വന്യമൃഗ ശല്യം പെരുകുന്നു; ജനവാസകേന്ദ്രങ്ങളിലേക്കെത്തരുത്; പിണറായി വിജയൻ! പന്നികൾ ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ ആക്രമണം പെരുകുമ്പോഴും ഇവയെ പ്രതിരോധിക്കാൻ നിയമം അനുവദിക്കുന്നില്ലെന്നതാണ് മലയോര ജനത നേരിടുന്ന പ്രധാന പ്രശ്നം. കാട്ടുപന്നികളെ വെടിവെച്ചുകൊല്ലുന്ന വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ഒരു പ്രതികരണം ഇപ്പോൾ ചർച്ചയാവുകയാണ്.സംസ്ഥാനത്ത് കാട്ടുപന്നികളുടെ ആക്രമണത്തിൽ ആളുകൾക്ക് പരിക്കേൽക്കുന്നത് കാർഷിക വിളകൾക്ക് നഷ്ടം സംഭവിക്കുന്നതും പതിവായിരിക്കുകയാണ്. മൃഗങ്ങൾ പെരുകുന്നത് വലിയ പ്രശ്‌നമാണ്. നമ്മുടെ രാജ്യം ഒഴികെ മറ്റ് രാജ്യങ്ങളിൽ ഒരു ഭാഗം വന്യമൃഗങ്ങളെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. നമ്മുടെ നാട്ടിൽ ഒരു മൃഗത്തെയും തൊടാൻ പറ്റില്ല എന്നതാണ് നയം. ഇതിൽ ആവശ്യമായ നിയമഭേദഗതി വേണം. വളരെക്കാലം ഇങ്ങനെ പോകാൻ പറ്റില്ല. നമ്മുടെ സംസ്ഥാനം മാത്രം വിചാരിച്ചാൽ പോരാ. എന്നാൽ കേന്ദ്രത്തിൽ നിന്ന് അനുകൂല പ്രതികരണമില്ലെന്നും മുഖ്യമന്ത്രി പറയുന്നു.വന്യമൃഗങ്ങൾ ജനവാസകേന്ദ്രങ്ങളിൽ പ്രവേശിക്കാതിരിക്കാൻ നടപടി വേണം. കിടങ്ങ് സ്ഥാപിക്കൽ പല ഭാഗങ്ങളിലും ഇതിനോടകം പൂർത്തിയാക്കി, ബാക്കി സ്ഥലങ്ങളിലും ഉടനെ പൂർത്തിയാക്കും. കാട്ടിനുള്ളിൽ ആവാസവ്യവസ്ഥ നഷ്ടമായിവരികയാണ്. 




കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള അധികാരം പഞ്ചായത്തുകൾക്ക് നൽകിയിട്ടുണ്ട്. കൊന്നാൽ എങ്ങനെ സംസ്‌ക്കരിക്കുന്നുവെന്ന് ഉദ്യോഗസ്ഥർ നോക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.കാട്ടിൽ ആവശ്യത്തിന് ജലലഭ്യത ഉറപ്പുവരുത്തും. വന്യജീവികൾക്ക് ആവശ്യത്തിനുള്ള ഭക്ഷണം കാട്ടിൽ കിട്ടണം. ഇതിന് കേന്ദ്ര പാക്കേജുകൾ ഉണ്ട്. നമ്മുടെ സംസ്ഥാനം മാത്രം വിചാരിച്ചാൽ പോരാ. എന്നാൽ കേന്ദ്രത്തിൽ നിന്ന് അനുകൂല പ്രതികരണമില്ലെന്നും മുഖ്യമന്ത്രി പറയുന്നു.വന്യമൃഗങ്ങൾ ജനവാസകേന്ദ്രങ്ങളിൽ പ്രവേശിക്കാതിരിക്കാൻ നടപടി വേണം. കിടങ്ങ് സ്ഥാപിക്കൽ പല ഭാഗങ്ങളിലും ഇതിനോടകം പൂർത്തിയാക്കി, ബാക്കി സ്ഥലങ്ങളിലും ഉടനെ പൂർത്തിയാക്കും. കാട്ടിനുള്ളിൽ ആവാസവ്യവസ്ഥ നഷ്ടമായിവരികയാണ്. ഭൂമി എല്ലാ ജീവജാലങ്ങൾക്കും ഉള്ളതാണ്. അതിന് വലിയ പ്രയാസം മനുഷ്യർ ഉണ്ടാക്കി. അത്തരം കാര്യങ്ങളിൽ ശ്രദ്ധപുലർത്തേണ്ടതുണ്ട്. 




കാടിനെ നശിപ്പിക്കുന്ന അധിനിവേശ സസ്യങ്ങളെ നശിപ്പിക്കേണ്ടത് ഏറ്റവും പ്രധാനമാണ്.ജനവാസമേഖയിലേക്കുള്ള വന്യമൃഗങ്ങളുടെ ആക്രമണം തടയാൻ കേന്ദ്രനിയമങ്ങളിൽ പല നിയമനിയമഭേദഗതികളും വരുത്തേണ്ടതുണ്ടെന്നും ഇത് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. സംസ്ഥാന സർക്കാരിൻ്റെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടത്തിയ തിരുവനന്തപുരം ജില്ലാതല യോഗത്തിൽ ഉന്നയിക്കപ്പെട്ട ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.ഇപ്പോൾ വന്യജീവി ആക്രമണ വിഷയങ്ങളിൽ നല്ല മാറ്റം ഉണ്ടായിട്ടുണ്ട്. ആക്രമണങ്ങളിൽ കുറവുണ്ട്. ഒറ്റപ്പെട്ട സംഭവങ്ങളും ഒഴിവാക്കി ഇക്കാര്യത്തിൽ പൂർണത കൈവരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Find out more: