ഏകദേശം 100 പേർ മാത്രം അധിവസിക്കുന്ന ഫക്കിങ് ഗ്രാമത്തോടെ സ്വൈര്യം സഞ്ചാരികളുടെ വരവോടെ അവസാനിച്ചു. ഒപ്പം ചെറിയ രീതിയിൽ മോഷണവും ആരംഭിച്ചപ്പോൾ എങ്ങനെയും ഈ അവസ്ഥയ്ക്ക് അവസാനം കണ്ടെത്തണം എന്ന് നാട്ടുകാർ.ഫഗ്ഗിങ് എന്ന വാക്ക് പ്രദേശവാസികളുടെ സംസാരരീതിയുമായി കൂടുതൽ ബന്ധം പുലർത്തുന്നതാണത്രേ. അതെ സമയം ഫക്കിങ് എന്ന വ്യത്യസ്തമായ പേരില്ലാതാകുന്നത് സഞ്ചാരികളെ വിഷമത്തിലാഴ്ത്തുന്നുണ്ട്. ഈ ഗ്രാമം 1000 വർഷങ്ങളായി ഫക്കിങ് എന്ന പീരിലാണ് അറിയപ്പെടുന്നതത്രെ.
തൊട്ടടുത്ത ഗ്രാമങ്ങളുടെ പേരുകളും വെറൈറ്റിയാണ് ഒബെർ ഫക്കിങ്ങും, അണ്ടർ ഫക്കിങ്ങും.ഒടുവിൽ ഒരു ഉപായം കണ്ടുപിടിച്ചു. ഗ്രാമത്തിന്റെ പേര് തന്നെ മാറ്റുക. ഫക്കിങ് ഗ്രാമത്തിന്റെ മേയർ ആയ ആൻഡ്രിയ ഹോൾസ്നേർ ആണ് ജനുവരി ഒന്നുമുതൽ ഫക്കിങ് എന്ന പേര് മാറുകയാണ് എന്ന് പ്രഖ്യാപിച്ചത്. പക്ഷെ രസകരമായ കാര്യം പുതിയ പേരും കാര്യമായ വ്യത്യാസമില്ലാതെയാണ് എന്നതാണ്. ഫക്കിങ് വിട്ട് ഇനി ഫഗ്ഗിങ് എന്നാണ് ഈ ഗ്രാമം അറിയുക, പണ്ടാരോ പറഞ്ഞതുപോലെ ശശി എന്ന പേര് മാറ്റി സോമൻ എന്നാക്കിയപോലെ (രണ്ട് പേരും പറ്റിക്കപെട്ടവൻ എന്ന ധ്വനിയോടെയാണ് സംസാര ഭാഷയിൽ ഉപയോഗിക്കുന്നത്).
click and follow Indiaherald WhatsApp channel