അഞ്ച് ഭാഷകളിൽ 'പീസ്': കാർലോസായി ജോജു ജോർജ്ജ് എത്തുന്നു! സ്ക്രിപ്റ്റ് ഡോക്ടർ പിക്ചേഴ്സിൻറെ ബാനറിൽ ദയാപരൻ നിർമ്മിക്കുന്ന‌ 'പീസ്‌' ഒരു ആക്ഷേപഹാസ്യ ത്രില്ലർ സിനിമയാണ്. കാർലോസ് എന്ന ഓൺലൈൻ ഡെലിവറി പാർട്ണറുടെ ജീവിതവും, അദ്ദേഹത്തെ ചു ജോജു ജോർജ്ജിനെ നായകനാക്കി മലയാളം, തമിഴ്‌, കന്നട, ഹിന്ദി, തെലുങ്ക്‌ ഭാഷകളിലായി സൻഫീർ സംവിധാനം ചെയ്യുന്ന ‘പീസി'ൻറെ ഒഫീഷ്യൽ ടൈറ്റിൽ ലോഞ്ച്‌ മോഹൻലാൽ, രക്ഷിത്‌ ഷെട്ടി, വിജയ്‌ സേതുപതി, ഭരത്‌ തുടങ്ങിയവർ സോഷ്യൽ മീഡിയയിലൂടെ നിർവ്വഹിച്ചു.‌ ജോജു ജോർജ്ജിൻറെ 'നായാട്ടി'ലെ പ്രകടനത്തെ ബോളിവുഡ്‌ സൂപ്പർതാരമായ രാജ്‌കുമാർ റാവു അഭിനന്ദിച്ചിരുന്നു.



ഇന്ത്യയിലെ പ്രധാന നിരൂപകരായ അനുപമ ചോപ്രയും (ഫിലിം കമ്പാനിയൻ) ഭരദ്വാജ്‌ രംഗനും മറ്റ്‌ ചില നിരൂപകരും ജോജുവിൻറെ സമീപകാല ചിത്രങ്ങളെയും, അതിലെ പ്രകടനങ്ങളെയും, സ്ക്രിപ്റ്റ്‌ സെലക്ഷനെയും ഏറെ പ്രശംസിച്ചിരുന്നു എന്നതും ശ്രദ്ധേയമാണ്‌. കഥ സൻഫീർ, തിരക്കഥ, സംഭാഷണം സഫർ സനൽ, രമേഷ് ഗിരിജ, സംഗീത സംവിധാനം ജുബൈർ മുഹമ്മദ്, ഗാനരചന വിനായക്‌ ശശികുമാർ, അൻവർ അലി, സൻഫീർ, ആലാപനം വിനീത്‌ ശ്രീനിവാസൻ, ഷഹബാസ്‌ അമൻ, ഛായാഗ്രഹണം ഷമീർ ജിബ്രാൻ, ചിത്രസംയോജനം നൗഫൽ അബ്ദുള്ള, പ്രൊജക്ട് ഡിസൈനർ ബാദുഷ എൻ.എം, പ്രൊഡക്ഷൻ കൺട്രോളർ പ്രതാപൻ കല്ലിയൂർ, ആർട്ട് ശ്രീജിത്ത് ഓടക്കാലി.



സ്ക്രിപ്റ്റ്‌ അസിസ്റ്റൻറ് അനന്തകൃഷ്ണൻ, വസ്ത്രാലങ്കാരം ജിഷാദ്‌ ഷംസുദ്ദീൻ, മേയ്ക്കപ്പ്‌ ഷാജി പുൽപ്പള്ളി, ഫിനാൻസ്‌ കൺട്രോളർ അഹ്നിസ്‌, രാജശേഖരൻ, സ്റ്റിൽസ് ജിതിൻ മധു, സൗണ്ട്‌ ഡിസൈൻ അജയൻ അദത്ത്‌, അസോസിയേറ്റ്‌ ക്യാമറ ഉണ്ണി പാലോട്, കളറിസ്റ്റ്‌: ശ്രീക്ക്‌ വാര്യർ, സ്റ്റോറി ബോർഡ്‌ ഹരീഷ്‌ വള്ളത്ത്‌, ഡിസൈൻസ്‌‌ അമൽ ജോസ്‌, പി.ആർ.ഓ മഞ്ജു ഗോപിനാഥ്‌, ഡിജിറ്റൽ മാർക്കറ്റിംഗ് ഹെയിൻസ് എന്നിവരാണ്. മോഹൻലാലും വിജയ് സേതുപതിയും ഭരതും രക്ഷിത് ഷെട്ടിയും ചേർന്നാണ് മലയാളം, തമിഴ്, കന്നഡ, ഹിന്ദി, തെലുങ്ക് ഭാഷകളിലെ ടൈറ്റിൽ പോസ്റ്ററുകൾ പുറത്തിറക്കിയത്, നിരവധി താരങ്ങൾ ചിത്രത്തിലുണ്ട്.



ജോജു ജോർജ്ജിൻറെ 'നായാട്ടി'ലെ പ്രകടനത്തെ ബോളിവുഡ്‌ സൂപ്പർതാരമായ രാജ്‌കുമാർ റാവു അഭിനന്ദിച്ചിരുന്നു. ഇന്ത്യയിലെ പ്രധാന നിരൂപകരായ അനുപമ ചോപ്രയും (ഫിലിം കമ്പാനിയൻ) ഭരദ്വാജ്‌ രംഗനും മറ്റ്‌ ചില നിരൂപകരും ജോജുവിൻറെ സമീപകാല ചിത്രങ്ങളെയും, അതിലെ പ്രകടനങ്ങളെയും, സ്ക്രിപ്റ്റ്‌ സെലക്ഷനെയും ഏറെ പ്രശംസിച്ചിരുന്നു എന്നതും ശ്രദ്ധേയമാണ്‌.


Find out more: