ഒടുവിൽ 'ദ കേരള സ്‌റ്റോറി' തീയേറ്ററുകളിൽ എത്തി! കേരളത്തിൽ നിന്നും മതപരിവർത്തനം നടത്തിയ സ്ത്രീകളെക്കുറിച്ചുള്ളതാണ് കഥ. ഇതിൽ 'യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി'യാണ് സിനിമ ഒരുക്കിയിരിക്കുന്നത് എന്നായിരുന്നു അണിയറ പ്രവർത്തകരുടെ അവകാശവാദം. ഐഎസിൽ ചേരുന്നതിനെക്കുറിച്ച് ഉദ്യോഗസ്ഥർ ചോദിക്കുമ്പോൾ അവർക്ക് മുമ്പിൽ നായിക കഥ പറയുന്നതാണ് ട്രെയിലറിൽ ചിത്രീകരിച്ചിരിക്കുന്നത്."The Kerala Story" വിവാദങ്ങൾ ചൂടുപിടിക്കുന്നതിനിടെ 'ദ കേരള സ്റ്റോറി' (The Kerala Story) തിയേറ്ററുകളിൽ. ചിത്രത്തിൻ്റെ ട്രെയിലർ പുറത്തിറങ്ങിയത് മുതൽ സിനിമ മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയത്തെക്കുറിച്ചും പ്രചരിപ്പിക്കാൻ ലക്ഷ്യം വയ്ക്കുന്ന ആശയത്തെക്കുറിച്ചും പലകോണുകളിൽ നിന്നായി ചർച്ചകൾ ഉയർന്നുവന്നിരുന്നു.ഇതിൽ യഥാർത്ഥ കഥയെ അടിസ്ഥാനമാക്കി എന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അടിവരയിട്ട് പറയുന്ന ഇടത്താണ് സിനിമയ്‌ക്കെതിരെ കേരളത്തിൽ നിന്നു തന്നെ എതിർ ശബ്ദങ്ങൾ ഉയർന്നത്.
എന്ത് തെളിവുകളുടെ അടിസ്ഥാനത്തിലാണ് സിനിമയിൽ 32000 സ്ത്രീകൾ കേരളത്തിൽ നിന്നും മതം മാറി എന്ന് പറയുന്നത് ? ഇതായിരുന്നു സിനിമയ്‌ക്കെതിരെ വന്ന ആദ്യ വിമർശനം. വസ്തുതകൾ നിരത്തി ഒട്ടേറെ റിപ്പോർട്ടുകൾ പുറത്തുവന്നതോടെ 32000 എന്ന കണക്ക് വെറും മൂന്നിലേക്ക് ചുരുങ്ങി. സിനിമയുടെ ട്രെയിലിൻ ഡിസ്‌ക്രിപ്ഷനിലാണ് ആദ്യം ഈ തിരുത്ത് ഉൾക്കൊള്ളിച്ചത്. കേന്ദ്ര സർക്കാരിൻ്റെ കണ്ക്കുകളിൽ പോലും കേരളത്തിൽ നിന്ന് മതം മാറി തീവ്രവാദ ഗ്രൂപ്പുകളിൽ ചേർന്നവരുടെ എണ്ണം 150-ൽ താഴെ മാത്രം നിൽക്കുന്നിടത്താണ് 32,000 എന്ന കണക്കുമായി സിനിമ എത്തിയത്. സിനിമയിലൂടെ പറഞ്ഞുവെക്കാൻ ശ്രമിക്കുന്ന കേരളത്തിന്റെ ചിത്രം ഒരിക്കലും രാഷ്ട്രീയ മതസൗഹാർദ്ദത്തിൻ്റേതാവില്ല എന്നതുതന്നെയാണ് കേരളത്തിൽ നിന്ന് ഉയരുന്ന പൊതുവായ ആശങ്ക.
അതുകൊണ്ടുതന്നെയാണ് ചിത്രം എതിർക്കപ്പെടുന്നതും. ഇനി ഒരുപക്ഷേ ഇത്രയേറെ എതിർപ്പുകൾ ഉയരുന്നതിനാൽ സിനിമയുടെ ഉള്ളടക്കത്തിലോ സംഭാഷണങ്ങളിലോ മാറ്റം വരുത്തിയിട്ടുണ്ടോ എന്നും വ്യക്തമല്ല. ചിത്രത്തിൻ്റെ പ്രദർശനത്തെ എതിർത്ത് സുപ്രീം കോടതിയിലടക്കം ഹർജികളും എത്തിയിരുന്നു. രണ്ടുമണിക്കൂർ 19 മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിന് സർട്ടിഫിക്കറ്റ് ആണ് ലഭിച്ചിട്ടുള്ളത്. കേരളത്തിൽ ആദ്യദിവസം 21 തിയറ്ററുകളിലായി പ്രദർശനത്തിന് എത്തും എന്നാണ് നേരത്തെ അറിയിച്ചിരുന്നത്.
പല തീയേറ്റർ ഉടമകളും സിനിമയുടെ പിറകേ നിന്ന് പിന്മാറി എന്ന ആരോപണവും ഉയർന്നു കേൾക്കുന്നുണ്ട്. കേരളത്തിൽ നിന്നും മതപരിവർത്തനം നടത്തി സിറിയയിലേക്ക് യുവതികളെ തീവ്രവാദ പ്രവർത്തനങ്ങൾക്കായി അയക്കുന്നു എന്ന ഉള്ളടക്കത്തെ ബിജെപി അജണ്ടയായാണ് ഉയർന്നുവരുന്ന വിമർശനം ഇതിനെതിരെ കലാസാംസ്‌കാരിക രംഗത്തുനിന്നുള്ള ഒട്ടേറെ ആളുകൾ രംഗത്ത് വന്നിരുന്നു.
Find out more: