കാശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാന് തിരിച്ചടി. അടിയന്തരമായി കശ്മീര്‍ വിഷയത്തില്‍ ഇടപെടണമെന്ന പാക്കിസ്ഥാന്റെ ആവശ്യം യുഎന്‍ അംഗീകരിച്ചില്ല. കശ്മീര്‍ വിഷയത്തില്‍ യു.എന്‍ സെക്രട്ടറി ജനറല്‍ ഇരു രാജ്യങ്ങളുമായി ബന്ധപ്പെട്ടെന്നും ഇക്കാര്യത്തില്‍ നേരത്തേ സ്വീകരിച്ച സമീപനത്തില്‍ മാറ്റമില്ലെന്നും ഇരുരാജ്യങ്ങളും ചര്‍ച്ചയിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാണ് യു.എന്‍ സെക്രട്ടറി ജനറലിന്റെ നിലപാടെന്നും അദ്ദേഹത്തിന്റെ വക്താവ് സ്റ്റിഫന്‍ ഡുജാറിക്ക് അറിയിച്ചു.

ബിയാരിറ്റ്‌സിലെ ജി 7 ഉച്ചകോടിക്കിടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് കൂടിക്കാഴ്ച നടത്തിയിരുന്നു. പാക് വിദേശ കാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷിയുമായും അദ്ദേഹം ചര്‍ച്ച നടത്തി. തിങ്കളാഴ്ച പാക്കിസ്ഥാന്റെ യുന്നിലെ സ്ഥിരം പ്രതിനിധി മലീഹ ലോധിയുമായും യു.എന്‍ സെക്രട്ടറി ജനറല്‍ കൂടിക്കാഴ്ച നടത്തി. എന്നാല്‍ വിഷയം ചര്‍ച്ചയിലൂടെ പരിഹരിക്കാമെന്നാണ് ഇരുവിഭാഗങ്ങളോടും ആവശ്യപ്പെട്ടതെന്നും യു.എന്‍ വക്താവ് സ്റ്റീഫന്‍ ഡുജാറിക്ക് വ്യക്താമാക്കി.അതാണ് തീരുമാനം എന്നും അറിയിച്ചു. ഇത് പാകിസ്താന് തിരിച്ചടി ആയിരിക്കുകയാണ് 

Find out more: