ഷൈൻ ടോം ചാക്കോയ്ക്ക് കുറുപ്പി'ലെ അഭിനയമികവിന് അംഗീകാരം! കഴിഞ്ഞ ദിവസം കൊച്ചി അമ്മ ആസ്ഥാനത്തു നടന്ന ചടങ്ങിൽ പ്രശസ്ത തെന്നിന്ത്യൻ അഭിനേതാവ് ഗുരു സോമസുന്ദരമാണ് ഷൈൻ ടോം ചാക്കോക്ക് അവാർഡ് നൽകിയത്. പ്രശസ്ത അഭിനേതാവ് കലാഭവൻ മണിയുടെ പേരിൽ സംഘടിപ്പിച്ച ഫിലിം അവാർഡിൽ മികച്ച നടനുള്ള പുരസ്‌കാരം കുറിപ്പിലെ ഭാസി പിള്ളയെ അവതരിപ്പിച്ച ഷൈൻ ടോം ചാക്കോയ്ക്ക് ലഭിച്ചു. പ്രേക്ഷകർക്കിടയിലും ഭാസി പിള്ളയുടെ അഭിനയം കാഴ്ചവച്ച ഷൈനിനു ഏറെ പ്രേക്ഷക പ്രശംസ ലഭിച്ചിരുന്നു. താൻ ഇഷ്ടപെടുന്ന കഥാപാത്രങ്ങളിൽ ഒന്നായ ഭാസി പിള്ളയായുള്ള അഭിനയത്തിന് ലഭിച്ച ഈ അവാർഡിന് പ്രേക്ഷകർക്ക് അദ്ദേഹം നന്ദി അറിയിച്ചു. വെഫറെർ ഫിലിംസിന്റെയും എം സ്റ്റാർ ഇന്റെർറ്റൈൻമെന്റിന്റെയും ബാന്നറിൽ ദുൽഖർ സൽമാൻ നിർമ്മിച്ച കുറുപ്പ് തിയേറ്ററുകളിൽ വൻ വിജയമായിരുന്നു.
അന്നയും റസൂലും, പകിട, മസാല റിപ്പബ്ലിക്, ഇതിഹാസ, ഒറ്റാൽ, സ്റ്റൈൽ, കമ്മട്ടിപ്പാടം, ഗോദ, ടിയാൻ, പറവ, മായാനദി, ഇഷ്ഖ്, ഉണ്ട, കെട്ടിയോളാണ് മാലാഖ, മണിയറയിലെ അശോകൻ, ലവ്, ഓപ്പറേഷൻ ജാവ, അനുഗ്രഹീതൻ ആൻറണി, കുരുതി, കുറുപ്പ്, വെയിൽ, ഭീഷ്മപർവ്വം, പട, അടിത്തട്ട്, പന്ത്രണ്ട് തുടങ്ങിയവയാണ് ഷൈൻ ശ്രദ്ധേയ വേഷങ്ങളിലെത്തിയ സിനിമകൾ. സഹ സംവിധായകനായി സിനിമാലോകത്ത് വരവറിയിച്ച ഷൈൻ 2011-ൽ ഗദ്ദാമ എന്ന സിനിമയിലൂടെയാണ് അഭിനയം തുടങ്ങിയത്. വെഫറെർ ഫിലിംസിന്റെയും എം സ്റ്റാർ ഇന്റെർറ്റൈൻമെന്റിന്റെയും ബാന്നറിൽ ദുൽഖർ സൽമാൻ നിർമ്മിച്ച കുറുപ്പ് തിയേറ്ററുകളിൽ വൻ വിജയമായിരുന്നു. പ്രേക്ഷകർക്കിടയിലും ഭാസി പിള്ളയുടെ അഭിനയം കാഴ്ചവച്ച ഷൈനിനു ഏറെ പ്രേക്ഷക പ്രശംസ ലഭിച്ചിരുന്നു.
താൻ ഇഷ്ടപെടുന്ന കഥാപാത്രങ്ങളിൽ ഒന്നായ ഭാസി പിള്ളയായുള്ള അഭിനയത്തിന് ലഭിച്ച ഈ അവാർഡിന് പ്രേക്ഷകർക്ക് അദ്ദേഹം നന്ദി അറിയിച്ചു. അതേസമയം താൻ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച കുറുപ്പ് (Kurup Movie) എന്ന ചിത്രത്തെ ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാർഡ് കമ്മിറ്റി അവഗണിച്ചുവെന്ന് ഷൈൻ ടോം ചാക്കോ പറഞ്ഞിരുന്നു. താൻ നായകനാവുന്ന പുതിയ ചിത്രം അടിയെക്കുറിച്ചുള്ള ഇൻസ്റ്റഗ്രാം പോസ്റ്റിലാണ് ഷൈൻ ടോം ഈ വിമർശനം ഉന്നയിക്കുന്നത്.ദുൽഖറിനെ അഭിസംബോധന ചെയ്‍തുകൊണ്ടുള്ളതാണ് കുറിപ്പ്. ഇരുചിത്രങ്ങളുടെയും നിർമ്മാതാവും കുറുപ്പിലെ നായകനും ദുൽഖർ (Dulquer Salmaan) ആയിരുന്നു.
എൻറെ സുഹൃത്ത് ദുൽഖർ സൽമാന്, മുഴുവൻ ആത്മാർഥതയോടെയുമാണ് ഈ ചിത്രം ഞാൻ ചെയ്തത്. ഇത് തിയറ്ററിൽ കാണാനുള്ള കാത്തിരിപ്പിലാണ് ഞാൻ. അഹാനയുടെയും ധ്രുവൻറെയും ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നാണ് ചിത്രത്തിൽ. ഒപ്പം രതീഷിൻറെ മികച്ച എഴുത്തും. ക്ഷമിക്കണം... കഴിവുള്ളവരുടെ ഒരു കൂട്ടത്തെ അവഗണിക്കുമ്പോഴുള്ള വേദന താങ്കൾക്ക് അറിയാം. നമ്മുടെ കുറുപ്പിനെ സംസ്ഥാന അവാർഡ് കമ്മിറ്റി അവഗണിച്ചതുപോലെ, എൻറെ സുഹൃത്ത് ദുൽഖർ സൽമാനിൽ നിന്നും ഒരു മറുപടി പ്രതീക്ഷിക്കുന്നു, എന്നാണ് ഷൈനിൻറെ പോസ്റ്റ്.
Find out more: