ഷാജി പട്ടിക്കരയുടെ 'ഇരുൾ വീണ വെള്ളിത്തിര'; ജയറാമിന് പോസ്റ്റർ നൽകി പ്രകാശനം നി‍ർവ്വഹിച്ചു! മലയാളികളുടെ പ്രിയ സംവിധായകൻ സത്യൻ അന്തിക്കാട് നടൻ ജയറാമിന് നൽകി പോസ്റ്റർ റിലീസ് ചെയ്തു. മലയാളത്തിലെ പ്രമുഖ താരങ്ങളുടെയും ആയിരത്തി ഇരുന്നൂറോളം സാങ്കേതിക പ്രവർത്തകരുടെയും പ്രശസ്ത സാംസ്ക്കാരിക പ്രവർത്തകരുടെയും ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റർ സോഷ്യൽ മീഡിയയിൽ ഇതിനോടകം തരംഗമായിക്കഴിഞ്ഞു. മലയാളസിനിമയുടെ ആത്മാവിലേക്കൊരു തീർത്ഥയാത്രയായി ഷാജി പട്ടിക്കര ഒരുക്കുന്ന ഡോക്യുമെൻററി 'ഇരുൾ വീണ വെള്ളിത്തിര'യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ എത്തി. 

    മലയാളത്തിലെ പ്രമുഖ പ്രൊഡക്ഷൻ കൺട്രോളറും, ശ്രദ്ധേയനായ ചെറുകഥാകൃത്തും എഴുത്തുകാരനുമായ ഷാജി പട്ടിക്കരയുടെ പ്രഥമ സംവിധാന സംരഭമാണ് 'ഇരുൾ വീണ വെള്ളിത്തിര' മലയാള സിനിമയുടെ പ്രതാപകാലം മുതൽ കൊറോണ തകർത്ത സിനിമയുടെ പ്രതിസന്ധി വരെയുള്ള അന്വേഷണവും സഞ്ചാരവുമാണ് 'ഇരുൾ വീണ വെള്ളിത്തിരയുടെ ഇതിവൃത്തം. മലയാളസിനിമയുടെ ഒരു പ്രതിസന്ധിഘട്ടത്തിൻറെ ചരിത്രം കൂടി ഒപ്പിയെടുക്കുന്നതാണ് 'ഇരുൾ വീണ വെള്ളിത്തിര. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള സിനിമാ തിയേറ്ററുകളും സിനിമാ പ്രവർത്തകരുടെ ജീവിതവും അന്വേഷണവിധേയമാക്കിയ ഒരു ചരിത്രപശ്ചാത്തലം കൂടി ഈ ഡോക്യുമെൻററിക്ക് അവകാശപ്പെടാനുണ്ട്.

   അനിൽ പേരാമ്പ്ര ക്യാമറായും ഷെബിറലി കലാസംവിധാനവും നിർവ്വഹിച്ചു, ഗാനരചന ആൻറണി പോൾ, സംഗീതം അജയ്ജോസഫ്, സന്ദീപ് നന്ദകുമാറാണ് എഡിറ്റർ. 'ഇരുൾ വീണ വെള്ളിത്തിര' വൈകാതെ പ്രേക്ഷകരിലേക്കെത്തും. ഫുൾമാർക്ക് സിനിമയുടെ ബാനറിൽ ജെഷീദ ഷാജിയാണ് നിർമ്മാണം. ആശയവും സംവിധാനവും ഷാജി പട്ടിക്കര നിർവ്വഹിക്കുന്നു.  കൊവിഡ് കാലത്ത് തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള സിനിമാ തിയേറ്ററുകളിലെ സിനിമാ പ്രവർത്തകരുടെ ജീവിതം എങ്ങനെയായിരുന്നുവെന്നുള്ളൊരു അന്വേഷണം കൂടിയാണ് ഈ ഡോക്യുമെൻററി.

Find out more: