
പ്രമുഖ കഥകളി ആചാര്യനും പി.എസ്.വി നാട്യസംഘം മേധാവിയുമായിരുന്ന കോട്ടക്കല്‍ ചന്ദ്രശേഖര വാര്യര്‍ (74) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
പി.എസ്.വി നാട്യസംഘത്തിലൂടെ കഥകളി അഭ്യസിച്ചായിരുന്നു തുടക്കം. പട്ടാമ്പി നടുവട്ടം സ്വദേശിയാണ്. കോട്ടക്കൽ ചന്ദ്രകാന്തത്തിലാണ് താമസം. കഥകളി വേഷത്തിന് 2017ല്‍ കേരള സംഗീതനാടക അക്കാദമി അവാര്‍ഡ് അദ്ധേഹത്തിനു ലഭിച്ചിട്ടുണ്ട്. സംസ്‌കാരം വ്യാഴാഴ്ച ഉച്ചക്ക് ഒരുമണിക്ക് നടക്കും. സുശീല ദേവി ഭാര്യയും ഡോ. ജ്യോത്സ്‌ന, ജിതേഷ് എന്നിവർ മക്കളും സന്തോഷ് മരുമകനുമാണ്.