാണ് പ്രവർത്തിക്കുന്നത്. രക്തം കലർന്നവയുടെ ചിത്രങ്ങൾ പകർത്തുന്നില്ലെന്ന് ഇവർ ഉറപ്പാക്കുന്നുണ്ട്.

 

  ചൈനയിലെ ഹുബെ പ്രവിശ്യയിലെ 55 കാരനായ ഒരാൾക്കാണ് രോഗബാധ ആദ്യമുണ്ടായതെന്നും ഇത്തരത്തിലുള്ള മാംസ മാർക്കറ്റിൽ നിന്നാണ് രോഗം പടർന്നതെന്നുമാണ് റിപ്പോർട്ടുകൾ പറയുന്നത്.

 

   കൊറോണ വൈറസ് വ്യാപനത്തിന് മുമ്പുണ്ടായിരുന്ന അതേ രീതിയിൽ തന്നെയാണ് വിപണികൾ പ്രവർത്തിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.  

 

  ലോകാരോഗ്യ സംഘടന ജനുവരി 12ന് പുറത്തിറക്കിയ പ്രസ്താവനയിലും ഇക്കാര്യം പറഞ്ഞിരുന്നു. നാല് മാസം മുമ്പ് വുഹാനിൽ പൊട്ടിപുറപ്പെട്ട വൈറസിനെത്തുടർന്ന് മുപ്പത്തൊമ്പതിനായിരത്തിലധികം ആളുകൾക്കാണ് ഇതുവരെയും ജീവൻ നഷ്ടപ്പെട്ടത്.

 

  വുഹാനിലെ സീഫുഡ് മാർക്കറ്റാണ് കൊറോണ വൈറസിന്‍റെ പ്രഭവ കേന്ദ്രമെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഇതുവരെയുള്ള പഠനങ്ങളും വിരൽചൂണ്ടുന്നത് ഇക്കാര്യത്തിലേക്ക് തന്നെയാണ്.

మరింత సమాచారం తెలుసుకోండి: