റഷ്യയെ പേരെടുത്ത് പറയാതെ ജി20 സംയുക്ത പ്രസ്താവന! സന്തോഷ വാർത്ത അറിയിക്കുന്നു എന്ന ആമുഖത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം അറിയിച്ചത്. യുക്രൈനുമായുള്ള സംഘർഷത്തിൽ റഷ്യയുടെ പേരെടുത്ത് പറയാതെയാണ് ജി20 പ്രഖ്യാപനം വന്നിരിക്കുന്നത്. മറ്റുരാജ്യങ്ങളെ ആക്രമിക്കരുതെന്നും ആണവായുധങ്ങൾ പ്രയോഗിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും നേതാക്കന്മാരുടെ പ്രഖ്യാപനം എന്ന് പേരിട്ടിരിക്കുന്ന സംയുക്തപ്രസ്താവനയിൽ പറഞ്ഞു. ജി 20 ഉച്ചകോടിയിൽ സംയുക്ത പ്രസ്താവനയിൽ സമവായം. റഷ്യ അധിനിവേശം നടത്തിയെന്ന് രേഖയിൽ വേണമെന്ന നിലപാടായിരുന്നു അമേരിക്കയും പശ്ചാത്യരാജ്യങ്ങളും സ്വീകരിച്ചത്. എന്നാൽ സംയുക്തപ്രഖ്യാപനത്തിൽ ഇത്തരത്തിൽ പരാമർശം പാടില്ലെന്ന ആവശ്യമായിരുന്നു റഷ്യയും ചൈനയും മുന്നോട്ടുവെച്ചത്. ഇതിൽ സമവായമുണ്ടാക്കാനുള്ള ഇന്ത്യൻ ശ്രമമാണ് വിജയത്തിലെത്തിയത്.
യുക്രൈൻ വിഷയത്തിൽ റഷ്യയുടെ പേര് ജി20 സംയുക്തപ്രഖ്യാപനത്തിൽ വരുമോയെന്നത് സംബന്ധിച്ച് അനിശ്ചിതത്വങ്ങൾ നിലനിന്നിരുന്നു. സുഹൃത്തുക്കളേ, നമുക്കൊരു സന്തോഷവാർത്തയുണ്ട്. നമ്മുടെ സംഘത്തിൻറെ കഠിനപ്രയത്‌നംകൊണ്ടും എല്ലാവരുടേയും സഹകരണംകൊണ്ടും, ന്യൂഡൽഹി ജി20 ലീഡേഴ്‌സ് ഡിക്ലറേഷനിൽ സമവായം ഉണ്ടായിരിക്കുന്നു. ഇതിനുപിന്നിൽ പ്രവർത്തിച്ച വിദേശമന്ത്രിമാർ, ഷെർപ്പകൾ, മറ്റ് അധികൃതർ എന്നിവർക്ക് അഭിനന്ദനം അറിയിക്കുന്നു.' പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. എല്ലാരാജ്യങ്ങളും ഐക്യരാഷ്ട്രസംഘടനയുടെ ഉദ്ദേശങ്ങൾക്കും തത്വങ്ങൾക്കും അനുസൃതമായി പ്രവർത്തിക്കണം. യുഎൻ ചാർട്ടറിന് അനുസരിച്ച്, മറ്റുരാജ്യങ്ങളുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കുമെതിരായി ഭൂപ്രദേശം പിടിച്ചെടുക്കാനുള്ള ശ്രമവും ഭീഷണികളും ബലപ്രയോഗവും അവസാനിപ്പിക്കണം.
ആണവായുധങ്ങളുടെ ഉപയോഗം അംഗീകരിക്കാൻ കഴിയില്ലെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നു
ഭക്ഷ്യ- ഊർജ്ജ സുരക്ഷ, വിതരണ ശൃംഖല, മാക്രോ ഫിനാൻഷ്യൽ സ്ഥിരത, പണപ്പെരുപ്പം, വളർച്ച എന്നിവയുമായി ബന്ധപ്പെട്ട് യുക്രൈനിലെ യുദ്ധം കഷ്ടപ്പാടുകളും പ്രത്യാഘാതങ്ങളും ഉണ്ടാക്കിയിരിക്കുന്നുവെന്നും പ്രഖ്യാപനത്തിലുണ്ട്. ഒരു രാജ്യത്തിലേക്കും കടന്നുകയറ്റം പാടില്ലെന്നും ആണവായുധം പ്രയോഗിക്കുമെന്ന ഭീഷണി അംഗീകരിക്കാനാകില്ലെന്നും സംയുക്ത പ്രഖ്യാപനത്തിൽ പറയുന്നുണ്ട്. യുക്രൈൻ യുദ്ധം അവസാനിപ്പിക്കണമെന്നും ജി 20 പ്രമേയത്തിൽ ആവശ്യപ്പെടുന്നുണ്ട്. കൊവിഡിന് ശേഷമുള്ള മനുഷ്യദുരിതം കൂട്ടാൻ യുക്രൈൻ യുദ്ധം ഇടയാക്കിയെന്നും പ്രമേയം ചൂണ്ടിക്കാട്ടുന്നു.
ജി 20 ഉച്ചകോടിയിൽ സംയുക്ത പ്രസ്താവനയിൽ സമവായം. റഷ്യ അധിനിവേശം നടത്തിയെന്ന് രേഖയിൽ വേണമെന്ന നിലപാടായിരുന്നു അമേരിക്കയും പശ്ചാത്യരാജ്യങ്ങളും സ്വീകരിച്ചത്. എന്നാൽ സംയുക്തപ്രഖ്യാപനത്തിൽ ഇത്തരത്തിൽ പരാമർശം പാടില്ലെന്ന ആവശ്യമായിരുന്നു റഷ്യയും ചൈനയും മുന്നോട്ടുവെച്ചത്. ഇതിൽ സമവായമുണ്ടാക്കാനുള്ള ഇന്ത്യൻ ശ്രമമാണ് വിജയത്തിലെത്തിയത്. യുക്രൈൻ വിഷയത്തിൽ റഷ്യയുടെ പേര് ജി20 സംയുക്തപ്രഖ്യാപനത്തിൽ വരുമോയെന്നത് സംബന്ധിച്ച് അനിശ്ചിതത്വങ്ങൾ നിലനിന്നിരുന്നു. സുഹൃത്തുക്കളേ, നമുക്കൊരു സന്തോഷവാർത്തയുണ്ട്. നമ്മുടെ സംഘത്തിൻറെ കഠിനപ്രയത്‌നംകൊണ്ടും എല്ലാവരുടേയും സഹകരണംകൊണ്ടും, ന്യൂഡൽഹി ജി20 ലീഡേഴ്‌സ് ഡിക്ലറേഷനിൽ സമവായം ഉണ്ടായിരിക്കുന്നു. ഇതിനുപിന്നിൽ പ്രവർത്തിച്ച വിദേശമന്ത്രിമാർ, ഷെർപ്പകൾ, മറ്റ് അധികൃതർ എന്നിവർക്ക് അഭിനന്ദനം അറിയിക്കുന്നു.' പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
Find out more: