കൊച്ചി മെട്രോ ജനകീയ യാത്ര കേസ്; മുൻ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി ഉൾപ്പെടെ എല്ലാപേരെയും വെറുതെ വിട്ടു! ഉമ്മൻ ചാണ്ടിയ്ക്ക് പുറമെ രമേശ് ചെന്നിത്തല, വി ഡി സതീശൻ തുടങ്ങി 29 പേരാണ് പ്രതിസ്ഥാനത്ത് ഉണ്ടായിരുന്നത്. ജനപ്രതിനിധികൾക്കായുള്ള കൊച്ചിയിലെ പ്രത്യേക കോടതിയാണ് എല്ലാവരെയും വെറുതെ വിട്ടതെന്ന് ഏഷ്യാനെറ്റ് ന്യൂസാണ് റിപ്പോർട്ട് ചെയ്തത്. കൊച്ചി മെട്രോ ജനകീയ യാത്ര കേസിൽ ഉമ്മൻ ചാണ്ടി ഉൾപ്പടെ പ്രതിപ്പട്ടികയിലുണ്ടായിരുന്ന എല്ലാവരെയും വെറുതെവിട്ടു. നിയന്ത്രണങ്ങൾ ലംഘിച്ച് മെട്രോ ജനകീയ യാത്ര സംഘടിപ്പിച്ചെന്നായിരുന്നു കേസ്. 2017ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മെട്രോയുടെ ഉദ്ഘാടന ചടങ്ങും ആദ്യ യാത്രയും രാഷ്ട്രീയവൽക്കരിച്ചെന്നാരോപിച്ചായിരുന്നു പ്രതിപക്ഷത്തിൻറെ പ്രതിഷേധം. 




   ആലുവയിൽ നിന്ന് പാലാരിവട്ടം വരെയായിരുന്നു കോൺഗ്രസ് നേതാക്കൾ മെട്രോയിൽ യാത്ര ചെയ്തത്. പ്രവർത്തകർ മുദ്രാവാക്യം വിളിയോടെ മെട്രോ സ്റ്റേഷനുകളിലേക്കെത്തിയതോടെ സുരക്ഷാ സംവിധാനങ്ങളെ ബാധിക്കുകയായിരുന്നു. മെട്രോ ട്രെയിനിൽ വച്ചും പ്രവർത്തകർ മുദ്രാവാക്യം വിളിച്ചിരുന്നു. മെട്രോ ചട്ടം അനുസരിച്ച് ട്രെയിനിലും സ്റ്റേഷൻ പരിസരത്തും പ്രകടനം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ആയിരം രൂപ പിഴയും ആറ് മാസം വരെ തടവ് ശിക്ഷയും ഇതനുസരിച്ച് ലഭിച്ചേക്കാം. ജനകീയ യാത്രയെന്ന പേരിൽ കോൺഗ്രസ് പ്രവർത്തകർ എത്തിയതോടെ ആലുവയിലെയും പാലാരിവട്ടത്തെയും സുരക്ഷാ സംവിധാനങ്ങൾ താറുമാറായിരുന്നു. അതേസമയം ഇന്ധന വിലവർദ്ധനവിനെതിരെ രാഹുൽ ഗാന്ധി സൈക്കിൾ യഞ്ജം നടത്തിയിട്ടു കാര്യമില്ലെന്ന് എൻസിപി നേതാവ് പിസി ചാക്കോ. 



  കൂടുതൽ ഗൗരവമുള്ള പ്രതിഷേധങ്ങളാണ് നടത്തേണ്ടതെന്നും പിസി ചാക്കോ പറഞ്ഞു. പ്രതീകാത്മകമായ ഒരുപാട് പ്രതിഷേധങ്ങൾ നമ്മൾ നടത്താറുണ്ട്. രാഹുൽ പ്രതീകാത്മക സമരമായിരിക്കും ഉദ്ദേശിച്ചിട്ടുണ്ടാകുക. പക്ഷേ രാഹുൽ ഗന്ധിയെപ്പോലുള്ള ഒരാൾ പ്രതീകാത്മക സമരം മാത്രം നടത്തിയാൽ മതിയോ? പിസി ചാക്കോ ചോദിച്ചു. അമ്പത് പൈസ പെട്രോളിന് കൂടുമ്പോൾ ട്രെയിൻ തടഞ്ഞിരുന്ന ആളുകൾ, അമ്പത് രൂപ പെട്രോളിന് ആക്കുമെന്ന് പറഞ്ഞിരുന്ന ആളുകൾ പെട്രോളിന് നൂറ് രൂപയായിട്ടും അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണ്. രാഹുൽ ഗാന്ധിയെപ്പോലുള്ള ആളുകൾ ഇന്ത്യയിലെ പ്രതിപക്ഷത്തെ സംഘടിപ്പിച്ച് സമരത്തിന് തീകൊളുത്തേണ്ട സമയം വൈകിയെന്നും അദ്ദേഹം പറഞ്ഞു.



   പ്രതീകാത്മകമായ സമരമാണ് രാഹുൽ ഉദ്ദേശിച്ചതെങ്കിൽ തെറ്റ് പറയാനാകില്ല. പക്ഷേ അത്ര നിസാരമായി കൈകാര്യം ചെയ്യാവുന്ന വിഷയമല്ല പെട്രോൾ വിലവർദ്ധനവെന്നും പിസി ചാക്കോ പറഞ്ഞു. അതേസമയം കെസി വേണുഗോപാൽ വിചാരിച്ചാൽ കോൺഗ്രസിനെ നന്നാക്കാനും നശിപ്പിക്കാനും പറ്റില്ലെന്ന് ചാക്കോ പറഞ്ഞു. കോൺഗ്രസ് പ്രസിഡന്റ് ഓറിയന്റഡ് പാർട്ടിയാണ് അതിനാൽ പ്രസിഡന്റ് സജീവമായാൽ മാത്രമേ പാർട്ടി നന്നാകൂ എന്നും അദ്ദേഹം പറഞ്ഞു.

మరింత సమాచారం తెలుసుకోండి: