ഭക്ഷണത്തില്‍ രുചി കൂട്ടാനുപയോഗിക്കുന്ന അജിനോമോട്ടോ നിരോധിക്കാന്‍ തമിഴ്‍നാട് സര്‍ക്കാര്‍ ഒരുങ്ങുന്നു. അജിനോമോട്ടോ ആരോഗ്യത്തിന് ഹാനികരമാണെന്നും ഇത് വൃക്കകളെ ദോഷകരമായി ബാധിക്കുന്നതായും പഠനങ്ങളില്‍ വ്യക്തമായിട്ടുണ്ടെന്ന് തമിഴ്‍നാട് പരിസ്ഥിതി വകുപ്പ് മന്ത്രി കെ.സി കറുപ്പണ്ണന്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതായി കണ്ടെത്തിയിരിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് അജിനോമോട്ടോ നിരോധിക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി കറുപ്പണ്ണന്‍ വ്യക്തമാക്കുകയും ചയ്തു വിഷയം മന്ത്രിസഭ കൂട്ടായി ചര്‍ച്ച ചെയ്‍ത ശേഷം അജിനോമോട്ടോയ്ക്ക് നിരോധനം ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ അന്തിമതീരുമാനമെടുക്കുമെന്നാണ് വിവരം. അതേ സമയം മന്ത്രിയുടെ പ്രസ്‍താവനയ്ക്ക് പിന്നാലെ തന്നെ അജിനോമോട്ടോ സുരക്ഷിതമാണെന്ന വിശദീകരണവുമായി അജിനോമോട്ടോ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് രംഗത്തെത്തിയിരുന്നു. പാലില്‍ നിന്ന് തൈര് ഉണ്ടാക്കിയെടുക്കുന്നതു പോലെ തീര്‍ത്തും ലളിതമായ വിഘടന പ്രക്രിയയിലൂടെയാണ് അജിനോമോട്ടോ അഥവാ മോണോസോഡിയം ഗ്ലൂട്ടാമേറ്റ് ഉണ്ടാക്കിയെടുക്കുന്നതെന്നാണ് കമ്പനിയുടെ നിലവിൽ ഉള്ള വിശദീകരണം.
click and follow Indiaherald WhatsApp channel