ദിലീപിന് ഫുൾ സപ്പോർട്ടുമായി കാവ്യ; കാവ്യാ മാധവൻ ദിലീപ് ദമ്പതിമാരുടെ വിശേഷങ്ങൾ അറിയാം!  ദിലീപിന് ഒപ്പം കുറേക്കാലം പൊതുവേദികളിൽ ഒന്നും കാവ്യ എത്തിയിരുന്നില്ല. എന്നാൽ പിന്നീട് കാവ്യയുടെ ഒരു ഞെട്ടിക്കുന്ന മാറ്റം ആണ് ആരാധകർ കണ്ടത്. ഒരുപക്ഷേ കാവ്യാക്ക് സിനിമ മേഖലയിൽ നിന്നപ്പോൾ ഉള്ളതിനേക്കാൾ കൂടുതൽ കോൺഫിഡൻസ് കൂടിയിട്ടുണ്ട് എന്ന് പറയുന്നതിൽ തെറ്റില്ല. മാധ്യങ്ങളെ കാണുമ്പൊൾ പക്വതയോടെയുള്ള സംസാരവും ഇടപെടലും ഒക്കെ എടുത്തുപറയേണ്ടതാണ്. ഇപ്പോൾ ദിലീപിന്റെ ഏറ്റവും പുത്തൻ പ്രിൻസ് ആന്ഡ് ഫാമിലി തീയേറ്ററുകളിലേക്ക് എത്തുകയാണ്. ഫുൾ സപ്പോർട്ടാണ് കാവ്യാ നൽകുന്നത്. കാവ്യാ മാധവൻ ദിലീപ് ദമ്പതിമാരുടെ വിശേഷങ്ങൾ അറിയാൻ ആരാധകർ ഏറെയാണ്. ഇൻഡസ്ട്രിയിൽ നിന്നും വിട്ടുനിൽക്കുകയാണ് കാവ്യാ എങ്കിലും സിനിമ രംഗത്തുപ്രവർത്തിക്കുന്നവരുടെ വീട്ടിലെ എന്ത് വിശേഷങ്ങൾക്കും ഒപ്പം തന്നെയുണ്ട് കാവ്യ.





മീശ മാധവൻ, ലൈഫ് ഓഫ് ജോസൂട്ടി, കാര്യസ്ഥൻ, പാപ്പി അപ്പച്ചാ, ലയൺ, കല്യാണരാമൻ, റൺവേ തുടങ്ങിയ ദിലീപിന്റെ കുടുംബചിത്രങ്ങൾ പോലെയാണ് ഇതെന്നും അണിയറക്കാർ അവകാശപ്പെടുന്നു. തന്റെ നൂറ്റമ്പതാമത്തെ ചിത്രം ഒരു കുടുംബചിത്രം ആയിരിക്കണമെന്ന് ദിലീപിന് നിർബന്ധമുണ്ടായിരുന്നു. ഈ ആഗ്രഹത്തിനോടൊപ്പം മാജിക് ഫ്രെയിംസും കൂടി ചേർന്നപ്പോൾ 'പ്രിൻസ് ആൻഡ് ഫാമിലി നിങ്ങളിലേക്ക് എത്തുന്നു എന്നാണ് ഇക്കഴിഞ്ഞ ദിവസം ദിലീപ് കൂടി പറഞ്ഞത്. ഉപചാരപൂർവ്വം ഗുണ്ടാ ജയൻ, നെയ്മർ, ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങൾക്ക് ചീഫ് അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ച ബിന്റോ സ്റ്റീഫന്റെ ചിത്രമാണ് പ്രിൻസ് ആൻഡ് ഫാമിലി.ഇതിനിടയിൽ ആണ് കാവ്യയും ദിലീപും ഒരു പിറന്നാൾ ആഘോഷത്തിലൂടെ സംബന്ധിക്കുന്നത്.






ജോയുടെ അമ്മമ്മ എന്ന് കേക്കിൽ എഴുതി മോനിഷയുടെ അമ്മക്ക് ഒപ്പമാണ് ജോ അമ്മൂമ്മയുടെ പിറന്നാൾ കാവ്യ ആഘോഷിക്കുന്നത്. ഇതിനിടയിൽ ഏട്ടന്റെ ഫോൺ ക്ലാരിറ്റിയെക്കുറിച്ചും ഇവർ സംസാരിക്കുന്നത് കേൾക്കാം. ഒരു കുടുംബനിമിഷം എന്ന് പറഞ്ഞു ഈ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറയുകയാണ്. ലിസ്റ്റിൻ സ്റ്റീഫൻ നിർമിച്ച ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങൾക്ക് ശേഷം ഷാരിസ് മുഹമ്മദ് രചന നിർവഹിക്കുന്ന ചിത്രം കൂടെയാണിത്. ദിലീപിന്റെ 150-ാം ചിത്രം എന്ൻ പ്രത്യേകതായും ഇതിനുണ്ട്. ഇപ്പോഴിതാ തന്റെ ഭർത്താവിന് പൂർണ്ണ പിന്തുണയുമായി കാവ്യാ മാധവൻ രംഗത്ത് എത്തിയിരിക്കുകയാണ്. പൊതുവെ അങ്ങനെ സിനിമ പോസ്റ്റുകൾ പങ്കിടാത്ത കാവ്യാ ദിലീപിന്റെ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കിട്ടിട്ടുണ്ട്.





ഒരു കംപ്ലീറ്റ് കുടുംബചിത്രത്തിൽ ദിലീപിന്റെ അനുജന്മാരായി എത്തുന്നത് ധ്യാൻ ശ്രീനിവാസനും ജോസ് കുട്ടി ജേക്കബുമാണ്. ഒരു വർഷത്തിനുശേഷമാണ് ഒരു ദിലീപ് ചിത്രം പ്രേക്ഷകരിൽ എത്തുന്നത്. മാധ്യങ്ങളെ കാണുമ്പൊൾ പക്വതയോടെയുള്ള സംസാരവും ഇടപെടലും ഒക്കെ എടുത്തുപറയേണ്ടതാണ്. ഇപ്പോൾ ദിലീപിന്റെ ഏറ്റവും പുത്തൻ പ്രിൻസ് ആന്ഡ് ഫാമിലി തീയേറ്ററുകളിലേക്ക് എത്തുകയാണ്. ഫുൾ സപ്പോർട്ടാണ് കാവ്യാ നൽകുന്നത് .

Find out more: