കീർത്തി സുരേഷിന് 83 കോടിയും, മഞ്ജുവിന് 15 കോടിയും! കോടികൾ കിലുങ്ങുന്ന സിനിമാ വ്യവസായത്തിൽ കലാമൂല്യത്തേക്കാൾ നിർമ്മാതാക്കൾ വില നൽകുന്നത്, ലാഭങ്ങളുടെ കണക്കിനാണ്. ഇന്ത്യൻ സിനിമാ ഇന്ഡസ്ട്രിയെ തന്നെ പിടിച്ചു കുലുക്കുന്ന ഒരുപാട് വമ്പൻ ഹിറ്റുകളാണ് ഇക്കഴിഞ്ഞ കുറച്ചു കാലങ്ങളായി ദക്ഷിണേന്ത്യൻ സിനിമ നൽകിക്കൊണ്ടിരിക്കുന്നത്. സൂപ്പർ സ്റ്റാർ രജനികാന്ത് മുതൽ, സ്റ്റൈലിഷ് സ്റ്റാർ അല്ലു അർജ്ജുൻ വരെ ശതകോടികളുടെ ഹിറ്റുകളുമായി ഇന്ത്യൻ സിനിമയിൽ ആറാടുകയാണ്. കല, വിനോദം എന്നിവയെക്കാൾ എല്ലാമുപരി നൂറു ശതമാനവും കച്ചവടം മാത്രമായ ഒന്നാണ് സിനിമ. അതുകൊണ്ട് തന്നെ,കോടികൾ കിലുങ്ങുന്ന സിനിമാ വ്യവസായത്തിൽ കലാമൂല്യത്തേക്കാൾ നിർമ്മാതാക്കൾ വില നൽകുന്നത്, ലാഭങ്ങളുടെ കണക്കിനുമാണ്. 





   ആരംഭകാലം മുതൽ തന്നെ പുരുഷ താരങ്ങളുടെ അനിഷേധ്യ മേധാവിത്തം കൊടി കുത്തി വാഴുന്ന ഒരിടമാണ് സിനിമാ ഇൻഡസ്ട്രി. സിനിമയുടെ കളക്ഷൻ എന്നത് നായകനെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് എന്ന ശൈലിയിൽ പ്രവർത്തിച്ചു വരുന്ന ഒരു മേഖലയിൽ ജയലളിത, ശ്രീദേവി, ശോഭന എന്നിങ്ങനെ സിനിമ വിജയിപ്പിക്കാൻ കഴിവുള്ള നായികമാർ ചിലർ ഇടയ്ക്കെല്ലാം അവതരിച്ചിരുന്നു എന്ന് മാത്രം.മലയാളത്തിലെ ഒന്നാം നമ്പർ പുരുഷ താരങ്ങളേക്കാൾ കൂടുതൽ പ്രതിഫലം വാങ്ങുന്നവരാണ് അന്യഭാഷാ ഇന്ഡസ്ട്രികളിൽ ചുവടുറപ്പിച്ചിട്ടുള്ള പല മലയാളി നായികമാരും. മലയാള സിനിമകൾക്ക് അമ്പതു കോടി കളക്ഷൻ എന്നത് പോലുമൊരു വലിയ കടമ്പ ആയിരിക്കെ, മലയാളി നായികമാരുടെ അന്യഭാഷാ ചിത്രങ്ങൾ നേടുന്ന മിനിമം കളക്ഷൻ തന്നെ അമ്പതു കോടിയാണ്. കാലം മാറുന്നതിനനുസരിച്ച്, സിനിമാ ഇൻഡസ്ട്രിയും മാറിയതോടെ സൂപ്പർ സ്റ്റാറുകളെ പോലെ ലേഡി സൂപ്പർ സ്റ്റാർ എന്ന പദവിയും ഇന്ഡസ്ട്രികളിൽ ഉണ്ടാകാൻ തുടങ്ങി.





   കേവലമൊരു വിജയം എന്നതിലുപരി, ഒറ്റയ്ക്കൊരു മെഗാഹിറ്റ് സൃഷ്ടിക്കാൻ സാധിക്കുന്ന നായിക എന്ന തലത്തിലേയ്ക്ക് താരങ്ങളും ഉയർന്നു.നായികാ പ്രാധാന്യമുള്ള ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ റെക്കോർഡ് സ്വന്തമായുള്ളത് മലയാളത്തിന്റെ സ്വന്തം കീർത്തി സുരേഷിനാണ്. കീർത്തി പ്രധാന വേഷത്തിലെത്തിയ മഹാനടി എന്ന സിനിമ 83 കോടി രൂപയാണ് കളക്ഷൻ നേടിയത്. എഴുപതു കോടി രൂപ കളക്ഷൻ നേടിയ അനുഷ്ക ഷെട്ടി ലിസ്റ്റിൽ രണ്ടാമതാണ്. പക്ഷേ അരുന്ധതി, രുദ്രമ്മാ ദേവി എന്നിങ്ങനെ എഴുപത് കോടി കളക്ഷൻ നേടിയ രണ്ടു ചിത്രങ്ങളും, 67 കോടി കളക്ഷൻ നേടിയ ഭാഗമതിയും; അനുഷ്കയെ ദക്ഷിണേന്ത്യൻ ഇൻഡസ്ട്രിയുടെ ദേവസേനയാക്കി മാറ്റുന്നു.




  
 കോലമാവ് കോകില എന്ന ചിത്രത്തിലൂടെ 63 കോടി രൂപ കളക്ഷൻ നേടിയ, മലയാളികളുടെ സ്വന്തം നയൻസും പോരാട്ടത്തിൽ മുൻപന്തിയിൽ തന്നെയുണ്ട്. 45 കോടി കളക്ഷൻ നേടിയ മായ, 27 കോടി നേടിയ ഇമൈക്ക നൊടികൾ എന്നിങ്ങനെ; സ്വന്തം പേരിൽ നിർമ്മാതാക്കൾക്ക് ലാഭമുണ്ടാക്കി കൊടുത്ത സിനിമകളുടെ എണ്ണത്തിൽ നയൻ താരയാണ് മുൻപിൽ. നായികാ പ്രാധാന്യമുള്ള ചിത്രങ്ങൾക്ക് കൊമേഴ്‌സ്യൽ പ്രതിച്ഛായ പൊതുവെ ലഭിക്കാത്ത മലയാളം ഇൻഡസ്ട്രിയിൽ, ലേഡി സൂപ്പർ സ്റ്റാർ എന്ന വിശേഷണം ഉള്ള മഞ്ജു വാര്യരുടെ ചിത്രങ്ങൾക്ക് 10-15 കോടി രൂപയാണ് കളക്ഷൻ നേടാറുള്ളത്.

Find out more: