കൊച്ചിയിൽ കൂടുതൽ മൾട്ടിപ്ലക്സ് തിയേറ്ററുകൾ ഉടൻ വരുന്നു! കൊച്ചിയിലും സമീപ പ്രദേശങ്ങളിലുമായി കൂടുതൽ മൾട്ടിപ്ലക്സ് സിനിമ തിയേറ്ററുകൾ ഉടൻ തുറക്കും. ജില്ലാ ഭരണസിരാകേന്ദ്രമായ കാക്കനാട് അടക്കമാണ് പുതിയ തിയേറ്ററുകൾ പ്രവർത്തനമാരംഭിക്കാൻ ഒരുങ്ങുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. നിലവിൽ നഗരത്തിലെ ഷോപ്പിങ് മാളുകളിലും മറ്റുമായി ആറിലധികം മൾട്ടിപ്ലക്സ് തിയേറ്ററുകളാണ് പ്രവർത്തിക്കുന്നത്. കേരളത്തിൻ്റെ വാണിജ്യ തലസ്ഥാനമായ കൊച്ചി കൂടുതൽ മൾട്ടിപ്ലക്സ് സിനിമ തിയേറ്ററുകളെ വരവേൽക്കാൻ ഒരുങ്ങുന്നു. വില്ലിങ്ടൺ ഐലൻ്റിൽ ഹൈലൈറ്റ് ഗ്രൂപ്പ് നിർമിക്കുന്ന പുതിയ മാളിലാണ് മൾട്ടിപ്ലക്സ് തിയേറ്റർ ഉണ്ടാകുക. ഹൈലൈറ്റിൻ്റെ തിയേറ്റർ ബ്രാൻഡായ 'പാലക്സി സിനിമാസ്' തന്നെയാണ് മൾട്ടിപ്ലക്സ് തുറക്കുക.
15 വർഷം മുൻപ് പൂട്ടിപ്പോയ ചിറ്റൂർ റോഡിലെ 'ലുലു മൈമൂൺ' തിയേറ്ററുകൾ നാല് മാസത്തിനകം മൾട്ടിപ്ലക്സായി പ്രവർത്തനം പുനരാരംഭിക്കും. പിവിആർ സിനിമാസുമായി സഹകരിച്ചു ലുലു ഗ്രൂപ്പ് ആണ് മൾട്ടിപ്ലക്സ് തിയേറ്റർ ആരംഭിക്കുന്നത്. ഏകദേശം രണ്ടേക്കർ ഭൂമിയിലാണ് തിയേറ്റർ സമുച്ചയം സ്ഥിതിചെയ്യുന്നത്. മോഹൻലാൽ നായകനായ 'മഹാസമുദ്രം' ആണ് ഇവിടെ ഏറ്റവും ഒടുവിൽ പ്രദർശിപ്പിച്ച സൂപ്പർസ്റ്റാർ സിനിമ. അതേസമയം കൊച്ചിയിലെ പ്രമുഖ തിയേറ്ററുകളും കാലത്തിനൊത്ത് മുഖം മിനുക്കുകയാണ്. ഫോർട്ട് കൊച്ചിയിലെ മൾട്ടിപ്ലക്സ് തിയേറ്ററിൽ ഡോൾബി സിനിമ സ്ക്രീനുകൾ അവതരിപ്പിക്കാൻ ഡോൾബി ലബോറട്ടറീസ് പദ്ധതിയിടുന്നതായി റിപ്പോർട്ടുകളുണ്ട്.
കൂടാതെ, സരിത, സവിത, സംഗീത തിയേറ്ററുകളിൽ നവീകരണ പ്രവൃത്തികൾ പുരോഗമിക്കുകയാണ്. കഴിഞ്ഞ വർഷം ഡിസംബറിൽ കൊച്ചിയിലെ ആദ്യ ഐമാക്സ് സ്ക്രീൻ എംജി റോഡിലെ സെൻ്റർ സ്ക്വയർ മാളിൽ സിനിപോളിസ് തുറന്നിരുന്നു. കൊച്ചിൻ ഇൻ്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ) നെടുമ്പാശേരി വിമാനത്താവള പരിസരത്ത് നിർമിക്കാൻ ഉദ്ദേശിക്കുന്ന മാളിലാണ് മൾട്ടിപ്ലക്സ് തിയേറ്ററും ഉണ്ടാകുക. കൊച്ചിയിലെ പ്രമുഖ മൾട്ടിപ്ലക്സ് തിയേറ്ററുകൾ
പിവിആർ, ലുലു മാൾ
ഷേണായീസ് മൾട്ടിപ്ലക്സ്
പിവിആർ മൾട്ടിപ്ലക്സ്, ഒബറോൺ മാൾ
വനിത വിനീത കോംപ്ലക്സ്
പാൻ സിനിമാസ്, ന്യൂക്ലിയസ് മാൾ
സിനിപോളിസ്, സെൻ്റർ സ്ക്വയർ മാൾ, എംജി റോഡ്
പിവിആർ, ഫോറം മാൾ, മരട് വില്ലിങ്ടൺ ഐലൻ്റിൽ പുതിയതായി വരുന്ന പ്രമുഖ ഷോപ്പിങ് മാളിലും മൾട്ടിപ്ലക്സ് തിയേറ്റർ തുറക്കും. കൂടാതെ, നെടുമ്പാശേരി വിമാനത്താവളത്തിന് സമീപവും നാല് സ്ക്രീനുകളോട് കൂടിയ മൾട്ടിപ്ലക്സ് വരും. ഇതിന് പുറമേ, ചിറ്റൂർ റോഡിൽ ഉടൻതന്നെ മൾട്ടിപ്ലക്സ് തിയേറ്റർ തുറക്കും. കാക്കനാട് പുതിയ മൾട്ടിപ്ലക്സ് തുറക്കാൻ ചിത്രാജ്ഞലിയും പദ്ധതിയിടുന്നുണ്ട്.
Find out more: