മോഹൻലാലിൻറെ 'മോൺസ്റ്റർ ഒറ്റിറ്റിയിലേക്ക്!  മോഹൻലാൽ - വൈശാഖ് ചിത്രം 'മോൺസ്റ്റർ' ഏപ്രിൽ 8ന് ഡിസ്നി ഹോട്ട് സ്റ്റാറിൽ എത്തുമെന്ന രീതിയിലാണ് അനൗദ്യോഗിക റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. എന്നാൽ സിനിമയുമായി ബന്ധപ്പെട്ടവർ ഇത് സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ ഒടിടിയിലെത്തി ശ്രദ്ധ നേടിയ 'ബ്രോ ഡാഡി'ക്ക് പിന്നാലെ ഒടിടിയിലേക്ക് മോഹൻലാലിൻറെ മറ്റൊരു ചിത്രം കൂടി. കൂടാതെ മഞ്ജു വാര്യർ ബിജു മേനോൻ ചിത്രം 'ലളിതം സുന്ദര'വും മാർച്ച് 18ന് ഡിസ്നി ഹോട്സ്റ്റാറിലെത്തുന്നുണ്ട്. അതിന് പിന്നാലെയാണിപ്പോൾ മോൺസ്റ്ററും ഒടിടിയിലെത്തുമെന്ന രീതിയിലുള്ള റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. 






  ഇന്ദ്രജിത്തും അനു സിത്താരയും ഒന്നിക്കുന്ന 'അനുരാധ ക്രൈം നമ്പർ 591 / 2019' എന്ന ചിത്രവും ഒ.ടി.ടി പ്ളാറ്റ്‌ഫോമിൽ സ്ട്രീം ചെയ്യുന്നുണ്ട്. ദുൽഖർ സൽമാൻറെ 'സല്യൂട്ട്' മാർച്ച് 18ന് സോണി ലിവിൽ റിലീസ് ചെയ്യുന്നുണ്ട്അതിന് പിന്നാലെ മമ്മൂട്ടി ചിത്രമായ 'പുഴു'വും ഒ.ടി.ടി പ്ളാറ്റ്‌ഫോമിൽ സ്ട്രീം ചെയ്യുമെന്ന് റിപ്പോർട്ടുകളുണ്ട്. മമ്മുട്ടിയുടേതായി ഒടിടിയിലെത്തുന്ന ആദ്യ സിനിമകൂടിയാവും 'പുഴു'. അടുത്തിടെ മമ്മൂട്ടിയുടെ ഭീഷ്മപർവ്വം തീയേറ്ററുകളിൽ വൻ വിജയം നേടിയിരുന്നു. ദൃശ്യം 2, ബ്രോ ഡാഡി എന്നീ ചിത്രങ്ങൾക്കുശേഷം നേരിട്ട് ഒ.ടി.ടി റിലീസായി എത്തുന്ന മോഹൻലാൽ സിനിമ കൂടിയാവും 'മോൺസ്റ്റർ'. 





  പുലിമുരുകൻ, ആറാട്ട് എന്നീ ചിത്രങ്ങൾക്കു ശേഷം ഉദയകൃഷ്ണ രചന നിർവഹിക്കുന്ന സിനിമ കൂടിയാണിത്. ലക്ഷ്‌മി മഞ്ചു ആണ് ചിത്രത്തിൽ നായിക. ഹണിറോസ്, ലെന, സുദേവ് നായർ ഉൾപ്പെടെ നിരവധി താരങ്ങൾ ചിത്രത്തിലുണ്ട്. ആശീർവാദ് സിനിമാസിൻറെ ബാനറിൽ ആൻറെണി പെരുമ്പാവൂർ നിർമ്മിക്കുന്ന സിനിമയാണ്. ഛായാഗ്രഹണം സതീഷ് കുറുപ്പ്. എലോൺ, 12ത് മാൻ എന്നീ മോഹൻലാൽ സിനിമകളും ഒടിടി റിലീസിനായൊരുങ്ങുന്നുണ്ട്. വൈശാഖാണ് മോൺസ്റ്റർ സംവിധാനം ചെയ്യുന്നത്. 




  പുലിമുരുകന് ശേഷം മോഹൻലാലും വൈശാഖും ഒന്നിക്കുന്ന സിനിമയിൽ ലക്കിസിംഗ് എന്ന കഥാപാത്രമായാണ് മോഹൻലാൽ എത്തുന്നത്. അതേസമയം വൈശാഖാണ് മോൺസ്റ്റർ സംവിധാനം ചെയ്യുന്നത്. പുലിമുരുകന് ശേഷം മോഹൻലാലും വൈശാഖും ഒന്നിക്കുന്ന സിനിമയിൽ ലക്കിസിംഗ് എന്ന കഥാപാത്രമായാണ് മോഹൻലാൽ എത്തുന്നത്. ലക്ഷ്‌മി മഞ്ചു ആണ് ചിത്രത്തിൽ നായിക. ഹണിറോസ്, ലെന, സുദേവ് നായർ ഉൾപ്പെടെ നിരവധി താരങ്ങൾ ചിത്രത്തിലുണ്ട്. ആശീർവാദ് സിനിമാസിൻറെ ബാനറിൽ ആൻറെണി പെരുമ്പാവൂർ നിർമ്മിക്കുന്ന സിനിമയാണ്. ഛായാഗ്രഹണം സതീഷ് കുറുപ്പ്. എലോൺ, 12ത് മാൻ എന്നീ മോഹൻലാൽ സിനിമകളും ഒടിടി റിലീസിനായൊരുങ്ങുന്നുണ്ട്. വൈശാഖാണ് മോൺസ്റ്റർ സംവിധാനം ചെയ്യുന്നത്. 

Find out more: