മഴ പെയ്യുന്ന കടൽ എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു! മഞ്ജു വാര്യർ, ബിജു മേനോൻ, കുഞ്ചാക്കോ ബോബൻ തുടങ്ങിയവരുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്. ലിഗോഷ് ഗോപിനാഥ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സുധീഷ് നായകനായി എത്തുന്ന മഴ പെയ്യുന്ന കടൽ എന്ന ചിത്ത്രതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു ഒരു നടൻ എന്ന നിലയിൽ എന്റെ ചെറുപ്പം മുതലേ ഞാൻ ആരാധിയ്ക്കുന്ന ആളാണ് സുധീഷേട്ടൻ. ഈ ഒരു സിനിമ അങ്ങേയുടെ കരിയറിലെ ഏറ്റവും മികച്ച ചിത്രമായിരിയ്ക്കും എന്ന് എനിക്ക് ഉറപ്പുണ്ട്. സുധീഷേട്ടനും സിനിമയുടെ മുഴുവൻ ടീമിനും ആശംസകൾ - എന്ന് പറഞ്ഞു കൊണ്ടാണ് മഞ്ജു ഫസ്റ്റ്‌ലുക്ക് പോസ്റ്റർ ഫേസ്ബുക്കിൽ പങ്കുവച്ചത്.
ടീമിന് ആശംസകൾ എന്ന് കുഞ്ചാക്കോ ബോബനും പോസ്റ്റർ പങ്കുവച്ചുകൊണ്ട് എഴുതി. എന്റെ ഏറ്റവും അടുത്ത സുഹൃത്ത് സുധീഷിന് എല്ലാവിധ ആശംസകളും, മഴ പെയ്യുന്ന കടൽ എന്ന ചിത്രത്തിന്റെ മൊത്തം ടീമിനെയും ദൈവം അനുഗ്രഹിക്കട്ടെ എന്ന് പറഞ്ഞ് ബിജു മേനോനും പോസ്റ്റർ ഫേസ്ബുക്കിൽ പങ്കുവച്ചു. വളരെ സന്തോഷത്തോടെയാണ് മഴ പെയ്യുന്ന കടൽ എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ റിലീസ് ചെയ്യുന്നത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നത് എന്റെ സുഹൃത്തും മികച്ച കലാകാരനുമായ സുധീഷ് ആണ്. വേർപാടിന്റെ വേദനയും, രോഗവും കാത്തിരിപ്പും ഒക്കെയാവാം കഥ എന്ന സൂചന പോസ്റ്റർ നൽകുന്നു. എൺപതുകൾ മുതൽ സിനിമയിൽ സജീവമായ സുധീഷിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നായിരിയ്ക്കും ചിത്രത്തിലേത് എന്ന് ഉറപ്പാണ്.
സഹതാര വേഷങ്ങളിൽ നിന്ന് മാറി സുധീഷ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം എന്ന പ്രത്യേകതയും മഴ പെയ്യുന്ന കടൽ എന്ന ചിത്രത്തിനുണ്ട്. പോസ്റ്ററിൽ വളരെ അധികം വികാരഭരിതനായിട്ടാണ് സുധീഷിനെ കാണുന്നത്. ബ്ലാക്ക് ആന്റ്് വൈറ്റിലുള്ള പോസ്റ്ററിൽ, സുധീഷിന് പിന്നിൽ ഒരു കലണ്ടറും കാണാം. കൈലാസ് മേനോൻ ആണ് ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിർവ്വഹിയ്ക്കുന്നത്.
ചിത്ര സംയോജനം അപ്പു എൻ ഭട്ടതിരി. പ്രൊഡക്ഷൻ കൺട്രോളർ-ജാവേദ്, കല-സുഭാഷ് കരുൺ, മേക്കപ്പ്-അമൽ ചന്ദ്രൻ, വസ്ത്രാലങ്കാരം-,സ്റ്റെഫി സേവ്യർ, സ്റ്റിൽസ്-രാഗേഷ് നായർ, പരസ്യക്കല-യെല്ലോട്ടൂത്ത്‌സ്, സഹ സംവിധാനം-മനു പിള്ള. റെഡ് ബാറ്റ് ആർട്ട് ഡോറിന്റെ ബാനറിൻ ഷാജി സി കൃഷ്ണൻ തിരക്കഥയും സംഭാഷണവും എഴുതി നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഗൗതം ശങ്കർ നിർവ്വഹിക്കുന്നു.
Find out more: