
പ്ലാസ്റ്റിക് പെറ്റ് (PET - Polyethylene terephthalate) കുപ്പികൾ - മിനറൽ വാട്ടർ, വെള്ളം, ജ്യൂസ് പോലെയുള്ള നിറയ്ക്കാനായി ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കുപ്പികൾ.
പ്ലാസ്റ്റിക് ഷീറ്റ്/ക്ലിങ് ഫിലിം (ഭക്ഷണം പൊതിയാൻ ഉപയോഗിക്കുന്ന).
ഡൈനിങ് ടേബിളിൽ വിരിക്കാനുള്ള പ്ലാസ്റ്റിക് ഷീറ്റുകൾ.
പ്ലാസ്റ്റിക്/ തെർമോക്കോൾ പ്ലേറ്റുകൾ.
പ്ലാസ്റ്റിക് ആവരണമുള്ള പേപ്പർ പ്ലേറ്റുകൾ.
പ്ലാസ്റ്റിക് ആവരണമുള്ള കപ്പുകൾ.
പ്ലാസ്റ്റിക് ചായ കപ്പുകൾ.
പ്ലാസ്റ്റിക് ടംബ്ലർ.
തെർമോക്കോൾ കപ്പുകൾ.
പ്ലാസ്റ്റിക് ആവരണമുള്ള ക്യാരി ബാഗുകൾ.
നോൺ-വോവെൻ ക്യാരി ബാഗുകൾ.
വാട്ടർ പൗച്ചുകൾ/ പാക്കറ്റുകൾ.
പ്ലാസ്റ്റിക് സ്‌ട്രോ.
പ്ലാസ്റ്റിക് പതാകകൾ.
പ്ലാസ്റ്റിക് നിർമിത ചെവിതോണ്ടി (ഈയർ ബഡ്സ്).
വലുതും കട്ടിയുള്ളതും ഉൾപ്പെടെ എല്ലാതരം പ്ലാസ്റ്റിക് ക്യാരി ബാഗുകൾ.
പ്ലാസ്റ്റിക് സ്റ്റിക്കിൽ കോർത്ത മിഠായി.
പ്ലാസ്റ്റിക് സ്റ്റിക്കിലുള്ള ഐസ്ക്രീം.
മോടിപിടിപ്പിക്കാനുള്ള പോളിസ്റ്ററീൻ.
പ്ലാസ്റ്റിക് കൊണ്ടുള്ള കട്ട്ലറി സാധനങ്ങൾ (ഫോർക്ക്, സ്പൂൺ, കത്തി, മധുരം പൊതിയാനുള്ള കവർ എന്നിങ്ങനെ).
പ്ലാസ്റ്റിക് ആവരണമുള്ള ഇൻവിറ്റേഷൻ കാർഡുകൾ.
സിഗരറ്റ് പാക്കുകൾ പൊതിയാനുള്ള പാക്കിങ് ഫിലിംസ്.
100 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക്/ പിവിസി നിർമിത ബാനറുകൾ.
പ്ലാസ്റ്റിക് സ്റ്റൈറർ.
പ്ലാസ്റ്റിക് ട്രേ. പശ്ചിമഘട്ടത്തിലെ ആവാസവ്യവസ്ഥയും പരിസ്ഥിതിയും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള വിവിധ റിട്ട് ഹർജികളിലാണ് ജസ്റ്റിസ് എൻ സതീഷ്കുമാറും ജസ്റ്റിസ് ഡി ഭരത ചക്രവർത്തിയും ഉൾപ്പെടുന്ന ഡിവിഷൻ ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ള പ്രദേശങ്ങളിലേക്ക് കടന്നുവരുന്ന വാഹനങ്ങളിൽ കർശന പരിശോധനയുണ്ടാകും. പുതിയ കോടതി ഉത്തരവ് പ്രകാരം തമിഴ്നാട്ടിലെ പശ്ചിമഘട്ട നിരകളിൽ നിരോധനം ബാധകമായ 28 തരം പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ വിശദാംശം ചുവടെ ചേർക്കുന്നു. തമിഴ്നാട്ടിലെ നീലഗിരി മുതൽ കന്യാകുമാരി ജില്ലയിലെ അഗസ്ത്യാർമല വരെ ഉൾപ്പെടുന്ന പശ്ചിമഘട്ട മലനിരകളിൽ ഉൾപ്പെടുന്ന പ്രദേശങ്ങൾ, വന്യമൃഗ സംരക്ഷണ കേന്ദ്രങ്ങളിലുമായി 28 തരം പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ നിർമാണം, സംഭരണം, വിൽപ്പന, വിതരണം എന്നിവ നിരോധിച്ചുകൊണ്ടാണ് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടത്. പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട് 2018, 2024 വർഷങ്ങളിൽ സർക്കാർ പുറത്തിറക്കിയ ഉത്തരവുകളും 2019-ലെ ഹൈക്കോടതി വിധിയും ക്രോഡീകരിച്ചാണ് ഡിവിഷൻ ബെഞ്ചിന്റെ പുതിയ ഉത്തരവ്.