അമ്മയുടെ സിനിമകളിൽ തീർച്ചയായും കണ്ടിരിക്കേണ്ടത് 'ചിത്രം'; കല്യാണി പ്രിയദർശൻ! കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് താരപുത്രി വിശേഷങ്ങൾ പങ്കുവെച്ചത്. അഭിനയിക്കുമ്പോൾ സ്‌ക്രിപ്‌റ്റൊക്കെ എഴുതിത്തരുന്നതല്ലേ. പൊതുവെ ഇൻട്രോവേർട്ടായ ക്യാരക്ടറാണ് എന്റേത്. ക്യാരക്ടറിൽ കയറിയാൽ എല്ലാം കൂളായി ചെയ്യാറുണ്ട് കല്യാണി എന്നായിരുന്നു സംവിധായകനും പറഞ്ഞത്. സ്‌കൂളിൽ പഠിക്കുമ്പോൾ സ്‌റ്റേജിലൊന്നും കയറിയിട്ടില്ല. സംസാരിക്കാൻ പറഞ്ഞാൽ എനിക്ക് വിറയൽ വരും. അച്ഛനും അമ്മയുമൊക്കെ എന്റെ പോലെയല്ല. നന്നായി സംസാരിച്ചോളും. അമ്മയ്ക്ക് നല്ലൊരു ചാം ഉണ്ട്. എനിക്കതില്ലെന്നും കല്യാണി പറഞ്ഞിരുന്നു. സിനിമയിൽ കഥാപാത്രങ്ങളെ അനായാസേന അവതരിപ്പിക്കുമെങ്കിലും അഭിമുഖങ്ങൾ തനിക്ക് പേടിയുള്ള കാര്യമാണെന്ന് കല്യാണി പ്രിയദർശൻ പറയുന്നു.രാശ്മിക എന്റെ അടുത്ത സുഹൃത്താണ്.
ഞങ്ങൾ കണ്ടിട്ട് കുറേക്കാലമായി. നവരാത്രി സെലിബ്രേഷനിൽ വെച്ച് ഞങ്ങൾ വീണ്ടും കണ്ടു. കഴിഞ്ഞ വർഷം മുതലാണ് ഞാൻ കല്യാണിന്റെ നവരാത്രി ആഘോഷങ്ങളിൽ പങ്കെടുത്ത് തുടങ്ങിയത്. എല്ലാവരും തിരക്കുള്ളവരാണല്ലോ, ഒന്നിച്ച് കണ്ടപ്പോൾ സന്തോഷമായി.
ഞാനങ്ങനെ പുറത്ത് പോവാത്ത വ്യക്തിയാണ്. ചെന്നൈയിലാണ് ഞാൻ പഠിച്ചത്. എന്റെ സ്‌കൂളിൽ എല്ലാവരും സ്റ്റാർ കിഡ്‌സായിരുന്നു. അവിടെ അങ്ങനെ പ്രത്യേകിച്ച് മാറ്റിനിർത്തലൊന്നുമില്ല. അമ്മയുടെ സിനിമകളിൽ ചിത്രമാണ് എല്ലാവരും കാണേണ്ടതെന്ന് ഞാൻ പറയും. എനിക്ക് ആ സിനിമ കാണാൻ പറ്റില്ല. അമ്മയുടെ സിനിമകളിൽ ഏറ്റവും പ്രിയപ്പെട്ടത് മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു ആണ്. അമ്മ ഇതുവരെ എന്നോട് ഏതാണ് പ്രിയപ്പെട്ട സിനിമയെന്ന് ചോദിച്ചിട്ടില്ല. അമ്മയെ ഞാൻ അനുകരിക്കാൻ ശ്രമിക്കാറില്ല.
അമ്മയുമായുള്ള സാമ്യം വരും. അമ്മയുടെ ചിരിയാണ് എനിക്കെന്ന് ചിലരൊക്കെ എന്നോട് പറഞ്ഞിട്ടുണ്ട്. അച്ഛന്റെ സിനിമകളിൽ എനിക്കിഷ്ടം തേന്മാവിൻ കൊമ്പത്തും കിലുക്കവുമാണ്. സിനിമകൾ തിരഞ്ഞെടുക്കുമ്പോൾ വീട്ടിൽ സംസാരിക്കാറൊന്നുമില്ല. കഴിഞ്ഞ വർഷം എനിക്ക് നല്ലതായിരുന്നു. അഭിനയിച്ച മൂന്ന് ക്യാരക്ടറിനും നല്ല സ്വീകാര്യത കിട്ടി. അതുപോലെയൊരു വർഷം ഇനിയുണ്ടാവുമോയെന്നറിയില്ല. ഓരോ സിനിമയും ഓരോ എക്‌സ്പീരിയൻസാണ്. മലയാളത്തിൽ ഞാനത്ര ഫ്‌ളുവന്റല്ല. ഭാഷ എനിക്കൊരു ബാലികേറാമലയാണ്.
എന്നെക്കൊണ്ട് കഴിയാവുന്നതിന്റെ അങ്ങേയറ്റം പരിശ്രമം ഞാൻ നടത്തിയിട്ടുണ്ട്. അഭിനയിക്കുമ്പോൾ സ്‌ക്രിപ്‌റ്റൊക്കെ എഴുതിത്തരുന്നതല്ലേ. പൊതുവെ ഇൻട്രോവേർട്ടായ ക്യാരക്ടറാണ് എന്റേത്. ക്യാരക്ടറിൽ കയറിയാൽ എല്ലാം കൂളായി ചെയ്യാറുണ്ട് കല്യാണി എന്നായിരുന്നു സംവിധായകനും പറഞ്ഞത്. സ്‌കൂളിൽ പഠിക്കുമ്പോൾ സ്‌റ്റേജിലൊന്നും കയറിയിട്ടില്ല. സംസാരിക്കാൻ പറഞ്ഞാൽ എനിക്ക് വിറയൽ വരും. അച്ഛനും അമ്മയുമൊക്കെ എന്റെ പോലെയല്ല. നന്നായി സംസാരിച്ചോളും.
Find out more: