മുകേഷിനെതിരെ ബാലാവകാശ കമ്മീഷന് പരാതി! പത്താം ക്ലാസ് വിദ്യാർത്ഥി ഒന്നിലധികം തവണ വിളിച്ചതിന്റെ പേരിൽ ഭീഷണിപ്പെടുത്തിയ എംഎൽഎക്കെതിരെ നടപടിയെടുക്കണമെന്നും അർഹമായ ശിക്ഷ നൽകണമെന്നുമാണ് എംഎസ്എഫിന്റെ ആവശ്യം. സഹായം ആവശ്യപ്പെട്ടു വിളിച്ച കുട്ടിയോട് കയർത്തു സംസാരിച്ച സംഭവത്തിൽ കൊല്ലം എംഎൽഎ എം മുകേഷിനെതിരെ ബാലാവകാശ കമ്മീഷന് പരാതി. വിദ്യാർത്ഥി സംഘടനയായ എംഎസ്എഫ് ആണ് പരാതി നൽകിയത്. പാലക്കാടു നിന്നും സഹായം അഭ്യർത്ഥിച്ചു വിളിച്ച വിദ്യാർത്ഥിയോടാണ് മുകേഷ് കയർത്ത് സംസാരിച്ചത്. സഹായത്തിന് സ്വന്തം എംഎൽഎയെയാണ് വിളിക്കേണ്ടതെന്നും തന്റെ നമ്പർ തന്ന കൂട്ടുകാരന്റെ ചെവിക്കുറ്റി അടിച്ചു പൊട്ടിക്കണമെന്നും മുകേഷ് എംഎൽഎ പറഞ്ഞു.



    ഈ സാഹചര്യത്തിലാണ് പരാതി.ഫോൺ സംഭാഷണം വൈറലായതിനു പിന്നാലെ വിശദീകരണവുമായി മുകേഷ് രംഗത്തെത്തിയിട്ടുണ്ട്. കുട്ടിയെക്കൊണ്ട് തന്നെ വിളിപ്പിച്ചത് ശത്രുക്കളുടെ പ്ലാനിന്റെ ഭാഗമാണെന്നാണ് മുകേഷിന്റെ ആരോപണം. തന്നെ ഹരാസ് ചെയ്യുന്ന രീതിയിൽ തെരഞ്ഞെടുപ്പിന് ശേഷം പലപ്പോഴായി കോളുകൾ വരുന്നുണ്ടെന്നും മുകേഷ് പറഞ്ഞു. അതേസമയം ഇതേ തുടർന്ന് മുകേഷ് വിശദീകരണവുമായി രംഗത്തെത്തി. ഫോൺ ചെയ്ത വിദ്യാർത്ഥിയോട് കയർത്ത് സംസാരിച്ച സംഭവത്തിൽ വിശദീകരണവുമായി കൊല്ലം എംഎൽഎ മുകേഷ്. പാലക്കാട് സ്വദേശിയായ വിദ്യാർത്ഥിയുമായുള്ള സംഭാഷണം വിവാദമായതിനു പിന്നാലെയാണ് എംഎൽഎ വിശദീകരണവുമായി രംഗത്തെത്തിയത്.



   ഫോൺ റെക്കോർഡ് ചെയ്യുന്നതിനായി കരുതിക്കൂട്ടി വിളിച്ചതാണെന്നാണ് മുകേഷിന്റെ ആരോപണം. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഫലം വന്നതിനു ശേഷം ഈ ദിവസം വരെ നിരന്തരമായി തനിക്ക് നിരന്തരം കോളുകൾ വരുന്നുണ്ട്. ഒരു തരം വേട്ടയാടൽ എന്നു പറയാം. ഫോൺ ചാർജ് ചെയ്തു കഴിഞ്ഞാൽ ഒരു മണിക്കൂറുകൊണ്ട് ഫോണിന്റെ ചാർജ് പോകും വിധത്തിൽ തുടർച്ചയായി, ഹരാസ് ചെയ്യുന്ന രീതിയിൽ പല സ്ഥലങ്ങളിൽ നിന്നും കോളുകൾ വരികയാണ്. ചിലർക്ക് ട്രെയിൻ വൈകിയോ എന്ന് അറിയണം.


  ചിലർ കരണ്ടില്ലെന്ന് പറയുന്നു. പ്ലാൻ ചെയ്ത് എന്നെയൊന്ന് പ്രകോപിപ്പിക്കുകയാണ് ലക്ഷ്യം. പക്ഷേ ഇത്രയും നാളായിട്ട് അവർക്ക് വിജയിക്കാൻ കഴിഞ്ഞില്ല. എന്നെപ്പോലെ ഫോണെടുത്ത് റിപ്ലേ ചെയ്യുന്ന ആളെ ഞാൻ കേരളത്തിൽ കണ്ടിട്ടില്ല. കോളെടുക്കാൻ പറ്റിയില്ലെങ്കിൽ തിരികെ വിളിക്കുന്നതും ഞാൻതന്നെയായിരിക്കും. ഇത് എന്തോ വലിയ പ്ലാനിങ്ങിന്റെ ഭാഗമാണ്, മുകേഷ് എംഎൽഎ പറയുന്നു.

Find out more: