ഓസ്‌ട്രേലിയൻ വരുമാന പരിധി; ജൂലൈ ഒന്ന് മുതൽ പുതിയ മാറ്റങ്ങൾ! രാജ്യത്ത് പുതിയ നിയമം അവതരിപ്പിക്കുകയാണ്. അതുകൊണ്ടുതന്നെ ഓസ്‌ട്രേലിയയിൽ ജോലി ചെയ്യാനും സ്ഥിരതാമസം ആകാനും ആഗ്രഹിക്കുന്നവർ ഈ നിയമങ്ങൾ ശ്രദ്ധിക്കണം. വിസ അപേക്ഷകരെയും തൊഴിലുടമകളെയും ഒരുപോലെ ബാധിക്കുന്ന ഈ മാറ്റങ്ങൾ, രാജ്യത്തെ തൊഴിൽ സാഹചര്യങ്ങളിലും ജീവിതച്ചെലവുകളിലും കാര്യമായ സ്വാധീനം ചെലുത്തും.  2025 ജൂലൈ ഒന്ന് മുതൽ ഓസ്‌ട്രേലിയൻ സർക്കാർ രാജ്യത്ത് പുതിയ നിയമം അവതരിപ്പിക്കുകയാണ്. മറ്റ് വരുമാന പരിധികളിലും മാറ്റം വരും
കോർ സ്‌കിൽസ് ഇൻകം : 73,150 ഓസ്‌ട്രേലിയൻ ഡോളറിൽ നിന്ന് 76,515 ഓസ്‌ട്രേലിയൻ ഡോളർ ആയി ഉയർത്തും.
സ്പെഷ്യലിസ്റ്റ് സ്‌കിൽസ് ഇൻകം : 1,35,000 ഓസ്‌ട്രേലിയൻ ഡോളറിൽ നിന്ന് 1,41,210 ഓസ്‌ട്രേലിയൻ ഡോളർ ആയി ഉയർത്തും
ഈ പുതിയ നിയമങ്ങൾ 2025 ജൂലൈ ഒന്നിനോ അതിനു ശേഷമോ വിസക്ക് അപേക്ഷിക്കുന്നവർക്ക് മാത്രമേ ബാധകമാകൂ. ഇതിനകം വിസ ലഭിച്ചവരെയോ അപേക്ഷ നൽകി കാത്തിരിക്കുന്നവരെയോ ഇത് ബാധിക്കില്ല.






രാജ്യത്തെ കുറഞ്ഞ വേതനവും മറ്റ് ആനുകൂല്യങ്ങളും വിസ നിയമങ്ങളിൽ മാത്രമല്ല, രാജ്യത്തെ ഏറ്റവും കുറഞ്ഞ വേതനത്തിലും ഓസ്‌ട്രേലിയ മാറ്റം വരുത്തുന്നുണ്ട്. 3.5 ശതമാനം വർദ്ധനവോടെ, 2025 ജൂലൈ ഒന്ന് മുതൽ പുതിയ വേതനം പ്രാബല്യത്തിൽ വരും.
ആഴ്ചയിലെ കുറഞ്ഞ വേതനം: 948 ഓസ്‌ട്രേലിയൻ ഡോളർ
മണിക്കൂറിലെ കുറഞ്ഞ വേതനം: 24.95 ഓസ്‌ട്രേലിയൻ ഡോളർ
ഈ മാറ്റം ജൂലൈ ഒന്നിന് ശേഷമുള്ള ആദ്യ ശമ്പളം മുതൽ ഈ വർദ്ധനവ് പ്രാബല്യത്തിൽ വരും. ഇത് കുറഞ്ഞ ശമ്പളമുള്ളവർക്കും പുതിയതായി ജോലിയിൽ പ്രവേശിക്കുന്നവർക്കും ഗുണകരമാകും. കൂടാതെ, ജീവനക്കാരുടെ പെൻഷൻ ഫണ്ടിലേക്ക് തൊഴിലുടമകൾ നൽകേണ്ട തുകയായ സൂപ്പർ ആനുവേഷൻ ഗ്യാരണ്ടി 11.5 ശതമാനത്തിൽ നിന്ന് 12 ശതമാനമായി ആയി ഉയർത്തും. ഇത് 2025 ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും.





പാരന്റൽ ലീവ് പേയിലും സൂപ്പർ ആനുവേഷൻ നൽകാനുള്ള തീരുമാനം പുതിയ മാതാപിതാക്കൾക്ക് പ്രയോഗനമായിരിക്കും.
കമ്പനികൾക്കുള്ള പുതിയ ഫീസുകളും നികുതി മാറ്റങ്ങളും
വിദേശ തൊഴിലാളികളെ നിയമിക്കുന്ന കമ്പനികൾക്കും ഫീസുകളിൽ നേരിയ വർദ്ധനവ് വരും.
കമ്പനി രജിസ്ട്രേഷൻ: 597 ഓസ്‌ട്രേലിയൻ ഡോളറിൽ നിന്ന് 611ഓസ്‌ട്രേലിയൻ ഡോളർ ആയി ഉയർത്തി
വാർഷിക അവലോകന ഫീസ്: 321 ഓസ്‌ട്രേലിയൻ ഡോളറിൽ നിന്ന് 329 ഓസ്‌ട്രേലിയൻ ഡോളർ ആയി ഉയർത്തി
ബിസിനസ് പേര് പുതുക്കൽ (1 വർഷം): 44 ഓസ്‌ട്രേലിയൻ ഡോളറിൽ നിന്ന് 45 ഓസ്‌ട്രേലിയൻ ഡോളർ ആയി ഉയർത്തി
2025 ജൂലൈ 1 മുതൽ, ടാക്സ് അടയ്ക്കാൻ വൈകിയാൽ ഈടാക്കുന്ന പലിശക്ക് നികുതി ഇളവ് ലഭിക്കില്ല.






ഇത് നികുതി കൃത്യമായി അടയ്ക്കാത്ത കമ്പനികൾക്ക് സാമ്പത്തിക ബുദ്ധിമുട്ടുണ്ടാക്കും. വിസ അപേക്ഷകൾ എളുപ്പമാക്കാൻ പുതിയ ഡിജിറ്റൽ ടൂളുകൾ
വിസ അപേക്ഷകരെ സഹായിക്കാനായി ഓസ്‌ട്രേലിയൻ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോം അഫയേഴ്‌സ് രണ്ട് പുതിയ ഡിജിറ്റൽ ടൂളുകൾ പുറത്തിറക്കിയിട്ടുണ്ട് വിസ ഫൈൻഡറും, ഡോക്യുമെന്റ് ചെക്ക്ലിസ്റ്റ് ടൂളും.2025-ലെ ഡിജിറ്റൽ പരിഷ്കാരങ്ങളുടെ ഭാഗമാണിത്. ഇത് അപേക്ഷകൾ കൂടുതൽ വേഗത്തിലാക്കാനും തെറ്റുകൾ കുറയ്ക്കാനും സഹായിക്കുമെന്ന് നൈർമെട്രിക്സ് റിപ്പോർട്ട് ചെയ്തു.
വിസ ഫൈൻഡർ ടൂൾ
നിങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ചുള്ള വിസ കണ്ടെത്താൻ സഹായിക്കും.





നാഷണാലിറ്റി, എത്ര കാലം താമസിക്കാൻ ഉദ്ദേശിക്കുന്നു, എന്തിനാണ് യാത്ര ചെയ്യുന്നത് തുടങ്ങിയ വിവരങ്ങൾ നൽകിയാൽ ഏറ്റവും അനുയോജ്യമായ വിസ കണ്ടെത്താനാകും. പാസ്പോർട്ട്, വിദ്യാഭ്യാസം എന്നിവയുടെ അടിസ്ഥാനത്തിൽ ഏതൊക്കെ രേഖകളാണ് വേണ്ടതെന്ന് ഇതിലൂടെ അറിയാൻ സാധിക്കും.
ഈ മാറ്റങ്ങൾ വിസ അപേക്ഷാ പ്രക്രിയ ലളിതമാക്കാൻ സഹായിക്കും, പ്രത്യേകിച്ച് ആദ്യമായി അപേക്ഷിക്കുന്നവർക്ക് ഇത് വളരെ ഉപകാരപ്രദമാകും. ഓസ്‌ട്രേലിയയിൽ ജോലി ചെയ്യാനോ പഠിക്കാനോ ആഗ്രഹിക്കുന്നവർ ഈ പുതിയ നിയമങ്ങളെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കുന്നത് നിങ്ങളുടെ അപേക്ഷാ പ്രക്രിയ വേഗത്തിലാക്കാൻ സഹായിക്കും.  അപേക്ഷകർക്ക് ആവശ്യമായ രേഖകളുടെ പട്ടിക തയ്യാറാക്കാൻ സഹായിക്കും.

Find out more: