പുത്തൻ അധ്യായം ഇവിടെ തുടങ്ങുന്നു; പ്രെഗ്നൻസി സർപ്രൈസുമായി ദുർഗ കൃഷ്ണയും ഭർത്താവും! ചെറിയൊരു സർപ്രൈസ് വരുന്നുണ്ട്. അതേക്കുറിച്ച് അടുത്ത ദിവസം പറയാമെന്ന് ഇൻസ്റ്റഗ്രാമിൽ പോസ്റ്റുണ്ടായിരുന്നു. പ്രഗ്നൻസി അനൗൺസ്‌മെന്റാണോ എന്നായിരുന്നു ചോദ്യങ്ങൾ. ജീവിതത്തിലെ പുത്തൻ തുടക്കത്തെക്കുറിച്ച് പറഞ്ഞായിരുന്നു പിന്നീട് വന്ന പോസ്റ്റ്. ഞങ്ങൾക്ക് നിങ്ങളോടൊരു കുഞ്ഞുരഹസ്യം പറയാനുണ്ട്. ജീവിതത്തിലെ പുത്തൻ തുടക്കത്തിൽ എക്‌സൈറ്റഡാണെന്നുമായിരുന്നു നടി കുറിച്ചത്. സിംപ്ലി ദുർഗ എന്ന പേരിൽ യൂട്യൂബ് ചാനലും തുടങ്ങിയിരിക്കുകയാണ് ദുർഗ. ഞങ്ങളുടെ പുതിയ തുടക്കം എന്ന ക്യാപ്ഷനോടെയായിരുന്നു വീഡിയോ പങ്കുവെച്ചത്. ഇന്നൊരു സ്‌പെഷൽ ഡേയാണ്, അതുകൊണ്ട് തന്നെ കുറച്ച് വിശേഷങ്ങൾ അറിയിക്കാമെന്ന് കരുതി.
ജീവിതത്തിലേക്കൊരു പുത്തൻ സന്തോഷം വരുന്നുണ്ടെന്ന സൂചന കഴിഞ്ഞ ദിവസങ്ങളിലായി ദുർഗ കൃഷ്ണ നൽകിയിരുന്നു. അഞ്ച് ദിവസത്തെ കല്യാണാഘോഷങ്ങളെല്ലാം ഇന്നലെ കഴിഞ്ഞത് പോലെ തോന്നുന്നു. അതിനിടയിലിതാ ജീവിതത്തിലെ ഒരു പുതിയ അധ്യായത്തിലേക്ക് ഞാനും ഏട്ടനും കടക്കുകയാണ്. ഒട്ടും പ്രതീക്ഷിക്കാതെ പുതിയൊരു സർപ്രൈസ്. ആദ്യം ചോറ്റാനിക്കര ഭഗവതിയെ തന്നെ അറിയിക്കാമെന്ന് കരുതി. അതിന് ശേഷം കുടുംബം എന്ന പോലെ നിങ്ങളെയും. യെസ് വി ആർ പ്രഗ്നന്റ്. കൂടുതൽ വിശേഷങ്ങൾ വരും ദിവസങ്ങളിൽ എന്റെ യൂട്യൂബ് ചാനലിലൂടെ അറിയിക്കുന്നതായിരിക്കും. നിങ്ങളുടെ പ്രാർത്ഥനയും, സ്‌നേഹവും, സപ്പോർട്ടും കൂടെയുണ്ടാവണം.
വളരെയധികം സന്തോഷത്തോടെ നിങ്ങളുടെ സ്വന്തം ദുർഗ കൃഷ്ണ എന്നായിരുന്നു ദുർഗ പറഞ്ഞത്. നിരവധി പേരായിരുന്നു വീഡിയോയുടെ താഴെയായി ദുർഗയ്ക്ക് ആശംസ അറിയിച്ചും, സ്‌നേഹം പങ്കിട്ടും എത്തിയത്. ഇതെന്തേ യൂട്യൂബ് ചാനൽ തുടങ്ങാത്തത് എന്ന് ചിന്തിച്ചിരുന്നു. ഇപ്പോൾ അതിനും പരിഹാരമായി. കൂടുതൽ വിശേഷങ്ങളുമായി ഇവിടെ തന്നെ കാണണം എന്നായിരുന്നു കമന്റുകൾ. നിർമ്മാതാവായ അർജുൻ രവീന്ദ്രനാണ് ദുർഗയെ വിവാഹം ചെയ്തത്. 2021 ഏപ്രിലിലായിരുന്നു വിവാഹം. വിവാഹ ശേഷവും ദുർഗ സിനിമയിൽ സജീവമാണ്. ജീവിതത്തിലെ രണ്ട് സർപ്രൈസുകൾ, എന്റെ രണ്ട് രഹസ്യങ്ങൾ.
എന്റെ ജീവിതത്തിലെ വലിയൊരു അധ്യായം തുടങ്ങിയത് ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ വെച്ചാണ്. എന്നെ എന്റെ ഉണ്ണിയേട്ടൻ ആദ്യമായി വിവാഹം എന്ന പോലെ മാല ചാർത്തിയത് ഇവിടെ വെച്ചാണ്. ഒരു രീതിയിൽ പറഞ്ഞാൽ അൺ ഒഫീഷ്യൽ മാര്യേജ്. അതിന് ശേഷം കുറച്ച് വർഷങ്ങൾ കഴിഞ്ഞാണ് ഞങ്ങളുടെ ഒഫീഷ്യൽ മാര്യേജ് നടന്നത്. പ്രഗ്നൻസി അനൗൺസ്‌മെന്റാണോ എന്നായിരുന്നു ചോദ്യങ്ങൾ. ജീവിതത്തിലെ പുത്തൻ തുടക്കത്തെക്കുറിച്ച് പറഞ്ഞായിരുന്നു പിന്നീട് വന്ന പോസ്റ്റ്. ഞങ്ങൾക്ക് നിങ്ങളോടൊരു കുഞ്ഞുരഹസ്യം പറയാനുണ്ട്. ജീവിതത്തിലെ പുത്തൻ തുടക്കത്തിൽ എക്‌സൈറ്റഡാണെന്നുമായിരുന്നു നടി കുറിച്ചത്.
Find out more: