പൂർണ ആരോഗ്യവാനായി തിരിച്ചുവാ; മുൻ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടിക്ക് കസവു നേരിയത് അണിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ! പെരിയാറിന്റെ തീരത്ത് ആലുവ പാലസിന്റെ മൂന്നാം നിലയിലെ 401ാം നമ്പർ സ്വീറ്റിൽ വെച്ചാണ് ഉമ്മൻ ചാണ്ടിയുടെ പിറന്നാൾ ലളിതമായി ആഘോഷിച്ചത്. എഴുപത്തി ഒമ്പതിൻറെ നിറവിലേക്ക് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എ എൻ ഷംസീർ, മന്ത്രി കെ എൻ ബാലഗോപാൽ, നടൻ മമ്മൂട്ടി, വ്യവസായി എം എ യൂസഫലി തുടങ്ങി ഒട്ടേറെപേർ അദ്ദേഹത്തിന് പിറന്നാൾ ആശംസ നേരാനെത്തി. ഗുരുതര രോഗബാധിതനായ ഉമ്മൻ ചാണ്ടി ജർമനിയിൽ വിദഗ്ധ ചികിത്സയ്ക്കു പോകുന്നതിനു മുമ്പുള്ള വിശ്രമത്തിലാണ്.




  'ഒട്ടും സമയം നഷ്ടപ്പെടുത്താതെ ജർമനിയിലേക്ക് പുറപ്പെടണമെന്നും വേഗം പൂർണ ആരോഗ്യവാനായി തിരിച്ചെത്തുമെന്നും അതിനു ശേഷം കാണാമെന്നും' പറഞ്ഞു മുഖ്യമന്ത്രി മടങ്ങി. ഉമ്മൻ ചാണ്ടിയെ കാണാൻ വേണ്ടി മാത്രമാണ് മുഖ്യമന്ത്രി തിരുവനന്തപുരത്ത് നിന്ന് ആലുവയിൽ എത്തിയത്. ഉമ്മൻ ചാണ്ടിയെ മുഖ്യമന്ത്രി കസവു നേരിയത് അണിയിച്ചു. പത്ത് മിനിറ്റോളം ഇരുവരും ഒറ്റയ്ക്കു സംസാരിക്കുകയും ചെയ്തു.ജന്മദിനത്തിൽ പുതുപ്പള്ളി പള്ളിയിൽ പോയി പ്രാർഥിക്കുന്ന പതിവ് ഇക്കൊല്ലം നടന്നില്ല. ഭാര്യ മറിയാമ്മ, മൂത്ത മകൾ മറിയ ഉമ്മൻ, മകൻ ചാണ്ടി ഉമ്മൻ എന്നിവർ ഉമ്മൻ ചാണ്ടിക്കൊപ്പം ആലുവ പാലസിലുണ്ട്. കഴിഞ്ഞ ദിവസം ദുബായിലേക്ക് പോയ ഇളയ മകൾ അച്ചു ഉമ്മൻ അടുത്ത ദിവസം തിരിച്ചെത്തും. ജർമനിയിലേക്ക് കുടുംബാംഗങ്ങളും അദ്ദേഹത്തിനൊപ്പം പോകുന്നുണ്ടെന്ന് മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്തു.




    പിറന്നാളിന് സാധാരണ കേക്ക് കഴിക്കുന്ന പതിവ് ഉമ്മൻ ചാണ്ടിക്ക് ഇല്ല. എന്നാൽ, ഇന്നലെ രണ്ട് കേക്ക് മുറിച്ചു. സ്മാർട്ടായി ഇരിക്കുന്നു എന്ന് പ്രശംസിച്ചുകൊണ്ടാണ് നടൻ മമ്മൂട്ടി ബൊക്കെയുമായി മുറിയിലേക്ക് വന്നത്. മമ്മൂട്ടിയെ ഉമ്മൻ ചാണ്ടി അടുത്തു വിളിച്ചിരുത്തി സംസാരിച്ചു. ഉമ്മൻ ചാണ്ടിയെ മുഖ്യമന്ത്രി കസവു നേരിയത് അണിയിച്ചു. പത്ത് മിനിറ്റോളം ഇരുവരും ഒറ്റയ്ക്കു സംസാരിക്കുകയും ചെയ്തു. ഗുരുതര രോഗബാധിതനായ ഉമ്മൻ ചാണ്ടി ജർമനിയിൽ വിദഗ്ധ ചികിത്സയ്ക്കു പോകുന്നതിനു മുമ്പുള്ള വിശ്രമത്തിലാണ്. 'ഒട്ടും സമയം നഷ്ടപ്പെടുത്താതെ ജർമനിയിലേക്ക് പുറപ്പെടണമെന്നും വേഗം പൂർണ ആരോഗ്യവാനായി തിരിച്ചെത്തുമെന്നും അതിനു ശേഷം കാണാമെന്നും' പറഞ്ഞു മുഖ്യമന്ത്രി മടങ്ങി. ഉമ്മൻ ചാണ്ടിയെ കാണാൻ വേണ്ടി മാത്രമാണ് മുഖ്യമന്ത്രി തിരുവനന്തപുരത്ത് നിന്ന് ആലുവയിൽ എത്തിയത്.

Find out more: