മരടിൽ ഫ്ലാറ്റുകൾ തകർത്ത മേഖലയിലാകെ പൊടിയും ശബ്ദവും അന്തരീക്ഷത്തെ മലിനമാക്കുന്നു.

 

 

 

 

 

 

 

 

 

 

 

 

മലിനീകരണ നിയന്ത്രണ ബോർഡിന്റേതാണ് ഈ നിരീക്ഷണം. അന്തരീക്ഷത്തിലാകെ പൊടി നിറയുന്നതിന് പരിഹാരമായി കെട്ടിടാവശിഷ്ടത്തിലാകെ നിരന്തരം വെള്ളം തളിക്കണമെന്നു കാട്ടി ബോർഡ് മരട് നഗരസഭയ്ക്ക് കത്ത് നൽകി.

 

 

 

 

 

 

 

 

 

 

 

പക്ഷേ, ഇതുവരെ നടപടി ഒന്നും തന്നെ  ഉണ്ടായിട്ടില്ല.

മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാന് നൽകുന്ന കത്ത് ജില്ലാ കളക്ടർക്കും കൈമാറുമെന്ന് കെട്ടിടാവശിഷ്ടങ്ങൾ സന്ദർശിച്ച ചീഫ് എൻജിനീയർ എം.എ. ബൈജു അഭിപ്രായപ്പെട്ടു. 

 

 

 

 

 

 

 

 

 

 

ശബ്ദം നിയന്ത്രിക്കാൻ എന്ത് ചെയ്യാമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. അവശിഷ്ടം നീക്കുമ്പോഴുണ്ടാകുന്ന പൊടി - ശബ്ദ ശല്യങ്ങളെക്കുറിച്ച് പ്രത്യേകം പഠനം നടത്തും. സ്ഫോടനം നടത്തിയപ്പോഴുള്ള പൊടിശല്യം പഠിക്കാൻ സ്ഥാപിച്ച ‘റെസ്പറമ്പിൾ ഡെസ്റ്റ് സാമ്പിൾ’ ഉപകരണം ഇതിനായി സ്ഥാപിക്കും.

അവശിഷ്ടം നീക്കുമ്പോൾ പരിസരം പൊടിയിൽ മുങ്ങുന്നതാണ് പ്രശ്നം. കോൺക്രീറ്റിൽനിന്ന് ഇരുമ്പ് നീക്കുന്ന സ്ഥലത്ത് മാത്രമാണ് ഇപ്പോൾ വെള്ളം ഒഴിക്കുന്നത്. ഇത് തികച്ചും അശാസ്ത്രീയമാണ്.

 

 

 

 

 

ഇതിനു പകരം അവശിഷ്ടം മുഴുവൻ സ്‌പ്രിംഗ്ളർ ഉപയോഗിച്ച് നിരന്തരം നനയ്ക്കണമെന്നാണ് മലിനീകരണ നിയന്ത്രണ ബോർഡ് ആവശ്യപ്പെടുന്നത്.ഇപ്പോൾ കായലിൽനിന്ന് വലിയ മോട്ടോർ ഉപയോഗിച്ച് വെള്ളം പമ്പുചെയ്യുകയാണ്. പൊടി കലർന്ന ഈ വെള്ളം കായലിലേക്കുതന്നെ ഒഴുകിയെത്തും. ഇതിനൊക്കെ പരിഹാരമായിട്ടാണ് സ്‌പ്രിംഗ്ളർ ഉപയോഗിച്ച് എല്ലായിടത്തും വെള്ളം തളിക്കാൻ നിർദേശിച്ചിരിക്കുന്നത്

మరింత సమాచారం తెలుసుకోండి: