ഹിറ്റ് മേക്കർ രാജമൗലിയുടെ 'ആർആർആർ' ഉടൻ എത്തില്ല; റിലീസ് വീണ്ടും മാറ്റി! ആദ്യം 2020 ജൂലൈ 30ന് റിലീസ് ചെയ്യാനിരുന്ന ചിത്രം 2021 ജനുവരിയിലായിരുന്നു പിന്നീട് റിലീസ് മാറ്റിയത്. എന്നാൽ ശേഷം ഒക്ടോബർ 17ന് ചിത്രം റിലീസ് ചെയ്യുമെന്നായിരുന്നു അണിയറപ്രവർത്തകർ അറിയിച്ചിരുന്നത്. ഇപ്പോഴിതാ ഈ റിലീസ് തീയ്യതി വീണ്ടും മാറ്റിയിരിക്കുകയാണ്. ആർ.ആർ.ആർ റിലീസ് മാറ്റിവെച്ചു. നേരത്തെ ഒക്ടോബർ 17ന് ചിത്രം റിലീസ് ചെയ്യും എന്നായിരുന്നു പ്രഖ്യാപനം. പുതിയ റിലീസ് തീയതി ഉടനെ പ്രഖ്യാപിക്കുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. രാജമൗലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ആർആർആർ’ എത്താൻ ഇനിയും വൈകും. വി. വിജയേന്ദ്രപ്രസാദാണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കുന്നത്.




   ആലിയ ഭട്ട്, അജയ് ദേവ്ഗൺ, ജൂനിയർ എൻടിആർ, രാം ചരൺ എന്നിവരാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ഇവരുടെയെല്ലാം ക്യാരക്ടർ പോസ്റ്ററുകൾ നേരത്തേ ശ്രദ്ധിക്കപ്പെട്ടിരുന്നു. ജൂനിയർ എൻ.ടി.ആറും, രാം ചരണുമാണ് ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ എത്തുന്നത് ജൂനിയർ എൻ.ടി.ആർ കൊമരു ഭീം ആയും രാം ചരൺ അല്ലൂരി സീതരാമ രാജുവായിട്ടുമാണ് ചിത്രത്തിൽ എത്തുന്നത്. ചിത്രത്തിൻ്റെ ഷൂട്ടിങ് ഏറെ നാളുകൾക്ക് മുൻപ് തന്നെ തുടങ്ങിയിരുന്നതാണ്. ബോളിവുഡിലെയും ടോളിവുഡിലേയും പ്രമുഖ താരങ്ങളാണ് ഈ ചിത്രത്തിൽ അണിനിരക്കുന്നത്. ജൂനിയർ എൻടിആറും അജയ് ദേവ്ഗണും തമ്മിലുള്ള ആക്ഷൻ സീനുകളും ശ്രദ്ധ നേടിയിരുന്നു.




  ഡി വി വി ധനയ്യയാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിക്കുന്നത്. ബാഹുബലിയുടെ വമ്പൻ വിജയത്തിനു ശേഷം രാജമൗലി ഒരുക്കുന്ന അടുത്ത ചിത്രത്തിനായി അങ്ങേയറ്റം ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി ബ്രിട്ടീഷുകാർക്കെതിരെ പട പൊരുതിയ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നിവരുടെ കഥയാണ് ഈ ചിത്രത്തിലൂടെ രാജമൗലി പറയുന്നത്. നിത്യ മേനോനും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതായി മുൻപ് റിപ്പോർട്ടുണ്ടായിരുന്നു. ബോളിവുഡ് താരം ആലിയ ഭട് ആണ് നായിക. ചിത്രത്തിൽ സീത എന്ന കഥാപാത്രത്തിനെയാണ് ആലിയ അവതരിപ്പിക്കുന്നത്. 




  ചരിത്രവും ഫിക്ഷനും കൂട്ടിചേർത്താണ് ചിത്രം ഒരുക്കുന്നത്. രുധിരം, രൗദ്രം, രണം എന്നാണ് ആർ.ആർ.ആർ എന്ന പേര് കൊണ്ട് ഉദ്ദേശിക്കുന്നത്.ചിത്രത്തിൽ ഈ കാലത്ത് നടക്കുന്ന സംഭവകഥയിൽ സഹോദരന്മാരായാണ് രാം ചരണും ജൂനിയർ എൻടിആറും എത്തുന്നതെന്നും തുടർന്ന് കഥാപരിസരം വിപ്ലവകഥാ പരിസരത്തിലേക്ക് മാറുമ്പോൾ ഇരുവരും യഥാക്രമം വിപ്ലവകാരികളായ കോമരം ഭീം, അല്ലൂരി സീതാരാമരാജു എന്നീ കഥാപാത്രങ്ങളുടെ പരിവേഷത്തിലാണ് ചിത്രത്തിലെത്തുക എന്നുമാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇത് ഫ്ലാഷ്ബാക്ക് കഥയാകും പറയുന്നത്.

Find out more: