മീരയുടെ നായകനായി അശ്വിൻ; പ്രാർത്ഥിച്ചാണ് അവൻ വന്നത് എന്ന് വികെപിയും! മീര ജാസ്മിനും അശ്വിൻ ജോസും കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം കംപ്ലീറ്റ് കോമഡിയാണ് എന്ന ഉറപ്പ് ട്രെയിലർ തന്നെ തരുന്നു. ഫേസ്ബുക്കിന്റെ തുടക്കകാലത്ത്, കാണാതെയും അറിയാതെയും പ്രണയിക്കുന്ന നായികയുടെയും നായകന്റെയും കഥയാണ് സിനിമ. അവർ തമ്മിലുള്ള പ്രായ വ്യത്യാസമാണ് മറ്റൊരു ഹൈലൈറ്റ്. നായികയ്ക്ക് 33 വയസ്സാണെന്നും, നായകന് 23 വയസ്സാണെന്നും ട്രെയിലറിൽ പറയുന്നുണ്ട്. എങ്ങനെയാണ് ഈ കാസ്റ്റിങ് സംഭവിച്ചത് എന്ന് സമയം മലയാളത്തിന് നൽകിയ അഭിമുഖത്തിൽ സംവിധായകൻ വികെപി പറയുന്നു.ലൈവ്, ഒരുത്തി എന്ന സീരിയസ് സിനിമകൾ എല്ലാം കഴിഞ്ഞ്, ചെറിയൊരു ബ്രേക്കിന് ശേഷം വികെ പ്രകാശ് സംവിധാനം ചെയ്യുന്ന കംപ്ലീറ്റ് കോമഡി ചിത്രമാണ് പാലും പഴവും. മീരയെ കാസ്റ്റ് ചെയ്തതിന് ശേഷമാണ് അശ്വിനെ ഫിക്‌സ് ചെയ്തത്.
ആ എയ്ജ് ഗ്രൂപ്പിലുള്ള ആള് വേണം എന്നായിരുന്നു. കുറേ തിരഞ്ഞതിന് ശേഷമാണ് അശ്വിനിലേക്ക് എത്തുന്നത്. അശ്വിൻ തനിക്കിഷ്ടപ്പെട്ട സിനിമകൾ ചെയ്യാൻ വേണ്ടി, കുറേ സിനിമകൾ തഴഞ്ഞ് തഴഞ്ഞ് പോകുകയായിരുന്നു. ഇഷ്ടമില്ലെങ്കിൽ അശ്വിൻ ചെയ്യില്ല. ഈ ജനറേഷനിലെ നടന്മാർ അത്രയും ക്ലിയറായിട്ടുള്ളവരാണ്. കഥ കേൾക്കാൻ വന്നപ്പോൾ അശ്വിൻ പറഞ്ഞു, എനിക്ക് കഥ ഇഷ്ടപ്പെടണേ എന്ന് പ്രാർത്ഥിച്ചുകൊണ്ടാണ് വന്നത് എന്ന്. കഥ കേട്ടപ്പോൾ അശ്വിന് ഇഷ്ടപ്പെട്ടു, ഇതെനിക്ക് തന്നെ തരണം സർ എന്ന് പറയുകയായിരുന്നു.പഴയ മീജാസ്മിൻ തിരിച്ചുവന്ന ഫീലാണ് ട്രെയിലറിൽ കിട്ടുന്നത് എന്ന് ആരാധകർ പറയുന്നു. മീരയ്‌ക്കൊപ്പം ഒരു സിനിമ ചെയ്യണം എന്നത് കുറേക്കാലമായുള്ള എന്റെ ആഗ്രഹമായിരുന്നു. വളരെ ഇംപൾസീവ് ആയിട്ടുള്ള നടിയാണ്, വളരെ അധികം ഇംപ്രവൈസ് ചെയ്ത് അഭിനയിക്കും.
ഇങ്ങനെ ഒരു സബ്ജക്ട് വന്നപ്പോൾ മീര ആപ്റ്റാണെന്ന് തോന്നി, കഥ പറഞ്ഞപ്പോൾ മീരയും ഓകെയായിരുന്നു. 23 വർഷങ്ങളായി എനിക്ക് മീരയെ അറിയാം എന്നും വികെപി പറയുന്നു.
ശാന്തികൃഷ്ണ, അശോകൻ, മണിയൻപിള്ള രാജു, രചന നാരായണൻ കുട്ടി തുടങ്ങിയവരൊക്കെയാണ് ചിത്ത്രതിലെ മറ്റ് കഥാപാത്രങ്ങൾ. സിനിമ ആഗസ്റ്റ് 23 ന് തിയേറ്ററുകളിലെത്തും. മറ്റൊരു സിനിമയിലും ശ്രമിക്കാത്ത ഒരു സംഭവം ഈ സിനിമയിലുണ്ട്, അത് എന്താണ് എന്ന് സിനിമ റിലീസ് ആയതിന് ശേഷം ആഗസ്റ്റ് 24 ന് പൊട്ടിക്കും എന്നാണ് വികെപി പറഞ്ഞത്.മീരയ്‌ക്കൊപ്പം ഒരു സിനിമ ചെയ്യണം എന്നത് കുറേക്കാലമായുള്ള എന്റെ ആഗ്രഹമായിരുന്നു. വളരെ ഇംപൾസീവ് ആയിട്ടുള്ള നടിയാണ്, വളരെ അധികം ഇംപ്രവൈസ് ചെയ്ത് അഭിനയിക്കും.
ഇങ്ങനെ ഒരു സബ്ജക്ട് വന്നപ്പോൾ മീര ആപ്റ്റാണെന്ന് തോന്നി, കഥ പറഞ്ഞപ്പോൾ മീരയും ഓകെയായിരുന്നു. 23 വർഷങ്ങളായി എനിക്ക് മീരയെ അറിയാം എന്നും വികെപി പറയുന്നു.
ഫേസ്ബുക്കിന്റെ തുടക്കകാലത്ത്, കാണാതെയും അറിയാതെയും പ്രണയിക്കുന്ന നായികയുടെയും നായകന്റെയും കഥയാണ് സിനിമ. അവർ തമ്മിലുള്ള പ്രായ വ്യത്യാസമാണ് മറ്റൊരു ഹൈലൈറ്റ്. നായികയ്ക്ക് 33 വയസ്സാണെന്നും, നായകന് 23 വയസ്സാണെന്നും ട്രെയിലറിൽ പറയുന്നുണ്ട്. എങ്ങനെയാണ് ഈ കാസ്റ്റിങ് സംഭവിച്ചത് എന്ന് സമയം മലയാളത്തിന് നൽകിയ അഭിമുഖത്തിൽ സംവിധായകൻ വികെപി പറയുന്നു.
Find out more: