വര്‍ക്കല ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിക്ക് പോലീസിന്റെ ക്രൂരമര്‍ദനം. സ്‌കൂള്‍ കലോത്സവത്തിനിടെ പടക്കം പൊട്ടിച്ചെന്ന പരാതിയില്‍ കസ്റ്റഡിയില്‍ എടുക്കുന്നതിനിടെയാണ് പ്ലസ് ടു വിദ്യാര്‍ഥിയായ സുധീഷിന് മര്‍ദനമേറ്റത്. സുധീഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ് ജീപ്പിലേക്ക് കയറ്റുന്നതിനിടെ മര്‍ദനം ഏല്‍ക്കുന്നതിന്റെ വീഡിയോ പകർത്തിയവർ അത് പുറത്ത് വിട്ടു.
സംഭവത്തെ കുറിച്ചുള്ള പോലീസിന്റെ ഭാഷ്യം ഇങ്ങനെ; കലോത്സവത്തിനിടെ സുധീഷ് അടക്കമുള്ള കുട്ടികള്‍ പടക്കം പൊട്ടിച്ചിരുന്നു. ഇക്കാര്യം പ്രിന്‍സിപ്പല്‍ പോലീസില്‍ അറിയിക്കുകയും പോലീസ് സ്ഥലത്തെത്തുകയും ചെയ്തു. പിരിഞ്ഞുപോകാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് കുട്ടികള്‍ക്കു നേരെ ലാത്തി വീശേണ്ടിവന്നു. അതിനിടെ സുധീഷ് പോലീസിനെതിരെ തിരിയുകയും കയര്‍ത്ത് സംസാരിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് സുധീഷിനെ ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുക്കേണ്ടി വന്നു.എന്നാൽ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിക്കുന്നത് കണ്ടു എന്നാണ് മറ്റ് കോളേജിലെ വിദ്യാർത്ഥികൾഎന്നാണ് മറ്റ് വിദ്യാർഥികൾ പറയുന്നത് പറയുന്നത്.
click and follow Indiaherald WhatsApp channel