ർമ പ്രശ്‌നങ്ങളെപ്പോലെ ഇവയും വെയിൽ കൊണ്ടാൽ കൂടുതൽ ഇരുണ്ട നിറമാകും. ഇത് പ്രായാധിക്യമേറുന്തോറും കൂടുതലായി പ്രത്യക്ഷപ്പെടുകയും ചെയ്യും. നല്ല നിറമുള്ളവരിൽ ഈ പ്രശ്‌നം കൂടുതലായി അറിയാം. പ്രത്യേകിച്ചും നെറ്റിയിലും വശത്തും കണ്ണിന് താഴേയുമായി ചെറിയ കറുപ്പു നിറത്തിലെ അനേകം കുത്തുകൾ. ഇതിന് സഹായിക്കുന്ന വീട്ടുവൈദ്യങ്ങൾ പലതുമുണ്ട്. മുഖത്തുണ്ടാകുന്ന സൗന്ദര്യ പ്രശ്‌നങ്ങളിൽ പ്രധാനപ്പെട്ടതാണ് പിഗ്മെന്റേഷൻ. ഇത് ബ്ലാക് ഹെഡ്‌സോ വൈറ്റ് ഹെഡ്‌സോ അല്ല. ചെറിയ കുത്തുകൾ, ഇവ കൂട്ടമായി വരും, ഇവയ്ക്ക് കടുത്ത കറുപ്പാകില്ല, ചെറിയ ബ്രൗൺ നിറമാകും.1 ടീസ്പൂൺ കുക്കുമ്പർ നീര്, അര ടീസ്പൂൺ ഒലീവ് ഓയിൽ, ഒരു നുള്ളു മഞ്ഞൾ എന്നിവ കലർത്തുക. ഇത് മുഖത്തു പുരട്ടി അൽപം കഴിയുമ്പോൾ കഴുകാം. ഇതും ആഴ്ചയിൽ രണ്ടു മൂന്നു ദിവസമെങ്കിലും ചെയ്യാം.കുക്കുമ്പറിന് ബ്ലീച്ചിംഗ് ഇഫക്ടുണ്ട്. ഒലീവ് ഓയിലിന് ആന്റിഓക്‌സിഡന്റ് ഗുണങ്ങളും.



 ഇവയെല്ലാം ചേരുന്നത് ചർമത്തിന് നല്ലതാണ്.മഞ്ഞൾപ്പൊടിയ്‌ക്കൊപ്പം കുക്കുമ്പർ, ഒലീവ് ഓയിൽ എന്നിവ കലർത്തിയ പായ്ക്ക് പിഗ്മെന്റേഷന് നല്ല മരുന്നാണ്. ഇതും മഞ്ഞൾപ്പൊടിയും കലർത്തി മുഖത്തു പുരട്ടാം. പിന്നീട് ഇളം ചൂടുവെള്ളം കൊണ്ടു കഴുകാം.ഇത് അടുപ്പിച്ച് അൽപനാൾ ചെയ്യുന്നത് പിഗ്മെന്റുകളുടെ നിറം കുറയ്ക്കും. ഇവ പടരാനുള്ള സാഹചര്യവും ഇല്ലാതാക്കും.തൈരും മഞ്ഞൾപ്പൊടിയും കലർന്ന മിശ്രിതം പിഗ്മെന്റേഷനിൽ നിന്നും മോചനവും നൽകുന്നു. തൈരിലെ ലാക്ടിക് ആസിഡാണ് ഇവിടെ ബ്ലീച്ചിംഗ് ഏജന്റിന്റെ ഗുണം നൽകുന്നത്. 



  ഇവ മുഖത്തു പുരട്ടുന്നത് പിഗ്മെന്റേഷന് നല്ലൊരു പരിഹാരമാണ്. ഇതിൽ അൽപം നാരങ്ങാനീരോ മഞ്ഞൾപ്പൊടിയോ കലർത്തുന്നത് ഏറെ ഗുണം ചെയ്യും. ഇവ ബ്ലീച്ചിംഗ് ഏജന്റായി പ്രവർത്തിയ്ക്കും. ഇത് അൽപകാലം അടുപ്പിച്ചു ചെയ്യുക. ദിവസവും ഒന്നു രണ്ടു തവണ അടുപ്പിച്ചു ചെയ്യുന്നതാണു ഗുണം നൽകുക.പാലും അൽപം പുളിച്ച മോരുമെല്ലാം തന്നെ ഈ പ്രശ്‌നത്തിനുള്ള നല്ലൊരു പരിഹാരമാണ്. ഇവയിലെ ലാക്ടിക് ആസിഡാണ് ഈ പ്രത്യേക ഗുണം നൽകുന്നത്. 

మరింత సమాచారం తెలుసుకోండి: