പത്രോസിന്റെ പടപ്പുകളിലെ പുതിയ ഗാനം പുറത്തിറങ്ങി! പത്രോസും മക്കളും അമ്മച്ചിയുമടങ്ങുന്ന കുടുംബത്തിന്റെ വിശേഷങ്ങളാണ് ഈ ഗാനത്തിൽ ചിത്രീകരിച്ചിരിക്കുന്നത്. ഗ്രാമീണ ഭംഗിയും അവിടുത്തെ ജനജീവിതവുമെല്ലാം ആവിഷ്‌ക്കരിക്കുന്ന ഗാനരംഗങ്ങൾ ഒരുക്കുന്നത് മികച്ച ദൃശ്യാനുഭവംകൂടിയാണ്. 'തണ്ണീർമത്തൻ ദിനങ്ങൾ' എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന്റെ ഡിനോയ് പൗലോസിന്റെ രചനയിൽ നവാഗതനായ അഫ്സൽ അബ്ദുൽ ലത്തീഫ് സംവിധാനം ചെയ്യുന്ന 'പത്രോസിന്റെ പടപ്പുകൾ' എന്ന ചിത്രത്തിലെ രണ്ടാം ഗാനം പുറത്തിറങ്ങി.  ജനപ്രിയ ടിവി പരമ്പരയായ ഉപ്പും മുളകിന്റെ രചയിതാവായ അഫ്സൽ അബ്ദുൽ ലത്തീഫിന്റെ ആദ്യ സംവിധാന സംരംഭം കൂടിയാണ് 'പത്രോസിന്റെ പടപ്പുകൾ.'






   ജെയ്ക്‌സ് ബിജോയ് സംഗീതം നൽകി ജാസി ഗിഫ്റ്റ് പാടിയിരിക്കുന്ന ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് ശബരീഷ് വർമ്മയും ടിറ്റോ പി തങ്കച്ചനും ചേർന്നാണ്. ജേക്‌സ് ബിജോയും ഗാനത്തിൽ ആലപിച്ചിട്ടുണ്ട്.  എറണാകുളം, വൈപ്പിൻ പശ്ചാത്തലത്തിൽ നർമ്മത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിക്കുന്ന ഈ കുടുംബ ചിത്രം മാർച്ച് 18ന് തിയേറ്ററുകളിൽ റീലീസ് ചെയ്യുന്നു. ചിത്രത്തിൽ ഡിനോയ് പൗലോസിനൊപ്പം റഫുദീൻ, നസ്ലീൻ, ശബരീഷ് വർമ്മ, രഞ്ജിത മേനോൻ, ഗ്രേയ്സ് ആന്റണി, ജെയിംസ് ഏലിയ, ജോണി ആന്റണി, സുരേഷ് കൃഷ്ണ, നന്ദു തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 





   മരിക്കാർ എന്റർടൈൻമെൻസാണ് ചിത്രം നിർമ്മിക്കുന്നത്. പ്രേക്ഷകരുടെ ഇഷ്ട താരങ്ങൾക്കൊപ്പം പുതുമുഖങ്ങളും അണിനിരക്കുന്ന ചിത്രത്തിൽ ഷറഫുദീൻ, ഡിനോയ് പൗലോസ്, നസ്ലിൻ, ഗ്രേസ് ആന്റണി, രഞ്ജിത മേനോൻ തുടങ്ങിയവരാണ് പ്രധാനവേഷത്തിൽ എത്തുന്നത്.  ഡിനോയ് പൗലോസ് തിരക്കഥ എഴുതി അഫ്‌സൽ അബ്ദുൽ ലത്തീഫ് സംവിധാനം ചെയ്യുന്ന 'പത്രോസിന്റെ പടപ്പുകൾ'(Pathrosinte Padappukal) എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി.





   ജേക്സ് ബിജോയ് സംഗീതം നൽകി ജാസി ഗിഫ്റ്റ് ആലപിച്ചിരിക്കുന്ന ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് ശബരീഷ് വർമ്മയും ടിറ്റോ പി തങ്കച്ചനും ചേർന്നാണ്. ജേക്സ് ബിജോയും ഗാനം ആലപിച്ചിട്ടുണ്ട്. നടൻ മോഹൻലാൽ ആണ് ഗാനം റിലീസ് ചെയ്തത്.  തണ്ണീർമത്തൻ ദിനങ്ങൾ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഡിനോയ് പൗലോസ് തിരക്കഥ എഴുതുന്ന ചിത്രം ജനപ്രിയ പ്രോഗ്രാമായ ഉപ്പും മുളകിന്റെ രചയിതാവായ അഫ്‌സൽ അബ്ദുൽ ലത്തീഫിന്റെ ആദ്യ സംവിധാന സംരംഭമാണ്.

Find out more: